Asianet News

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
കണ്ണൂർ: റെയിൽവേയിലാണെങ്കിലും ജോലി അങ്ങനെ ചുളുവിൽ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് ഓര്‍മിപ്പിച്ച് റെയിൽവേ. റെയിൽവേ നിയമനങ്ങൾ യോഗ്യതയ്ക്കനുസരിച്ച് നിയമവിധേയമായി മാത്രമേ ലഭിക്കൂവെന്നാണ് പാലക്കാട് ഡിവിഷൻ ഫേസ്ബുക്കിൽ പുറത്തിറക്കിയ പോസ്റ്ററിൽ വ്യക്തമാക്കുന്നത്.  കഴിഞ്ഞ ദിവസം കണ്ണൂരിൽ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടന്നതോടെയാണ് പുതിയ പോസ്റ്ററുമായി റെയിൽവേ രംഗത്തെത്തിയത്.

പണം നൽകി ജോലി നൽകാൻ ഇടനിലക്കാരില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ സൈറ്റിൽ ഓപ്പണായി വരുമ്പോൾ ആദ്യം തന്നെ കാണിക്കുന്നത് ഈ മുന്നറിയിപ്പ് പോസ്റ്ററാണ്. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ റെയിൽവേ ജോലി ലഭിക്കുകയുള്ളു. സംശയങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 182-ൽ വിളിക്കാനും നിർദേശിക്കുന്നു.

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ തലശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്തംഗം  നിടുമ്പ്രത്തെ കെ. ശശി (65) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇത്തരത്തിൽ ജോലി വാഗ്ദാനംചെയത് ഉദ്യോഗാർഥികളിൽനിന്ന് അഞ്ച് കോടിയിലധികം സംഘം കൈക്കലാക്കിയെന്ന പരാതിയിൽ സംസ്ഥാനത്ത് പൊലീസ് അന്വേഷണം നടക്കുകയാണ്. തട്ടിപ്പിൽ റെയിൽവേ ജീവനക്കാരോ ഉദ്യോഗസ്ഥരോ സഹായം നൽകുകയോ ഉൾപ്പെടുകയും ചെയ്തിട്ടുണ്ടോ എന്ന്‌ പരിശോധിക്കാൻ ആർ പി ഫ് ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിക്ക് നിറയെ ജ്യൂസും പഴവും നൽകി തൊണ്ടി കാത്ത് 4 ദിവസം; തിരൂര്‍ പൊലീസ് വലഞ്ഞ 'തൊണ്ടിമുതലും ദൃക്സാക്ഷിയും'

നാൽപതിൽ 32 വോട്ടും നേടി നിദ ഷഹീർ, ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സൺ കൊണ്ടോട്ടിയിൽ

സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ഇനി അവര്‍ക്ക് അങ്ങനെ എഴുതേണ്ടി വരില്ല, ചെറിയൊരു സന്തോഷമുണ്ടെന്ന് രാഹുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു; സംഭവം തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെ
കോട്ടയം: മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

(പ്രതീകാത്മകത ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

'വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം'; ആവശ്യവുമായി കൂടുതല്‍ മുസ്ലീം സംഘടനകള്‍
കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26ന്  വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്.

രാജ്യത്തിന്‍റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഇക്കാര്യത്തിൽ  തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ് ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന കാബിനറ്റ് മീറ്റിംഗിൽ കാന്തപുരം എ പി. അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി,വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി,എൻ.അലിഅബ്ദുല്ല,മജീദ് കക്കാട് ,സി.പി.സൈതലവി മാസ്റ്റർ എന്നിവര്‍ സംബന്ധിച്ചു.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ നേരത്തെ ലീ​ഗും സമസ്തയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ അയച്ചു. ജുമാ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത പറഞ്ഞു.

മുസ്ലിം ജീവനക്കാർക്കും ബൂത്ത് ഏജൻ്റ്മാർക്കും ജുമുഅ പ്രാർത്ഥനക്ക് തടസ്സമാകുമെന്നതിനാൽ ഏപ്രിൽ 26ന്  നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരായ വിശ്വാസികൾക്കും വെള്ളിയാഴ്ചയിലെ പോളിം​ഗ് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.  ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.  543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് 3 മണിയോടെ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ പാർട്ടികൾ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

പനിച്ച് വിറച്ച് കേരളം, പനി കേസുകള്‍ പതിമൂവായിരം കടന്നു; ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം: മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ  സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Also Read: കൊമ്പൻ വിഹരിച്ച 301 കോളനി സന്ദർശിക്കാനെത്തി അരിക്കൊമ്പൻ ഫാൻസ്; തടഞ്ഞ് നാട്ടുകാർ, തര്‍ക്കം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

അരിക്കൊമ്പന്‍ ദൗത്യത്തിന് ചെലവായത് 80 ലക്ഷം; മാറ്റിയത് 2 മാസത്തെ ശ്രമത്തിനൊടുവില്‍, നാൾവഴികള്‍
ഇടുക്കി: തമിഴ്നാടിന്‍റെ അരിക്കൊമ്പന്‍ ദൗത്യം നാളെ അതിരാവിലെ തുടങ്ങും. കമ്പം ടൗണിലെ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ മുപ്പതിന് പുലർച്ചെയാണ് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്. 80 ലക്ഷം രൂപ ചെലവാക്കി രണ്ട് മാസം നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. നൂറ്റിയൻപതിലധികം ആളുകളും നാല് കുങ്കിയാനകളും ഉൾപ്പെട്ട സംഘമാണ് ശ്രമകരമായ ദൗത്യം വിജയകരമായി അവസാനിപ്പിച്ചത്. അരിക്കൊമ്പനെ പിടികൂടിയ ദൗത്യത്തിന്‍റെ നാൾവഴികള്‍ നോക്കാം.

Also Read: അരിക്കൊമ്പൻ പ്രശ്നക്കാരന്‍; മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്, കമ്പത്ത് നിരോധനാജ്ഞ

ഫെബ്രുവരി 21

ശാന്തമ്പാറ, ചിന്നക്കനാൽ മേഖലകളെ വിറപ്പിക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിട്ടു.

മാർച്ച് 23

അരിക്കൊമ്പനെ പിടികൂടുന്നത് മാർച്ച് 29 വരെ ഹൈക്കോടതി വിലക്കി

മാർച്ച് 29

അരിക്കൊമ്പനെ പിടികൂടി ആനസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച് കുങ്കിയാന ആക്കാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു.

ഏപ്രിൽ 5

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തെ മുതുവരച്ചാൽ വനമേഖലയിൽ തുറന്നുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. പറമ്പിക്കുളം മേഖലയിൽ വൻ പ്രതിഷേധം.

ഏപ്രിൽ 12

പറമ്പിക്കുളത്തിന് പകരം യോജ്യമായ മറ്റൊരു സ്ഥലം നിർദേശിക്കാൻ ഹൈക്കോടതി സർക്കാരിന് ഉത്തരവ് നൽകി

ഏപ്രിൽ 17

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി

ഏപ്രിൽ 19

പറമ്പിക്കുളത്തിന് പകരം സർക്കാർ നിർദേശിക്കുന്ന സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാൽ മതിയെന്നും കോടതിയുടെ അടുത്ത ഉത്തരവിന് കാത്തിരിക്കേണ്ടെന്നും ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു.

ഏപ്രിൽ 27

മിഷൻ അരിക്കൊമ്പന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ നടത്തി. ദൗത്യസംഘം പൂർണ സജ്ജം.

ഏപ്രിൽ 28

150 അംഗ ദൗത്യസംഘത്തിന് പിടികൊടുക്കാതെ അരിക്കൊമ്പൻ, ദൗത്യം ആദ്യ ദിവസം വിജയം കണ്ടില്ല

ഏപ്രിൽ 29

മിഷൻ അരിക്കൊമ്പൻ വിജയം കണ്ടു. ഒറ്റയാനെ ദൗത്യസംഘം തളച്ചു.

ഏപ്രിൽ 30

പുലർച്ചെ നാലരയോടെ സീനിയർ ഓടയിൽ അരിക്കൊമ്പനെ തുറന്നുവിട്ടു

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന നിലപാട് ശരിയല്ല; മോദിയെ പിന്തുണച്ച് ഓർത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല. കൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ അക്രമികൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. ബിജെപി നേതാവ് എൻ. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓർത്തഡോക്സ് മെത്രാപ്പൊലീത്തയുടെ മോദി സ്തുതി. ആളുകളുടെ വ്യക്തിത്വം വികസനമാണ് ആർ എസ് എസ് ലക്ഷ്യമെന്നാണ് താൻ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആർ എസ് എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു.

ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.  ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ആവശ്യപ്പെട്ടത്. ബിജെപിയുടെ നിശബ്ദ പിന്തുണ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ നിന്ന് ഈ വിഷയത്തിൽ ഭിന്നാഭിപ്രായം ഉയരുന്നത്.

Kerala Budget 2023:ബജറ്റ് അവതരണം തുടങ്ങി, കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിൽ-ധനമന്ത്രി
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ്  ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുകയാണ്. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു

ബജറ്റിന്‍റെ പകർപ്പ് ധനമന്ത്രിക്ക് നേരത്തെ കൈമാറിയിരുന്നു. അച്ചടി വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് ധനമന്ത്രിക്ക് ബജറ്റ് കോപ്പി കൈമാറിയത്.അച്ചടി വകുപ്പ് ഡയറക്ടർ എ.ടി.ഷിബു, ഗവൺമെൻറ് പ്രസ്സ് സൂപ്രണ്ട് ടി.വീരാൻ, ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജി. ത്യാഗി എന്നിവരാണ് അച്ചടിച്ച ബജറ്റുമായി എത്തിയത്.

ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.എന്നാൽ താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല. അമിത ഭാരം അടിച്ചേൽപിക്കൽ ഇടത് നയമല്ല.എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. അവസാന പാദത്തിലെ കടമെടുപ്പിൽ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്

Kerala Budget 2023:അമിതഭാരം അടിച്ചേൽപ്പിക്കില്ല-ധനമന്ത്രി, തിരിച്ചടിയായി കടമെടുപ്പിൽ കേന്ദ്രത്തിന്‍റെ കടിഞ്ഞാൺ
തിരുവനന്തപുരം : ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.എന്നാൽ താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല.

അമിത ഭാരം അടിച്ചേൽപിക്കൽ ഇടത് നയമല്ല.എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു

അവസാന പാദത്തിലെ കടമെടുപ്പിൽ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്

ബജറ്റ് പ്രഖ്യാപനത്തിനായി ധനമന്ത്രിക്ക് ബജറ്റ് പകർപ്പ് കൈമാറി. അച്ചടി വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് ധനമന്ത്രിക്ക് ബജറ്റ് കോപ്പി കൈമാറിയത്.അച്ചടി വകുപ്പ് ഡയറക്ടർ എ.ടി.ഷിബു, ഗവൺമെൻറ് പ്രസ്സ് സൂപ്രണ്ട് ടി.വീരാൻ, ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജി. ത്യാഗി എന്നിവരാണ് അച്ചടിച്ച ബജറ്റുമായി എത്തിയത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്.

ഷാജഹാനെ വെട്ടിയത് പാർട്ടി പ്രവർത്തകരെന്ന് ദൃക്സാക്ഷി മൊഴി: ആര്‍എസ്എസ് എന്ന് ആവര്‍ത്തിച്ച് സിപിഎം
പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കൊലപാതകത്തിന് സാക്ഷിയും ഷാജഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത സുരേഷ് ആണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.

സുരേഷിൻ്റെ വാക്കുകൾ -

'നാളെ ആഗസ്റ്റ് 15 ആയതോണ്ട് കുട്ടികൾക്ക് മിഠായി എല്ലാം വാങ്ങികൊടുക്കുന്ന കാര്യം പറഞ്ഞിരിക്കുമ്പോൾ ആണ് ചില ടീമുകൾ ഇങ്ങോട്ടേക്ക് എത്തിയത്. എന്നു വച്ചാൽ ഇവിടെയുള്ള ആൾക്കാരാണ്, പഴയ പാർട്ടി സഖാക്കളും മറ്റുമാണ്. എങ്കിലും അതിൽ രണ്ടാൾക്ക് നല്ല വൈരാഗ്യം ഷാജഹാനോട് ഉണ്ട്. തീർക്കാൻ വേണ്ടി അവർ ഇന്നലെ കാത്തുനിൽക്കണ കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ഇവിടെയെത്തി സംസാരിച്ചു.  എന്താടാ നിനക്കിവിടെ കാര്യം എന്നു ചോദിച്ചു. നവീൻ എന്ന ഒരാളോട്, എനിക്ക് ഇവിടെ നിൽക്കാൻ പറ്റീല്ലേ എന്നു നവീൻ തിരിച്ചു പറഞ്ഞു. അപ്പോൾ നീ ഇവിടെ നിൽക്കണ്ടാ എന്ന നവീനോട് പറഞ്ഞു കൊണ്ട് രണ്ടു മൂന്നാളുകൾ വന്നു. അതിൽ ശബരി എന്നയാൾ ഓടിവന്ന് ഷാജഹാൻ്റെ കാലിനിട്ട് ഒരു വെട്ടുവെട്ടി. അപ്പോൾ അഞ്ച് മീറ്റർ ദൂരത്ത് നിന്ന ഞാൻ  എന്നെയും കൊല്ല് ടാ എന്ന് ഓടി വന്ന് പറഞ്ഞു. അപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന അനീഷ് എന്നയാൾ ഷാജഹാൻ്റെ കഴുത്തിന് ഒരു വെട്ട് വെട്ടി. ആ വെട്ടിൽ ഷാജഹാൻ ചോരതുപ്പി.,അവരോടി പോയി. അവർ എട്ടോളം പേരുണ്ടായിരുന്നു. രണ്ട് പേരാണ് ആയുധം ഉപയോഗിച്ചത്. കൊലയാളികൾ രണ്ടാളം പാർട്ടി മെമ്പർമാരാണ്. ശബരിയാണ് ആദ്യം വെട്ടിയത് അവൻ പാർട്ടി മെമ്പറാണ്. രണ്ടാമതും മൂന്നാമതും വെട്ടിയത് പാർട്ടി മെമ്പറായ അനീഷാണ്. രണ്ട് പാർട്ടി മെമ്പർമാരാണ് മൂന്ന് വെട്ട് വെട്ടിയത്. ദേശാഭിമാനി പത്രവും വാരികയും നീ കൊടുക്കുന്നില്ലേ, അതിനെ ചൊല്ലിയുള്ള ചെറിയൊരു വൈരാഗ്യമാണ്. ഈ കൊലയിലേക്ക് എത്തിയത്'

കൊലപാതകത്തിന് പിന്നാലെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽ വച്ച് പ്രതികരിച്ച ചില സിപിഎം നേതാക്കൾ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ എന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നാണ്.  അതേസമയം കൊലയ്ക്ക് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്ന വാദം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി തള്ളി.

ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ -  കൊലയ്ക്ക് നേതൃത്വം കൊടുത്ത ശബരീഷും അനീഷുമെല്ലാം നേരത്തെ സിപിഎം അനുഭാവം ഉണ്ടായിരുന്നവരാവും. എന്നാൽ വളരെ കാലം മുൻപേ അവർ പാർട്ടിയുമായി അകന്നു പോയതാണ്. ആ പ്രദേശത്ത് എല്ലാ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ആർഎസ്എസ് പ്രവർത്തനവുമായി  സജീവമായി നിന്നിരുന്നവരാണ് ഇവരെല്ലാം. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപ്പെട്ടപ്പോൾ ആ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. രണ്ടുദിവസം മുൻപ് നടന്ന രക്ഷാബന്ധൻ പരിപാടിയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. സിപിഎമ്മിന് നല്ല സ്വാധീനമുള്ള ഒരു പ്രദേശമാണിത്. വളരെ സമാധാനപരമായ അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

മോഷ്ടിച്ച ചന്ദനമരം വണ്ടിയിൽ കയറ്റുന്നതിനെ മുന്നിൽ പൊലീസ്, അറസ്റ്റ്
കൽപ്പറ്റ : വയനാട്ടിൽ ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ രണ്ട് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ സക്കീർ, നവാസ് എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. സർക്കാർ ഭൂമിയിൽ നിന്നാണ് പ്രതികൾ ചന്ദനം മുറിച്ചു കടത്തിയത്. ബത്തേരി പൊലീസ് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് ബത്തേരി പിഡബ്യൂ ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്ന് പ്രതികൾ പിടിയിലായത്. മുറിച്ച ചന്ദന മരം വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍  നിന്നും ഒമ്പത് അടി വലുപ്പമുള്ള ചന്ദന തടിയും മുറിക്കാനുപയോഗിച്ച വാളും കണ്ടെടുത്തു.

'മകനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘം', കൊലപ്പെടുത്തുമെന്ന് ഭീഷണിയെന്ന് പിതാവ്

പന്തളത്ത് വൻ ലഹരിവേട്ട

പന്തളത്ത് വൻ ലഹരിവേട്ട. 154 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേരെ  പൊലീസ് കസ്റ്റയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ, കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കൽ സ്വദേശി പി ആര്യൻ, കുടശനാട് സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ സജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മുറിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

ജില്ലയിലെ വിവിധ ഇടങ്ങളിലെ ഹോട്ടലുകളിൽ മുറിയെടെത്താണ് പ്രതികൾ നിരോധിത മയക്ക് മരുന്ന് വിൽപ്പന ന‍ടത്തിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രെയ്സ് ചെയ്താണ് ഇന്ന് ഉച്ചയോടെ പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്തിലുള്ള സംഘം പന്തളത്തെ ഹോട്ടലിൽ പരിശോധന നടത്തിയത്.

പന്തിരിക്കരയിലെ തട്ടിക്കൊണ്ടുപോകല്‍: പിന്നില്‍ കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

പൊലീസ് സംഘം എത്തുമ്പോൾ രാഹുൽ, ഷാഹിന, ആര്യൻ എന്നിവർ മാത്രമാണ് മുറിയിലുണ്ടായിരുന്നത്. മൂവരും മയക്ക് മരുന്ന് ലഹരിയിലായിരുന്നു. നാല് ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവുമാണ് മുറിയിലുണ്ടായിരുന്നു. മൂന്ന് പോരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളായ വിധു കൃഷ്ണൻ, സജിൻ സജി എന്നിവരെ പറ്റി വിവിരം ലഭിച്ചത്. തുടർന്ന് പ്രതികളെ ഉപയോഗിച്ച് തന്നെ രണ്ട് പേരെയും പൊലീസ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. 150 ഗ്രാം എംഡിഎംഎ എത്തിച്ചത് ഇവരാണ്. വിശദമായ ചോദ്യം ചെയ്യലിൽ വിൽപ്പനക്കെത്തിച്ച ലഹരിവസ്തുക്കളാണെന്ന് പ്രതികൾ സമ്മതിച്ചു. ബെംഗളുരുവിൽ നിന്നാണ് നിരോധിത മയക്ക് മരുന്ന് എത്തിക്കുന്നത്. ഗ്രാമിന് 7000 മുതൽ 9000 രുപയ്ക്ക് വരെയാണ് പ്രതികൾ എംഡിഎംഎ വിൽക്കുന്നത്.

ഗൂഡാലോചന കേസിന്‍റെ പേരിൽ മാനസിക പീഡനമെന്ന് സ്വപ്ന ഹൈക്കോടതിയില്‍; സര്‍ക്കാരിന്‍റെ വിശദീകരണം തേടി കോടതി
കൊച്ചി; സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴിയിലെ വിവരങ്ങള്‍ പരസ്യമാക്കിയതിന്‍റെ പേരില്‍ തനിക്കെതിരെ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. കേസിന്റെ പേരിൽ മാനസിക പീഡനം നടക്കുന്നു എന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രഥമ വിവര റിപ്പോർട്ട്‌ കിട്ടിയില്ല എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.കേസിൽ ഹൈക്കോടതി സർക്കാരിന്‍റെ  വിശദീകരണം തേടി.പ്രഥമ വിവര റിപ്പോർട്ട്‌ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും  നിർദേശം നല്‍കി.

സ്വപ്ന സുരേഷിനെതിരായ പരാതി; കെ ടി ജലീലിന്‍റെ വിശദ മൊഴി രേഖപ്പടുത്തി അന്വേഷണ സംഘം

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ വിശദ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി. കെ ടി ജലീലിന്‍റെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു.

കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനെന്ന് സ്വപ്ന

കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നാലോ അഞ്ചോ മണിക്കൂർ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചിലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു. മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ എന്തിനാണ് 36 തവണ ഷാജ് കിരണിനെ വിളിച്ചത്? പൊലീസ് തനിക്ക് പിന്നാലെ എവിടെപ്പോയി, എന്തിന് പോയി എന്നെല്ലാം ചോദിച്ച് കയറിയിറങ്ങി നടക്കുകയാണെന്നും, അതിനാലാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്ന.

സ്വപ്നക്കെതിരായ പുതിയ കേസ്; അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പൊലീസ്

സ്വപ്ന സുരേഷിനെതിരെയുള്ള പുതിയ കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പൊലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. സിപിഎം നേതാവ് സി പി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സ്വപ്ന സുരേഷിനെതിരെ കേസെടുത്തത്.

കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ , IT 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി പി പ്രമോദ്  പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ  പ്രധാന ആരോപണം. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നു, സ്വപ്നയുടെ മൊഴികൾ ചിലർ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാട്ടിയാണ് സിപിഎം നേതാവ് പരാതി നൽകിയത്

'കേരളത്തിലേക്ക് ഇല്ല, കേരളം ഒന്നും നടക്കാത്ത സംസ്ഥാനം', അഭിഭാഷക റോളിൽ ദില്ലിയിൽ തുടരാൻ അൽഫോൺസ് കണ്ണന്താനം
ദില്ലി: ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ നിലവിലെ എംപിയും മലയാളിയുമായ അൽഫോൻസ് കണ്ണന്താനത്തിന് കഴിഞ്ഞിട്ടില്ല. അൽഫോൻസ് കണ്ണന്താനത്തിനൊപ്പം മുക്താർ അബ്ബാസ് നഖ്വി, സുരേഷ് ഗോപി എന്നിവരടക്കം  പല നേതാക്കളും ലിസ്റ്റിന് പുറത്താണ്. ന്യൂനപക്ഷങ്ങളെ ബിജെപി ഒഴിവാക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെ സീറ്റ് കിട്ടാത്തതിനോട് പ്രതികരിക്കുകയാണ് അൽഫോൻസ് കണ്ണന്താനം.

പാർലമെന്റിലേക്ക് പുതിയ തലമുറ വരട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും സീറ്റ് ലഭിക്കാത്തതിൽ വിഷമമില്ലെന്നുമാണ് അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നത്. നിരാശയില്ല. ന്യൂനപക്ഷങ്ങൾ ബിജെപിയിൽ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചരണമാണ്. ബിജെപിയിൽ അത്തരത്തിൽ വിവേചനങ്ങളില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് ഒതുക്കാനായി ഇടപെട്ടത് കൊണ്ടാണ് തന്നെ തഴഞ്ഞത് എന്നതും തെറ്റായ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  എംപി സ്ഥാനം ഒഴിഞ്ഞ ശേഷവും കേരളത്തിലേക്ക് തിരികെ വരില്ല. കേരളം ഒന്നും നടക്കാത്ത സംസ്ഥാനമാണ്. ഇനി അഭിഭാഷകനായി ദില്ലിയിൽ തുടരാനാണ് തീരുമാനം. പുതിയ മേഖലയിൽ വിജയിക്കുമെന്ന പ്രതീക്ഷയും അൽഫോൻസ് കണ്ണന്താനം പങ്കുവെച്ചു.

കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിക്കും  ബിജെപി സീറ്റ് നൽകിയിട്ടില്ല. ഇതോടെയാണ് ന്യൂനപക്ഷങ്ങൾ ഒതുക്കപ്പെടുന്നുവെന്ന രീതിയിൽ പ്രചാരം ശക്തമായത്. അതേ സമയം  മുക്താർ അബ്ബാസ് നഖ്വിക്ക് സീറ്റ് നിഷേധിച്ചതിൽ ബിജെപി കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണ്. രാജ്യസഭ സ്ഥാനാർത്ഥികളുടെ അവസാന പട്ടികയിലും മുക്താർ അബ്ബാസ് നഖ്വിയെ ഉൾപ്പെടുത്തിയിട്ടില്ല. നഖ്വിയും രാജ്യസഭ സീറ്റു കിട്ടാത്ത കേന്ദ്രമന്ത്രി ആർസിപി സിംഗും രാജിവയ്ക്കാനാണ് സാധ്യത. പ്രധാനമന്തിയുടെ നിർദ്ദേശപ്രകാരമായിരിക്കും അടുത്ത നടപടിയെന്ന് ആർസിപി സിംഗ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രസിദ്ധീകരിച്ചത്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി സമീപിക്കുന്നത്. കർണാടകയിൽ നിന്നും ധനമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്രയിൽ നിന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വീണ്ടും മത്സരിക്കും.

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. സര്‍ക്കാരും പരാതിക്കാരിയുമാണ് അപ്പീല്‍ നല്‍കിയത്...

K Rail : കെ റെയിലിനെതിരെ പ്രതിഷേധ പാട്ടുകളുമായി നജീബ്
നമ്മെ തമ്മില്‍ വേര്‍തിരിക്കും ഭൂതമാണ് കെ റെയില്‍: കെ റെയിലിനെതിരെ പ്രതിഷേധ പാട്ടുകളുമായി നജീബ്, ഏറ്റുപിടിച്ച് പ്രതിഷേധക്കാര്‍

Idukki Kallarkutty dam : ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ രണ്ടുപേര്‍ ചാടിയതായി സംശയം
കല്ലാര്‍കുട്ടി ഡാമില്‍ ചാടിയത് അച്ഛനും മകളുമാണെന്ന് സംശയിക്കുന്നു

Budget 2022 : ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി ഉറപ്പോ? ബജറ്റ് പ്രസംഗം നല്‍കുന്ന സൂചന..
ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി ഉറപ്പോ? ബജറ്റ് പ്രസംഗം നല്‍കുന്ന സൂചന..

Budget 2022 : തോട്ടഭൂമി പ്രഖ്യാപനം; ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി ഒന്നുമില്ലെന്ന് കോടിയേരി
ബജറ്റിലെ തോട്ടഭൂമി പ്രഖ്യാപനം; ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി ഒന്നുമില്ല, നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുന്നില്ലെന്നും കോടിയേരി

Budget 2022 : 'ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നയമാറ്റമില്ല' ഊന്നല്‍ മാത്രം: ധനമന്ത്രി
'ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നയമാറ്റമില്ല'; കൂടുതല്‍ ഊന്നല്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് ധനമന്ത്രി

Budget 2022 : കുട്ടനാടിന് പ്രത്യേക പരിഗണന; വെള്ളപ്പൊക്കം തടയാനും നെല്ലുത്പാദനം കൂട്ടാനും തുക
കുട്ടനാടിന് ബജറ്റ് വിഹിതം: വെള്ളപ്പൊക്കം തടയാന്‍ 140 കോടി, നെല്ലുത്പാദനം കൂട്ടാന്‍ 54 കോടി

Kerala Budget 2022 : ഐടി വളർച്ചയിലൂന്നിയുള്ള ബജറ്റ് പ്രഖ്യാപനം; വികസന പ്രതീക്ഷയിൽ കൊച്ചി
കൊച്ചി: ഐടി വളർച്ചയിലൂന്നിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ (Kerala Budget 2022)  വികസനം കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ കൊച്ചി. പുതിയ ഐടി ഇടനാഴികളും ഗിഫ്റ്റ് സിറ്റിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയും കൊച്ചിക്കാർക്ക് പ്രതീക്ഷയാകുന്നു.

കൊച്ചിയ്ക്ക് പ്രതീക്ഷയായി എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്തല എന്നിവിടങ്ങളിൽ ഐടി ഇടനാഴികൾ. ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് 50,000 മുതൽ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 20 ചെറിയ പാര്‍ക്കുകൾ. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി. പ്രതീക്ഷിക്കുന്നത് പതിനായിരം കോടി രൂപയുടെ നിക്ഷേപം. പ്രധാന ഐടി പാർക്കുകളിൽ നിന്ന് മാറി പുതിയ പാർക്കുകൾ വരുന്നതോടെ പ്രതീക്ഷിക്കുന്നത് അരലക്ഷത്തോളം പേർക്ക് നേരിട്ടും ഒന്നര ലക്ഷം പേർക്കും പരോക്ഷമായും തൊഴിൽ അവസരങ്ങൾ, ഒപ്പം ആ മേഖലയുടെ വികസനവും.

ആദ്യഘട്ട കമ്മീഷനിങ്ങിനൊരുങ്ങുന്ന ജല മെട്രോയ്ക്കായി 150 കോടി രൂപ അനുവദിച്ചതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. ഒപ്പം പുതിയ റോ-റോ സ‍ർവ്വീസിനായി 10 കോടി രൂപയും അനുവദിച്ചു. മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് പതിറ്റാണ്ടുകളായുള്ള കൊച്ചിയുടെ ശാപമാണ്. വെള്ളക്കെട്ട് പരിഹാരത്തിന് ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.

കാത്തുകാത്തിരുന്ന കൊച്ചി കാൻസർ സെന്‍ററിന്‍റെ ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാക്കുമെന്നതും കൊച്ചിക്കാരെ സംബന്ധിച്ച് ആശ്വസകരമായ പ്രഖ്യാപനമാണ്. ഇതിനായി അനുവദിച്ചത് 14.5 കോടി രൂപ. കൊല്ലം-ചെങ്കോട്ട റോഡിനൊപ്പം തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിനായി 1500 കോടി രൂപ അനുവദിച്ചതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം.

അതേസമയം തകർച്ചയിൽ നിന്ന് കരകയറുന്ന ടൂറിസം മേഖലയുടെ വികസനത്തിനായി സമുദ്ര പദ്ധതി ഒഴിച്ചാൽ മറ്റൊന്നും ഇല്ലെന്നതും നിരാശയായി.

Read Also: ആരോഗ്യമേഖലയ്ക്ക് 2629.33 കോടി; കരുത്തേകുന്ന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്

Budget : മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം: തൊഴിലും നികുതിയും ലഭിക്കുന്ന പദ്ധതിയെന്ന് ജി.വിജയരാഘവൻ
മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് വഴി സംസ്‌ഥാനത്തിന്‌ തൊഴിലും നികുതിയും ലഭിക്കും. കൂടാതെ ഈ പദ്ധതി സർക്കാർ അനുമതിയോടെ സ്വകാര്യ മേഖലയിൽ ഉത്പാദിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്. ഒരുപാട് സാധ്യതകളാണ് ഈ മേഖലയിൽ തെളിഞ്ഞു കാണുന്നത്. അത്തരത്തിലുള്ള പുതിയ പദ്ധതികൾക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത് സ്വാഗതാർഹമാണെന്ന് ജി.വിജയരാഘവൻ പറഞ്ഞു.

Budget2022 : ബജറ്റിലൂടെ അടിസ്ഥാന സൗകര്യ വികസനമേഖലയിലെ ഇടപെടലും കിഫ്ബിയും
'ബജറ്റിലൂടെ അടിസ്ഥാന സൗകര്യ വികസനമേഖലയിലെ  ഇടപെടലും കിഫ്ബിയും'; ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ പറയുന്നു

Kerala Budget 2022 : ആരോഗ്യമേഖലയ്ക്ക് 2629.33 കോടി; കരുത്തേകുന്ന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

2022-23 ല്‍ സംസ്ഥാനത്ത് സാമൂഹ്യ പങ്കാളിത്തത്തോടെ സ്റ്റേറ്റ് കാന്‍സര്‍ സ്ട്രാറ്റജി അവതരിപ്പിക്കും. കാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് ശാസ്ത്രീയ അവബോധം നല്‍കുന്നതിനും ആശുപത്രികളില്‍ കൂടുതല്‍ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.

·കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.

തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി രൂപ വകയിരുത്തി. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്‍ററായി ഉയര്‍ത്തും.

കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിനെ ഒരു അപ്പെക്‌സ് സെന്‍ററായി വികസിപ്പിക്കും. 14.5 കോടി അനുവദിച്ചു. 360 കിടക്കകളുള്ള കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും.

മലബാര്‍ കാന്‍സര്‍ സെന്‍ററിന് 28 കോടി അനുവദിച്ചു.

സാന്ത്വന പരിചരണത്തിന് നൂതന കോഴ്‌സുകള്‍ ആരംഭിക്കും. പാലിയേറ്റീവ് രംഗത്തെ സമഗ്ര പദ്ധകള്‍ക്കായി 5 കോടി അനുവദിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 500 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം തുക പൂര്‍ണമായും വഹിക്കുന്ന ചിസ് സ്‌കീമില്‍ ഉള്‍പ്പെട്ട 19.56 ലക്ഷം കുടുംബങ്ങള്‍ അടക്കം ആകെ 41.59 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

സംസ്ഥാന മെഡിക്കല്‍ കോളേജുകളുടേയും തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയുടെയും വികസനത്തിനായി 250.7 കോടി രൂപ വകയിരുത്തി.

കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനായി 30 കോടി അനുവദിച്ചു. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വണ്‍ സിറ്റിസണ്‍ വണ്‍ ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്നതാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.

കൊവിഡാനന്തര പഠനങ്ങള്‍ക്കും ഉചിതമായ ചികിത്സാ രീതിയുടെ വികസനത്തിനുമായി 5 കോടി.

അരിവാള്‍ രോഗികളുടെ കുടുംബങ്ങള്‍ക്ക് ജീവിത വരുമാനം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 2 ലക്ഷം രൂപ അനുവദിക്കും. ഈ പദ്ധതിയ്ക്ക് 3.78 കോടി അനുവദിച്ചു.

മെഡിക്കല്‍ സംരംഭക ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കൂട്ടിയിണക്കി ഒരു കണ്‍സോഷ്യം രൂപീകരിക്കും. 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും.

ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്‍റര്‍.

ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രയോജനകരമായ ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ന്യൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കി വാക്‌സിനുകള്‍ വികസിപ്പിക്കല്‍ മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിക്കല്‍ എന്നിവയ്ക്ക് 50 കോടി അനുവദിച്ചു.

വനിത ശിശുവികസന വകുപ്പ്

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2022-23ല്‍ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ തുക 4665.20 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്‍റെ 20.90 ശതമാനമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 16 പ്രത്യേക സ്‌കീമുകള്‍ ആരംഭിക്കുന്നതാണെന്ന് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് ജില്ലകളിലെ പ്രളയത്തില്‍ തകര്‍ന്ന 29 അങ്കണവാടികളുടെ പുനരുദ്ധാരണം നടക്കുന്നു.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ നിരക്കില്‍ 18 മാസക്കാലം സാമ്പത്തിക സഹായം നല്‍കുന്ന ജനനി ജന്മരക്ഷാ പദ്ധതിയ്ക്ക് 16.5 കോടി അനുവദിച്ചു.

അട്ടപ്പാടി മേഖലയിലെ സ്ത്രീകളുടേയും കുട്ടികളുടേയും പോഷക കുറവ് പരിഹരിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയ്ക്ക് 25 കോടി വകയിരുത്തി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ഭയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്‍പത് കോടിയും ലിംഗ അവബോധത്തിന് 1 കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടിയും ഉള്‍പ്പെടെ 24 കോടി അനുവദിച്ചു.

ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി വകയിരുത്തി.

അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തി. രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പ്പെടുത്തും. ഇതിനായി 61.5 കോടി രൂപ വകയിരുത്തി.

സംയോജിത ശിശുവികസന പദ്ധതിയ്ക്കായി 188 കോടി രൂപ അനുവദിച്ചു.

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളിലൊരാളോ രണ്ടുപേരോ മരിച്ച കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 2 കോടി രൂപ വകയിരുത്തി.

ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുന്നതിന് 1.30 കോടി അനുവദിച്ചു.

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്

Kerala Budget 2022: തിരക്കേറിയ റോഡുകൾക്ക് ബദലായി ആറ് ബൈപ്പാസുകൾ: അനുമതി ട്രാഫിക് സർവ്വേയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: തിരക്കേറിയ നഗര-ഗ്രാമങ്ങളിലെ ട്രാഫിക്ക് ചോക്ക് പോയിൻ്റുകൾ തിരിച്ചറിയാൻ ആവശ്യമായ ട്രാഫിക് സർവേകൾ നടത്തുമെന്ന് ബജറ്റിൽ ധനമന്ത്രി അറിയിച്ചു. ബൈപ്പാസുകൾ ആവശ്യമായ പ്രധാന റോഡുകളെ ഇതിലൂടെ കണ്ടെത്താം. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാനുള്ള സ്ഥലമേറ്റെടുപ്പിനായി ഈ വർഷം 200 കോടി രൂപ കിഫ്ബിയിൽ നിന്നും വകയിരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും

421 ടൺ പ്ലാസ്റ്റിക് കലർത്തി 298 കിലോമീറ്റർ റോഡും റബ്ബർ കലർന്ന ബിറ്റുമിൻ ഉപയോഗിച്ച് 1700 കി.മീ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. കയർഭൂവസ്ത്രം വിരിച്ച് മണ്ണുറപ്പിച്ച് 19.1 കിലോമീറ്റർ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. ഈ രീതി കൂടുതൽ വ്യാപിപ്പിക്കും. റോഡുകളുടെ ദീർഘകാല പരിപാലനം ലക്ഷ്യമിട്ട് ഒ.പി.ബി.ആർ.എം.സി പദ്ധതി നടപ്പാക്കും.

ഇതുവഴി കുറഞ്ഞത് ഏഴ് വർഷത്തെ റോഡ് പരിപാലനം ഉറപ്പാക്കാനാവും. റോഡിലെ കുണ്ടും കുഴികളും പരിഹരിക്കാൻ റണ്ണിംഗ് കോണ്ട്രാക്ട സംവിധാനവും നടപ്പിലാക്കിവരുന്നു. കെട്ടിട്ടനിർമ്മാണത്തിന് പ്രീ ഫാബ് ടെക്നോളജി ഉൾപ്പെടെ കാലാനുസൃതമായ പുതിയ സങ്കേതികവിദ്യകൾ ഉപയോഗിക്കും.

Kerala Budget 2022 : വഴിയോര കച്ചവടക്കാർക്ക് ആഹ്ലാദിക്കാം; സോളാർ പുഷ് കാർട്ടുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: വഴിയോര കച്ചവടക്കാര്‍ക്ക് വെളിച്ചത്തിനും വൈദ്യുതോ പകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ഗ്രാമീണ്‍ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ അധിക മൂലധന നിക്ഷേപം നടത്തും. കയര്‍ മേഖലയ്ക്ക് 117 കോടി രൂപയും കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപയും നീക്കിവെക്കും. കെഎസ്ഐഡിസിയുടെ മുഖ്യമന്ത്രിയുടെ പേരിലുള്ള പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇകള്‍ക്കും 2 കോടി രൂപ സാമ്പത്തിക സഹായം അനുവദിച്ചു.

കൈത്തറി മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം സാങ്കേതിക വിദ്യാ നവീകരണം എന്നിവ സാധ്യമാക്കാന്‍ 40.56 കോടി രൂപയുടെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ് അനുവദിക്കും. ഐടി മേഖലയ്ക്ക് 559 കോടി രൂപ അനുവദിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന നൽകും. ഇതിനായി വെബ് പോര്‍ട്ടല്‍ തുറക്കും.

ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ് 28 കോടി രൂപ ചെലവില്‍ സ്ഥാപിക്കും. കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയിളവ് നല്‍കാനും തൊഴില്‍ നല്‍കുന്നതിന് അനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കാനുമായി 30 കോടി രൂപയും അനുവദിച്ചു.

Kerala Budget 2022: നികുതി വര്‍ദ്ധനവില്ലെന്ന് മന്ത്രി, നികുതി പിരിവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ്

Kerala Budget 2022 : ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിലായി; 15 കോടി വകയിരുത്തി
തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL) മാതൃകയില്‍ വിഭാവനം ചെയ്‌ത ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി (Champions Boat League) 15 കോടി രൂപ ബജറ്റില്‍ (Kerala Budget 2022) വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍. 12 സ്ഥലങ്ങളിലായി വള്ളംകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായാണ് ഈ തുക. വള്ളംകളിയെ ലോകോത്തര കായിക ഇനമായി പരിവര്‍ത്തന ചെയ്യുന്നതിനാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുന്നത്. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയുള്ള ടൂര്‍ണമെന്‍റാണിത്.

ടൂറിസം രംഗത്തെ മറ്റ് പ്രഖ്യാപനങ്ങള്‍

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 1000 കോടി രൂപയുടെ വായ്‌പകള്‍ ലഭ്യമാക്കുന്നതിനായി പദ്ധതി തയ്യാറാക്കും. പലിശ ഇളവ് നല്‍കുന്നതിനായി 20 കോടി രൂപ വകയിരുത്തി. ടൂറിസം മേഖലയിലെ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി 29.3 കോടി രൂപയും വിനോദ സഞ്ചാര മേഖലയുടെ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 81 കോടി രൂപയും വകയിരുത്തി. വിനോദ സഞ്ചാര ഹബ്ബുകള്‍, ഡെസ്റ്റിനേഷന്‍ ചലഞ്ച് പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് 362.15 കോടി രൂപ നീക്കിവച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 42 കോടി അധികമാണ്. കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ടുകള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.

കോവളം,കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കിയുള്ള ക്രൂയീസ് ടൂറിസം പദ്ധതിക്കായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മം​ഗലാപുരവും ​ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സ‍ർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണ‍ർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

ഗതാഗത മേഖലയുടെ ആകെ ബജറ്റ് വിഹിതം  മുന്‍വര്‍ഷത്തെ 1444.25 കോടിയില്‍ നിന്നും 1788.67 കോടിയായി ഈ ബജറ്റിൽ ഉയര്‍ത്തിയിട്ടുണ്ട്. തുറമുഖങ്ങള്‍, ലൈറ്റ് ഹൗസുകൾ, ഷിപ്പിം​ഗ് മേഖല എന്നിവയ്ക്ക് 80.13 കോടി രൂപ ഫണ്ടിൽ വകയിരുത്തിയിട്ടുണ്ട്. '

Kerala Budget 2022 : ട്രഷറിയിലും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം കൊണ്ടുവരും: ബജറ്റ്

Kerala Budget 2022: തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് ഭൂമിയേറ്റെടുക്കാൻ ആയിരം കോടി അനുവദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ആയിരം കോടി രൂപ ബജറ്റിൽ അവദിച്ചു. റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കാനായാണ് ഇത്രയും തുക കിഫ്ബി വഴി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്.

ദേശീയപാത 66-ല്‍ പാരിപ്പള്ളിക്ക് സമീപം നാവായിക്കുളത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ട‍ർ റിം​ഗ് റോഡ് തിരുവനന്തപുരം ന​ഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളേയും ബന്ധപ്പെട്ടു കൊണ്ടാണ് കടന്നു പോകുന്നത്. തേക്കട - മംഗലപുരം റോഡും പദ്ധതിയുടെ ഭാഗമാണ്. ആകെ 78.80 കിലോ മീറ്റ‍ർ നീളമുള്ള റിംഗ്റോഡ് നിലവിൽ നാല് വരിപ്പാതയായും  ഭാവിയിൽ ആറു വരിപ്പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

കേന്ദ്രസ‍‍ർക്കാരിൻ്റെ ഭാരതമാലപ്പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയ്ക്ക് കേന്ദ്രസ‍ർക്കാർ ഇതിനോടകം അം​ഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ചെലവ് 4500 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയേറ്റടുക്കലിന്റെ പകുതി പണം സംസ്ഥാനം വഹിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഉപരിതലഗതാഗതമന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകിയത്.

റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.. പ്രധാന ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനുമായി 62.5 കോടി വകയിരുത്തി. പൊതുമേഖല സ്ഥാപനമായ ഓവ‍ർസീസ് ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെൻ്റ് ആൻഡ് ഹോൾഡിം​ഗ് ലിമിറ്റഡ് സംസ്ഥാന - ​ദേശീയപാതകളിൽ റെസ്റ്റ് സ്റ്റോപ്പ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നു. ഇതിനായി 23 കോടി അനുവദിച്ചു.  പ്രളയകാലത്ത് ബലക്ഷയം സ്ഥാപിച്ച പാലങ്ങളുടെ പുന‍നിർമ്മാണത്തിന് 92.88 കോടി. തിരുവനന്തപുരം-അങ്കമാലി എംസി റോഡിനും കൊല്ലം - ചെങ്കോട്ട റോഡ് വികസനത്തിനുമായി 1500 കോടി രൂപ അനുവദിക്കും

സംസ്ഥാനത്തേറ്റവും കൂടുതൽ തിരക്കുള്ള ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി അവയുടെ തിരക്ക് കുറയ്ക്കാൻ ആവശ്യമായ രീതിയിൽ വിശദമായ പദ്ധതികൾ പ്രത്യേകം തയ്യാറാക്കി നടപ്പാക്കും. പദ്ധതിക്കായി സ്ഥലമേറ്റെടുക്കാനും നടത്തിപ്പിനുമായി കിഫ്ബി ഫണ്ടിൽ നിന്നും 200 കോടി വകയിരുത്തി.

റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും

421 ടൺ പ്ലാസ്റ്റിക് കലർത്തി 298 കിലോമീറ്റർ റോഡും റബ്ബർ കലർന്ന ബിറ്റുമിൻ ഉപയോഗിച്ച് 1700 കി.മീ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. കയർഭൂവസ്ത്രം വിരിച്ച് മണ്ണുറപ്പിച്ച് 19.1 കിലോമീറ്റർ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. ഈ രീതി കൂടുതൽ വ്യാപിപ്പിക്കും. റോഡുകളുടെ ദീർഘകാല പരിപാലനം ലക്ഷ്യമിട്ട് ഒ.പി.ബി.ആർ.എം.സി പദ്ധതി നടപ്പാക്കും.

ഇതുവഴി കുറഞ്ഞത് ഏഴ് വർഷത്തെ റോഡ് പരിപാലനം ഉറപ്പാക്കാനാവും. റോഡിലെ കുണ്ടും കുഴികളും പരിഹരിക്കാൻ റണ്ണിംഗ് കോണ്ട്രാക്ട സംവിധാനവും നടപ്പിലാക്കിവരുന്നു. കെട്ടിട്ടനിർമ്മാണത്തിന് പ്രീ ഫാബ് ടെക്നോളജി ഉൾപ്പെടെ കാലാനുസൃതമായ പുതിയ സങ്കേതികവിദ്യകൾ ഉപയോഗിക്കും.

തിരക്കേറിയ നഗര-ഗ്രാമങ്ങളിലെ ട്രാഫിക്ക് ചോക്ക് പോയിൻ്റുകൾ തിരിച്ചറിയാൻ ആവശ്യമായ ട്രാഫിക് സർവേകൾ നടത്തും. ബൈപ്പാസുകൾ ആവശ്യമായ പ്രധാന റോഡുകളെ ഇതിലൂടെ കണ്ടെത്താം. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാനുള്ള സ്ഥലമേറ്റെടുപ്പിനായി ഈ വർഷം 200 കോടി രൂപ കിഫ്ബിയിൽ നിന്നും വകയിരുത്തും.

Kerala Budget 2022 : വൻ നികുതി വർദ്ധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ്; ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വൻ നികുതി വർദ്ധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ് (Kerala Budget 2022). ഭൂമിയുടെ ന്യായവില ഉയർത്തിയും മോട്ടോർ നികുതി പരിഷ്ക്കരിച്ചും 602 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല. വിലക്കയറ്റത്തിന്‍റെ ആഘാതം കുറക്കാൻ 2000 കോടി ചെലവഴിക്കും.

കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തിക രംഗത്തെ കരകയറ്റുന്നതിൽ കരം കൂട്ടുന്നതിലെ പരിമിതികളും സർക്കാർ തിരിച്ചറിയുന്നു.  1,57,000 കോടിയിലേറെ റവന്യു ചെലവ് കണക്കാക്കുമ്പോഴും നികുതി പരിഷ്ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് അധിക വരുമാനം 602 കോടി മാത്രമാണ്. ഭൂമിയുടെ ന്യായവില ഉയർത്തലാണ് പ്രധാന തീരുമാനം. പതിനഞ്ച് ശതമാനം വർദ്ധനവുണ്ടാകുമെന്ന വിലയിരുത്തലുകളിലും  ന്യായവിലയിൽ സർക്കാർ കൂട്ടിയത് പത്ത് ശതമാനം.

പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരെക്കറിന് മുകളിൽ സ്ലാബ് ഏർപ്പെടുത്തി. അടിസ്ഥാന ഭൂനികുതി പരിഷ്ക്കരിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ വാഹന നികുതി ഒരു ശതമാനം കൂട്ടി. പതിനഞ്ച് വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം ഉയർത്തി.‍ ഡീസൽ വാഹനങ്ങൾക്കും ഹരിത നികുതി ചുമത്തും. പ്രളയ സെസ് അബദ്ധത്തിൽ കൂടുതൽ അടച്ചവർക്ക് പണം തിരകെ നൽകുന്നതിനായി നിയമത്തിൽ ഭേദഗതി വരുത്തും. ജിഎസ്ടിയുടെ കാലത്ത് നികുതി അവകാശങ്ങൾ കുറഞ്ഞതോടെ സാധാരണ നിലയിൽ സർക്കാർ കൈവയ്ക്കുന്നത് ഇന്ധനത്തിലും മദ്യത്തിലുമാണ്. എന്നാൽ ഇവ രണ്ടിലും ഇത്തവണ നികുതി വർദ്ധനവില്ല.

അതേസമയം, ക്ഷേമ പദ്ധതികളിൽ ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല. 2026 ആകുമ്പേഴെക്കും 2500 ആക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിലനിൽക്കുമ്പോഴും ഇത്തവണ സർക്കാർ ഇടവേളയെടുത്തു. യുദ്ധത്തിന്‍റെ ആഘാതം വിലക്കയറ്റത്തിലേക്ക് എത്തുമെന്ന വിലയിരുത്തലിൽ ഭക്ഷ്യസുരക്ഷ അടക്കം ഉറപ്പാക്കാൻ 2000കോടി ബജറ്റിൽ നീക്കുവച്ചു. വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാൻ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കടകളും ഉടൻ പ്രവർത്തനം തുടങ്ങും.

Kerala Budget 2022 : വിശ്വാസ്യതയില്ലാത്ത ബജറ്റ്;സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയില്ലെന്ന് സതീശന്‍
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (K N Balagopal) അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച്  (Kerala Budget 2022) പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). വിശ്വാസ്യതയില്ലാത്ത ബജറ്റെന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ബജറ്റും സാമ്പത്തിക സൂചകങ്ങളും തമ്മിൽ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ തുന്നിചേർത്ത് വച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പറഞ്ഞതിൽ 70 % നടത്തിയിട്ടില്ല. കൊവിഡാനന്തര പഠനമോ ഗവേഷണമോ ഈ ബജറ്റിൽ ഇല്ല. നികുതി വർദ്ധനവ് 10% താഴെയാണ്. നികുതി പിരിക്കുന്നില്ലെന്നും വിമര്‍ശനം. പ്രളയ സെസിൽ നിന്നും പിരിച്ചതിൽ ഒരു രൂപ പോലും റീ ബിൾഡ് കേരളക്ക് ഉപയോഗിച്ചില്ല. വക മാറ്റിയാണ് ശമ്പളം കൊടുന്നത്. പൊളളയായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്

ഗ്യാരണ്ടിയുടെ സീലിംഗ് കൂട്ടുകയാണ്. രണ്ട് ലക്ഷം കോടിയുടെ കെ റെയിലിന് വേണ്ടിയാണ്. വലത് പക്ഷ വ്യതിയാന ബജറ്റ്. മോദി ചെയ്യുന്നത് പോലെ പ്രോജക്ട് ബജറ്റാണാണിത്. കുട്ടികൾക്കുള്ള പാലും മൊട്ടയും പോലും നിർത്തി. യുക്രെയിൽ യുദ്ധത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇന്ധ വില വർദ്ധിച്ചാൽ വലിയ നികുതി സർക്കാർ പ്രതീക്ഷിക്കുന്നു. ഈ അധിക നികുതി വേണ്ടന്ന് പറയാനുള്ള തന്റേടം സർക്കാർ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Kerala Budget 2022 live : തൊഴിലും വികസനവും അജണ്ട; വൻ പ്രഖ്യാപനങ്ങളുമായി ബാലഗോപാലിന്റെ ബജറ്റ്

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
വിലക്കയറ്റം നേരിടാൻ - 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
നാല് സയൻസ് പാർക്കുകൾ - 1000 കോടി
ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
റബ്ബർ സബ്സിഡി - 500 കോടി
2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
ഫെറി ബോട്ടുകൾ സോളാറാക്കും
വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
ശുചിത്വ സാഗരം പദ്ധതി - 10 കോടി
പരിസ്ഥിതി ബജറ്റ് 2023 മുതൽ
നെൽകൃഷി വികസനം - 76 കോടി
നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
തിര സംരക്ഷണം - 100 കോടി
മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
കെഎസ്ആർടിസിക്ക് 1000 കോടി രൂപ
കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
സിൽവർ ലൈൻ പദ്ധതി - ഭൂമി ഏറ്റെടുക്കാൻ 2000 കോടി
ശബരിമല എയർപോർട്ട് - 2 കോടി
ടൂറിസം മാർക്കറ്റിംഗിന് - 81 കോടി
കാരവൻ പാർക്കുകൾക്ക് - 5 കോടി
ചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ
സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് - 15 കോടി
ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് - 2 കോടി
ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
പൊതുജനാരോഗ്യത്തിന് - 288 കോടി
ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
മെഡിക്കൽ കോളേജുകൾക്ക് - 250 കോടി
തദ്ദേശ സ്ഥാപനങ്ങൾക്ക് - 12913 കോടി
ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ - 100 കോടി
ലൈഫ് വഴി 106000 വീടുകൾ
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ - 10 കോടി
യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം - 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
വയോമിത്രം പദ്ധതിക്ക് - 27 കോടി