വന്ധ്യതയ്ക്കുള്ള സാധ്യതകള്‍ കുഞ്ഞായിരിക്കുമ്പോഴേ തിരിച്ചറിയാം...

ഒരു കുഞ്ഞിക്കാല്‍ കാണുക എന്നത് ഏത് ദമ്പതികളുടേയും സ്വപ്നമാണ്. പക്ഷേ ഇന്ന് വന്ധ്യതയുടെ അളവ് വന്‍ തോതില്‍ കൂടുന്ന കാഴ്ചയാണ് കാണുന്നത്. ഒരു കുട്ടിക്ക് വേണ്ടി പലവിധ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യത വരാനുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും. കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പ്രത്യുല്‍പാദന ശേഷി ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വളരെ ലളിതമാണ്.