Asianet News MalayalamAsianet News Malayalam

ശമ്പളം നല്‍കാത്ത തൊഴിലുടമയെ തെറി വിളിച്ചു; യുഎഇയില്‍ പ്രവാസിക്കെതിരെ നടപടി

അറബ് പൗരനെ തെറി വിളിച്ചെന്ന് സമ്മതിച്ചെങ്കിലും താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതി പറഞ്ഞു. കൊല്ലുമെന്ന് താന്‍ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. കുടിശികയുള്ള പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. 

Worker abuses boss in UAE over unpaid dues
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Jan 21, 2020, 2:31 PM IST

റാസല്‍ഖൈമ: ശമ്പളം കൊടുക്കാത്തതിന് തൊഴിലുടമയെ തെറിവിളിച്ച സംഭവത്തില്‍ ആഫ്രിക്കക്കാരനായ പ്രവാസിക്കെതിരെ റാസല്‍ഖൈമ കോടതിയില്‍ വിചാരണ തുടങ്ങി. തന്നെ കള്ളനെന്ന് വിളിച്ചെന്നും ശമ്പള ഇനത്തില്‍ കമ്പനി കൊടുക്കാനുള്ള പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് അറബ് പൗരന്‍ പൊലീസില്‍ പരാതി നല്‍കിയത്.

കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, പിന്നീട് റാസല്‍ഖൈമ പ്രോസിക്യൂഷന് കൈമാറി. അറബ് പൗരനെ തെറി വിളിച്ചെന്ന് സമ്മതിച്ചെങ്കിലും താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതി പറഞ്ഞു. കൊല്ലുമെന്ന് താന്‍ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. കുടിശികയുള്ള പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. താന്‍ കഠിനമായി അധ്വാനിച്ചതാണ്. ആ പണം ചോദിച്ചപ്പോള്‍ തരാന്‍ തയ്യാറാവാതെ വിസമ്മതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. കേസില്‍ കോടതി അടുത്തയാഴ്ച വിധി പറയും.

Follow Us:
Download App:
  • android
  • ios