Asianet News

മനോഹരമായി വീട് ഒരുക്കാം, പെയിന്റിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മനോഹരമായി വീട് ഒരുക്കാം, പെയിന്റിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചുവരുകൾ സുന്ദരമാക്കാൻ ഇനി പെയിന്റ് തന്നെ വേണമെന്നില്ല!
വീട് ഭംഗിയായിരിക്കാൻ ചുവരുകൾ എപ്പോഴും നന്നായിരിക്കണം. ചുവരുകൾ ഭംഗിയാക്കാൻ ഒരുപാടുണ്ട് വഴികൾ.

പുറംമോടിയിൽ മാത്രമല്ല ഡ്രെയ്നേജ് നിർമ്മാണത്തിലും ഒരു കണ്ണ് വേണം
വീട് പണിയുമ്പോൾ ഡ്രെയ്നേജ് നിർമ്മാണത്തിനും വേണ്ട പ്രാധാന്യം നൽകണം; കിണറിൽ നിന്നും കുറഞ്ഞത് എട്ടു മീറ്ററെങ്കിലും അകലത്തിലായിരിക്കണം സെപ്റ്റിക് ടാങ്ക് നിർമ്മിക്കേണ്ടത്. സോക് പിറ്റുകളുടെ അകലം കിണറിൽ നിന്നും 15 മീറ്റർ വിട്ട് വേണം ചെയ്യാൻ

കണ്ണിനും മനസിനും സന്തോഷവും ഊർജവും നൽകും വീട്ടുമുറ്റത്തെ പൂന്തോട്ടം
വീട്ടുമുറ്റത്തൊരു പൂന്തോട്ടമുണ്ടെങ്കിലോ? വീട്ടിലേക്ക് കയറുമ്പോൾത്തന്നെ എന്തൊരു ഫ്രഷ്‌നെസ് ആയിരിക്കും അല്ലേ?

റൂഫിങ് മികച്ചതായാൽ വീടിന്റെ ഭം​ഗി ഒന്നു വേറെ തന്നെ
റൂഫിങ്ങിനായി മികച്ച മെറ്റീരിയലുകൾ തന്നെ തെരഞ്ഞെടുക്കുക; റൂഫിം​ഗിനായി മെറ്റീരിയലുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന് അലങ്കാരമാകുന്ന ടൈലുകൾ
വീടിനെ കൂടുതൽ അലങ്കരിക്കാൻ മികച്ച ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

മുറികളുടെ രൂപവും ഭാവവും മാറ്റുന്ന കർട്ടനുകൾ!
വീടിനുള്ളിൽ പൊടികയറാതിരിക്കാനോ വെളിച്ചം നിയന്ത്രിക്കാനോ മാത്രമുള്ളതല്ല കർട്ടനുകൾ. വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ അവർക്കുമുണ്ട് വലിയൊരു റോൾ.

കുട്ടികൾക്കായൊരുക്കാം അവർക്കിഷ്ടമുള്ള 'കുട്ടി മുറി'
ഹാൾ, മാസ്റ്റർ ബെഡ്‌റൂം,കിച്ചൺ.. അങ്ങനെയല്ലാത്തിനും അതിന്റേതായ ഗൗരവം നൽകിയാണ് ഓരോരുത്തരും വീട് നിർമ്മിക്കുന്നത്. അപ്പോൾ അതേ പ്രാധാന്യം കുട്ടികൾക്കായി ഒരുക്കുന്ന മുറികൾക്കും നൽകേണ്ട? തീർച്ചയായും വേണം

ചെലവ് ചുരുക്കി ഒരു 'ക്ലാസി വീട്'!
താമസിക്കുന്ന വീട് ചെറുതെങ്കിലും സുന്ദരമായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത്? കുറഞ്ഞ ചെലവിൽ ഭംഗിയുള്ള വീട് എല്ലാവരുടെയും സ്വപ്നമാണ്. അത്തരത്തിൽ ചുരുങ്ങിയ ചെലവിൽ വീടിന്റെ ഇന്റീരിയർ മോഡിയാക്കാൻ ചില വഴികളുണ്ട്.

വീടിന് നല്‍കാം 'കിടിലന്‍ ലുക്ക്'; ചിലവ് കുറച്ചുതന്നെ...
വീട് മോടി പിടിപ്പിക്കാന്‍ ഇടയ്ക്കിടെ ലക്ഷങ്ങള്‍ പൊടിക്കുന്നവരുണ്ട്. എന്നാല്‍ വീടിനെ ഭംഗിയാക്കാന്‍ പണത്തെക്കാളധികം വേണ്ടത് സൗന്ദര്യബോധം തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. കുറഞ്ഞ ചിലവില്‍, ഏത് ചെറിയ വീടും നമുക്ക് ഭംഗിയാക്കാന്‍ സാധിക്കും. അത്തരത്തില്‍ ഇന്റീരിയറിനെ മനോഹരമാക്കാന്‍ സഹായിക്കുന്ന അഞ്ച് ടിപിസ് ആണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

വീടിനെ അലങ്കരിക്കാന്‍ അധികം വസ്തുക്കള്‍ ഉപയോഗിക്കരുത്. 'സിമ്പിള്‍' ആയി ഇന്റീരിയര്‍ ചെയ്യുന്നതാണ് ട്രെന്‍ഡ്. തെരഞ്ഞെടുത്ത ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രം വാള്‍ പെയിന്റിംഗ്, അല്ലെങ്കില്‍ വാള്‍ ആര്‍ട്ട്, ചെറിയ ഷെല്‍വ്‌സ്, മിതമായ രീതിയില്‍ ലാമ്പുകള്‍, ഇത്രയും മതി ഒരു കോമ്മണ്‍ ഏരിയയെ ഭംഗിയാക്കാന്‍. അധികം അലങ്കാരവസ്തുക്കള്‍ ഉപയോഗിക്കുകയേ അരുത്, അത് സ്‌പെയ്‌സ് ഇല്ലാത്തതായി തോന്നിക്കാനും ഇടയാക്കും.

രണ്ട്...

ഇരിക്കാനുപയോഗിക്കുന്ന സോഫ, സെറ്റികള്‍, കസേരകള്‍, ബെഞ്ചുകള്‍ എന്നിവയെല്ലാം നല്ല രീതിയില്‍ ഭംഗിയാക്കാം.

കഴിവതും പല ആകൃതിയിലും നിറത്തിലുമുള്ള പില്ലോകളോ കുഷിനുകളോ ഉപയോഗിക്കാം. ഇവ വീടിന്റെ ഇന്റീരിയറിനെ പെട്ടെന്ന് മാറ്റിമറിക്കാന്‍ സഹായിക്കും.

ഇവയുടെ നിറം തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. അധികം ഫര്‍ണിച്ചറുകള്‍ ഇടാതെ ഉള്ളതിനെ 'സിമ്പിള്‍ ആന്റ് എലഗന്റ്' ആക്കാം.

മൂന്ന്...

ലൈറ്റിംഗ് ഇന്റീരിയറിന്റെ പ്രധാനപ്പെട്ടൊരു ഭാഗമാണ്. ഇത് അമിതമാകാതെയും എന്നാല്‍ അല്‍പം 'ക്ലാസ്' ആയും വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇന്റീരിയര്‍ വാളിനും, ലിവിംഗ് ഏരിയയിലെ ഫര്‍ണിച്ചറുകള്‍ക്കുമെല്ലാം ഇണങ്ങുന്ന രീതിയിലുള്ള ലാമ്പുകള്‍ ഉപയോഗിക്കുക.

ചെറിയ സ്‌പെയ്‌സ് ആണെങ്കില്‍ വലിയ ലാമ്പുകള്‍ ഒഴിവാക്കാം. അതുപോലെ ലാമ്പുകള്‍ വയ്ക്കുന്ന ഇടവും സൂക്ഷിച്ച് തെരഞ്ഞെടുക്കുക. ഒരു കോമ്മണ്‍ ഏരിയയില്‍ രണ്ടോ മൂന്നോ ഭംഗിയുള്ള ലാമ്പുകള്‍ വരുമ്പോള്‍ തന്നെ അതിന്റെ 'ലുക്ക്' ആകെ മാറ്റാന്‍ നമുക്ക് സാധിക്കും.

നാല്...

തറയിലിടാന്‍ കാര്‍പെറ്റുകള്‍ ഉപയോഗിച്ചുനോക്കുക. ടീ ടേബിള്‍, ഡൈനിംഗ് ടേബിള്‍ ബെഡ്‌റൂം കട്ടില്‍ എന്നിവയോടെല്ലാം ചേര്‍ത്ത് കാര്‍പെറ്റുകള്‍ വിരിക്കാം.

ഇത് വീടിന്റെ ഇന്റീരിയറിലെ ഒന്നുകൂടി എടുത്തുകാണിക്കുന്നതിനും സമ്പന്നമാക്കുന്നതിനും സഹായിക്കുന്നു. ഇവയുടെ നിറവും സ്വഭാവവും ഇന്റീരിയറിനോട് ഇണങ്ങിനില്‍ക്കുന്നതാകണം.

അതുപോലെ ടേബിളുകള്‍ക്ക് മുകളില്‍ റണ്ണറുകള്‍ ഇടാം. ഇതും പെട്ടെന്ന് തന്നെ മുറിയുടെ 'ലുക്ക്' മാറ്റും.

അഞ്ച്...

ചുവരുകളില്‍ ചിലയിടങ്ങളില്‍ 'മെറ്റാലിക് ടച്ച്' നല്‍കാം. ഇത് ഇന്റീരിയറിനെ 'ക്ലാസ്' ആക്കാന്‍ സഹായിക്കും. എന്നാല്‍ തീര്‍ത്തും മിതമായ രീതിയിലേ ഇത് ചെയ്യാവൂ. അല്ലാത്ത പക്ഷം വീടിനകം ഇരുട്ട് തോന്നിക്കാനും, അഭംഗിയാകാനുമെല്ലാം സാധ്യതയുണ്ട്.

ലിവിംഗ് ഏരിയ ആണെങ്കില്‍ ഒരു വശത്തെ വാള്‍ മാത്രം ഈ രീതിയിലേക്കാക്കാം. അല്ലെങ്കില്‍ ഇന്റീരിയര്‍ പ്ലാന്റുകള്‍ വയ്ക്കുന്ന അത്രയും ഭാഗം മാത്രം ഇടവിട്ട് ഇത് ഡിസൈന്‍ ചെയ്യാം. എന്തായാലും മെറ്റാലിക് ടച്ച് വരുന്നത് വീടിന് 'റോയല്‍' ലുക്ക് നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വീട് ഒരേസമയം ഭംഗിയുള്ളതും പോസിറ്റീവും ആക്കാം; ചെയ്യാവുന്ന 'സിമ്പിള്‍' കാര്യങ്ങള്‍...
വീട്ടിനുള്ളില്‍ ഒരുപാട് സമയം കഴിയുമ്പോഴേക്ക് മടുപ്പും വിരസതയും അനുഭവപ്പെട്ട് പുറത്തേക്കിറങ്ങാൻ വെമ്പുന്നവരാണ് അധികപേരും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചൂടോ വിയര്‍പ്പോ പോലുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ തന്നെ വീട്ടിനകത്ത് ഈ വിങ്ങല്‍ തോന്നുന്നുവെങ്കില്‍ അത് വീട്ടിനുള്ളില്‍ പോസിറ്റീവായ ഒരന്തരീക്ഷം ഇല്ല എന്നതിനാലാണ്.

എങ്ങനെയാണ് വീട്ടിനകം പോസിറ്റീവ് ആക്കുക? ഇതിന് എന്തെല്ലാം ചെയ്യാം? അധികം പണച്ചെലവില്ലാതെ തന്നെ നിങ്ങളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും വരുത്താവുന്ന മാറ്റങ്ങളാണ് ഏറെയും.

ഇൻഡോര്‍ പ്ലാന്‍റ്സ്...

വീട്ടിനകത്തും ചെടികള്‍ വയ്ക്കുന്നത് വീടിന്‍റെ ആകെ അന്തരീക്ഷത്തെ തന്നെ മാറ്റും. അതിനാല്‍ ഇക്കാര്യം നിങ്ങള്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചുനോക്കാവുന്നതാണ്.

നിറങ്ങള്‍...

വീടിനകത്ത് ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകള്‍, മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ കുറെക്കൂടി നിറങ്ങളുള്‍പ്പെടുത്താൻ ശ്രമിക്കാം. കടുംനിറങ്ങളൊഴിവാക്കി 'വാം' ആയ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. ഇതെല്ലാം വീട്ടിലുള്ളവരുടെ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.

ആര്‍ട്ട് വര്‍ക്കുകള്‍...

വീടിനകത്ത് യോജിക്കുംവിധത്തിലുള്ള ആര്‍ട്ട് വര്‍ക്കുകള്‍ (പെയിന്‍റിംഗുകള്‍) ഉള്‍പ്പെടുത്താൻ ശ്രമിക്കാം. ഇതും വീടിന്‍റെ ആകെ ലുക്കിനെയും വീട്ടിനകത്തുള്ളവരുടെ മാനസികാവസ്ഥയെയും സ്വാധീനിക്കും.

വെളിച്ചം...

വീടിനകത്ത് മനോഹരമായി ലൈറ്റിംഗ് ചെയ്യുന്നതെല്ലാം ഉചിതം തന്നെ. എന്നാല്‍ പുറത്തുനിന്നുള്ള വെളിച്ചം വേണ്ടത്ര വീട്ടിനകത്തേക്ക് കിട്ടേണ്ടത് പ്രധാനമാണ്. ഇതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും കണ്ടെത്തണം. ഇത് വീട്ടിലാകെ പോസിറ്റിവിറ്റി നിറയ്ക്കുന്നതിന് സഹായിക്കാം.

സുഗന്ധദ്രവ്യങ്ങള്‍...

വീടിനകം പോസിറ്റീവായ അന്തരീക്ഷമാക്കി മാറ്റുന്നതില്‍ ഗന്ധങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതിനാല്‍ കഴിയുന്നതും ഇഷ്ടപ്പെടുന്ന സുഗന്ധദ്രവ്യങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുക. ചന്ദനത്തിരിയോ ഊദോ എസൻഷ്യല്‍ ഓയിലുകളോ അങ്ങനെയെന്തും.

ഓര്‍ഗനൈസിംഗ്...

വീടിനകത്ത് എപ്പോഴും തുണികളോ മറ്റ് സാധനങ്ങളോ അടുക്കും ചിട്ടയുമില്ലാതെ പരന്നും കൂടിയും കിടക്കുന്നത് വീട്ടിനകത്ത് ഇരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് നയിക്കും. അതിനാല്‍ വീടിനകം എപ്പോഴും ഒരുക്കി നല്ലതായി കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക. ഇതിന് ഓര്‍ഗനൈസറുകളും ഷെല്‍ഫുകളും മറ്റും നല്ലരീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

വീടൊരുക്കല്‍...

വീടനകം ഭംഗിയാക്കുന്നതില്‍ കര്‍ട്ടൺ, സെറ്റിയിലെ കുഷിനുകള്‍, റഗ്ഗുകള്‍,  ബ്ലാങ്കറ്റ്, ടേബിള്‍ ക്ലോത്ത് എന്നിവയ്ക്കെല്ലാം വലിയ പങ്കുണ്ട്. കഴിയുന്നതും വീടിന് അനുയോജ്യമായ രീതിയില്‍ ഭംഗിയായി ഇവ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.

സ്നേഹത്തിന്‍റെ അടയാളങ്ങള്‍...

വീടെന്നാല്‍ നമ്മുടെ സ്വകാര്യമായ ഇടമാണ്. അതിന്‍റെ സ്വകാര്യതയും അതിലുള്ള സന്തോഷവും എപ്പോഴും നിലനിര്‍ത്തുന്നതിന് അത്തരത്തിലുള്ള അടയാളങ്ങളും വീട്ടില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കാം. കുടുംബത്തിനൊപ്പമുള്ള മനോഹരമായ ഫോട്ടോകള്‍ വാളില്‍ തൂക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. കുട്ടികളുടെ പെയിന്‍റിംഗുകള്‍, പ്രിയപ്പെട്ടവര്‍ തന്ന സമ്മാനങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഭംഗിയായി ഒരുക്കാം.

നിങ്ങളുടെ വീട്ടിലേക്ക് ഫ്ലോര്‍ ടൈല്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...
നിങ്ങളുടെ പഴകി വിണ്ടുകീറിയ ഫ്ലോർ ടൈലുകൾ മാറ്റാറായോ? ഇത് ശ്രദ്ധിച്ചുമാത്രം എടുക്കണ്ട ഒരു തീരുമാനമാണ്. വേണ്ടത്ര അന്വേഷണങ്ങൾ നടത്തി, വിപണിയിൽ ലഭ്യമായ ഓപ്‌ഷനുകൾ പരിശോധിച്ച് ഇഷ്ടമുളളത് കണ്ടെത്തി വേണം തീരുമാനിക്കാൻ .ചിലപ്പോൾ നിങ്ങളുടെ മുൻഗണന കാണാനുള്ള എടുപ്പിനും കലാഭംഗിക്കുമായിരിക്കും. ചിലപ്പോൾ ഈടുനിൽപ്പ് മാത്രമാകും നിങ്ങളുടെ ലക്ഷ്യം. ഏതിനും, ഫ്ലോർ ടൈലുകൾ വാങ്ങും മുമ്പ് പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങളെപ്പറ്റി അറിയാം.

വലുപ്പം...

എത്ര വലുപ്പമുള്ള ടൈലുകൾ ഇടണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. മുറിക്ക് നല്ല വലുപ്പമുണ്ടെങ്കിൽ വലിയ ടൈലുകളാകും നന്നാവുക.  100x200 cm, 120x120 cm, 120x180 cm, 80x120 cm തുടങ്ങി പല അളവിലുള്ള ടൈലുകൾ ലഭ്യമാണ്. മീഡിയം വിസ്താരമുള്ള മുറികൾക്കും ഇത് ചേരും. കാരണം, വലിയ ടൈലുകൾ മുറിയ്ക്ക് കൂടുതൽ വിസ്തൃതിയുണ്ടെന്ന തോന്നലുണ്ടാക്കും.

ഫിനിഷ്...

വളരെ വലിയ കളക്ഷൻ ഉള്ള ഏതെങ്കിലും ഷോറൂമിൽ നിന്ന് നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ഒരു മോഡൽ തെരഞ്ഞെടുക്കും മുമ്പ് ഏത് ഫിനിഷിലുള്ളത് വേണം എന്ന് ആലോചിച്ചുറപ്പിക്കണം. പോളിഷ്ഡ്, മാറ്റ്, വുഡൻ, മെറ്റാലിക്ക്, മാർബിൾടെക്ക്, കാർവിങ്, റസ്റ്റിക്ക്, തുടങ്ങി പല ഫിനിഷിലും ഇന്ന് ടൈലുകൾ ലഭ്യമാണ്. നിങ്ങളുടെ ഇന്‍റീരിയറിന്‍റെ സ്വഭാവത്തിന് ചേരുന്ന തരത്തിലുള്ള ഒരു ഫിനിഷ് വേണം തെരഞ്ഞെടുക്കാൻ.

മെറ്റീരിയൽ...

ഏറ്റവും ജനപ്രിയമായ മെറ്റീരിയലുകൾ സെറാമിക്, വിട്രിഫൈഡ്, ഗ്ലാസ്,സിമന്റ്, മൊസൈക് എന്നിവയാണ്. സാധാരണഗതിയിൽ ഏറെക്കാലം ഈടുനിൽക്കുന സെറാമിക്, വിട്രിഫൈഡ് മെറ്റീരിയലുകളാണ് പലരും തെരഞ്ഞെടുക്കാറുള്ളത്. പലവിധത്തിലുള്ള ഡിസൈനുകളിൽ, കളറുകളിൽ, ഫിനിഷുകളിൽ ഇവ ലഭ്യമാണ് എന്നതും മറ്റൊരു ആകര്‍ഷണീയതയാണ്. ഈടുനിൽപ്പിന്‍റെയും കലാഭംഗിയുടെയും ഒരു നല്ല മിശ്രണമാണ് കജരിയ ടൈലുകൾ. പെട്ടെന്ന് നാശമാകാത്ത ഈ ടൈലുകൾ എളുപ്പത്തിൽ കറപിടിക്കുകയോ  പൊട്ടുകയോ ഉടയുകയോ ഇല്ല. സ്ഥിരമായി ആളുകൾ നടക്കുന്ന വഴികൾക്കും ഇത്തരം ടൈലുകൾ ഉത്തമമാണ്.

ആന്‍റി-സ്ലിപ് ടൈലുകൾ...

വെള്ളം വീണാലുണ്ടാകുന്ന വ്യതിയാനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശുചിമുറി, അടുക്കള തുടങ്ങിയ ഇടങ്ങളിലേക്ക് ആന്‍റി- സ്ലിപ് ടൈലുകൾ തന്നെ വേണം. നല്ല ഗ്രിപ്പുണ്ടായിരിക്കണം നടക്കുമ്പോൾ. മാറ്റ്  ഫിനിഷുള്ള ടൈലുകളാകും ഇത്തരം ഇടങ്ങൾക്ക് ചേരുക.

ശുചിയാക്കാനുള്ള എളുപ്പം

വീടുകളുടെ നിലത്ത് നമ്മൾ ഇടുന്ന ടൈലുകൾ നല്ല വൃത്തിക്ക് തിളക്കത്തോടെ ഇരിക്കണം. അതിന് എളുപ്പത്തിൽ വൃത്തിയാക്കി സൂക്ഷിക്കാൻ സാധിക്കുന്നതാവണം നിലത്തുവിരിക്കുന്ന ടൈലുകൾ. ഗ്ലോസി, സെമി ഗ്ലോസി ലുക്കുകളിലുള്ള, നിങ്ങളുടെ ഇന്‍റീരിയറിനോട് ചേരുന്ന, വൃത്തിയാക്കാൻ എളുപ്പമുള്ള ടൈലുകൾ വേണം തെരഞ്ഞടുക്കാൻ. നിലത്ത് വീഴുന്ന വെളിച്ചം പ്രതിഫലിപ്പിക്കുന്നതായാൽ മുറിയിലെ വെളിച്ചം വർധിക്കുന്നതായി തോന്നും.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ നിങ്ങളുടെ തെരഞ്ഞെടുപ്പുകളെ യുക്തിസഹമാക്കാൻ സാധിക്കും. എല്ലാ മോഡൽ ടൈലുകൾക്കും ഉള്ള ഗുണങ്ങളും ദോഷങ്ങളും കൃത്യമായി പരിശോധിച്ചുറപ്പിച്ച ശേഷമേ വീടിന്‍റെ നിലത്ത് ഇടേണ്ട ടൈലുകളിന്മേൽ ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിക്കാവൂ.

പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പിക്കൂ; അപാകതകള്‍ പരിഹരിക്കൂ...
വീട് നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കാനുള്ള മറ്റൊരു ഏരിയ തന്നെയാണ് പ്ലംബിഗ് സംബന്ധിച്ച കാര്യങ്ങള്‍. പണം ലാഭിക്കാനായി ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ പ്ലംബിംഗിനായി ഉപയോഗിച്ചാൽ ഓർത്തോളൂ എട്ടിന്‍റെ പണിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഐസ്ഐ മാർക്കുള്ള പിവിസി പൈപ്പുകളും ഗാൽവനൈഡ് അയോൺ (ജിഐ) പൈപ്പുകളുമാണ് പ്ലംബിംഗിനായി കൂടുതലും ഉപയോഗിക്കുക. 40 ശതമാനം വരെ വിലക്കൂടുതലായിരിക്കും ഇത്തരത്തിലുള്ള  പൈപ്പുകൾക്ക്. ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും പിവിസി പൈപ്പുകളാണ്. തുരുമ്പെടുക്കാൻ സാധ്യതയുണ്ടെന്നുള്ളതാണ് ജിഐ പൈപ്പുകളുടെ പോരായ്മ.

ചൂടുവെള്ളത്തിനായി സാധാരണ ഉപയോഗിക്കുന്ന പൈപ്പ്ലൈനുകൾക്ക്   ജിഐ പൈപ്പുകളാണ് ഉപയോഗിക്കുക. കോപ്പർ ഇൻസുലേറ്റഡ് എന്ന പേരിലുള്ള പിവിസി പൈപ്പുകളും ഇപ്പോൾ വിപണിയിലുണ്ട്.

ടാങ്ക് ഉയരത്തിൽ വച്ചാൽ മാത്രമെ  പൈപ്പിലൂടെ ശക്തമായ രീതിയിൽ വെള്ളം വരുകയുള്ളു.  ടാങ്കിൽ നിന്നുള്ള പ്രധാനപ്പെട്ട പൈപ്പുകളുടെ കാര്യത്തിലും കൃത്യമായ എണ്ണം വേണം . എല്ലാ വശങ്ങളിലേക്കും കൂടി ഒരൊറ്റ പൈപ്പ് കൊടുക്കാതെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത പൈപ്പുകളും വാൽവുകളും നൽകണം . പ്രധാനപ്പെട്ട പൈപ്പുകളെല്ലാം ആവശ്യത്തിനനുസരിച്ചു വലിപ്പമുണ്ടാവണം . ഇല്ലെങ്കിൽ എല്ലായിടത്തും വേണ്ടപോലെ വെള്ളം എത്തുകയില്ല.

ആധുനിക വീടുകളില്‍ വെള്ളം  സ്പീഡില്‍ പൈപ്പുകളിലൂടെ ലഭിക്കാന്‍ പ്രഷര്‍ പമ്പുകളും സ്ഥാപിച്ചു വരാറുണ്ട്. ഒരു പൈപ്പ് ലൈനിൽ മാത്രം വെള്ളത്തിന്‍റെ സ്പീഡ് കൂട്ടുവാൻ ഓൺലൈൻ പ്രഷർ ബുസ്റ്റർ  എന്ന ഉപകരണം ഉപയോഗിക്കാവുന്നതാണ്. വീടിന് പുറത്തേക്ക് പ്ലംബിങ് ചെയ്യുമ്പോള്‍ ഭാവിയില്‍ തടസ്സങ്ങള്‍ ഉണ്ടാവാത്ത രീതിയില്‍ ഒരേ ലൈനില്‍ തന്നെ എല്ലാം ഒരുക്കുന്നതാണ്  ഉചിതം.  മികച്ച ക്വാളിറ്റിയുള്ള ഈട് നില്ക്കുന്ന മെറ്റീരിയലുകള്‍ തന്നെ ഉപയോഗിക്കണം.

ഡ്രൈയ്നേജ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
വീട് പണിയുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഡ്രൈയ്നേജ്. ഇതിൽ വരുന്നതാണ് സെപ്റ്റിക് ടാങ്കും സോക്‌പിറ്റും. അടുക്കളയിൽ നിന്നും ബാത്ത്റൂമിൽ നിന്നുമൊക്കെയുള്ള അഴുക്കു വെള്ളം ഒരിക്കലും സെപ്റ്റിക് ടാങ്കിലേക്ക് വിടരുത്.

സോക്‌പിറ്റിലേക്കുള്ള പൈപ്പുകൾ ചരിച്ചു വേണം വയ്ക്കാൻ. അതിൽത്തന്നെ എയർ പോകാനുള്ള പൈപ്പുകളും കൂടി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കിണറിൽ നിന്നും കുറഞ്ഞത് എട്ടു മീറ്ററെങ്കിലും അകലത്തിലായിരിക്കണം സെപ്റ്റിക് ടാങ്ക് നിർമ്മിക്കേണ്ടത്. സോക് പിറ്റുകളുടെ അകലം കിണറിൽ നിന്നും 15 മീറ്റർ വിട്ട് വേണം ചെയ്യുവാൻ.

വീടിന്റെ പ്ലംബിങ് ലൈൻ ജോലികൾ തുടങ്ങുന്നതിനു മുൻപ് സെപ്റ്റിക് ടാങ്കിന്റെയും സോക് പിറ്റുകളുടെയും സ്ഥാനം നിർണയിച്ച ലേ ഔട്ട് പ്ലാൻ തയാറാക്കി വാങ്ങണം. പിന്നീടുണ്ടാകാവുന്ന സർവീസ് ജോലികൾക്ക് ഈ ലേ ഔട്ട് പ്ലാൻ ഏറെ സഹായകരമാകും. സെപ്റ്റിക് ടാങ്കിന്റെ നിർമാണത്തിന് ബലമുള്ള കട്ടകളും, കോൺക്രീറ്റുമാണ് ഉപയോഗിച്ചുവന്നിരുന്നത്.

ചുറ്റുമുള്ള മണ്ണിലെ ഈർപ്പവും, ഊറ്റുറവയുടെ സാന്നിധ്യവും നിമിത്തം ഇത്തരം സെപ്റ്റിക് ടാങ്കുകൾ കാലപ്പഴക്കത്തിൽ ഉപയോഗശൂന്യമായി മാറുകയും ചെയ്തപ്പോഴാണ് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളുടെ ഉപയോഗം വർധിച്ചത്. ഏതാണ്ട് പന്ത്രണ്ട് അടി നീളവും നാലടി വീതിയും നാലടി താഴ്ചയുമുള്ള കുഴിയിൽ ചെലവ് കുറച്ച് ആയാസം കൂടാതെ ഇത്തരം റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാമെന്നുള്ളതിനാൽ ജനപ്രിയത ഏറെയാണ്.

ഡ്രൈനേജ് സൗകര്യം കൃത്യമായി പരിശോധിച്ചു ഉറപ്പ് വരുത്തുന്നതിൽ അലംഭാവം കാണിക്കരുത്. പലപ്പോഴും വീടുകളിൽ താമസം തുടങ്ങിയ ശേഷമായിരിക്കും ഈ പ്രശ്നം ശ്രദ്ധയിൽ പെടുന്നത്. അതിനാൽ ഡ്രൈനേജ് സംവിധാനം നേരത്തെ പരിശോധിക്കുക. ഒപ്പം വെള്ളക്കെട്ടുള്ള പ്രദേശമാണോ അല്ലയോ എന്നുകൂടി ചിന്തിക്കുക.

സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ സോളാർ റൂഫിങ് ; അറിയേണ്ടതെല്ലാം
കെട്ടിടങ്ങളെ ചോർച്ചയിൽ നിന്ന് സംരക്ഷിക്കാനും മോടി പിടിപ്പിക്കാനുമാണ് റൂഫിങ് പൊതുവേ ചെയ്യുന്നത്.
എന്നാൽ വീടിന്റെ മേൽക്കൂര തന്നെ സോളാറിൽ നിർമിക്കുന്ന സാങ്കേതിക വിദ്യ അടുത്തിടെയാണ് വന്നത്. ഒരേസമയം വീടിന്റെ മേൽക്കൂരയാവുകയും വൈദ്യുതി ഉത്പാദനം സാധ്യമാവുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.

എന്നാൽ ചെറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടുകൾക്ക് സോളാർ പാനൽ ഘടിപ്പിക്കുന്നതിൽ ചില പരിമിതികളുണ്ട്. ഇതിനു പുറമെ വീടിന്റെ ഭംഗി നഷ്ടപ്പെടുന്നവെന്നതും സോളാർ പാനൽ സ്ഥാപിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. ഇതിനു പരിഹാരമായാണ് സോളാർ റൂഫിങ്.

സൗരോർജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാനും  സാധാരണ മേൽക്കൂര പോലെ പ്രവർത്തിക്കുവാനും കഴിയുന്നു എന്നതാണ് സോളാർ റൂഫിങിന്റെ പ്രത്യേകത. സിമെന്റ് കൊണ്ടുള്ള പ്ലാറ്റ്‌ഫോമിനു മുകളിലായി സോളാർ പാനലുകൾ ഘടിപ്പിച്ചാണ് സോളാർ റൂഫുകൾ തയ്യാറാക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും പവർഗ്രിഡ്ഡിലേക്ക് സംഭവാന ചെയ്യുന്നതിനും സാധിക്കും.

സൗരോർജം എങ്ങനെ, എത്രത്തോളം സംരക്ഷിക്കാൻ കഴിയും എന്നതാണ് സോളാർ റൂഫിങ് കൊണ്ട് ലക്ഷ്യമിടുന്നത്.  ടെറസിൽ സോളാർ പാനൽ ഘടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ സ്ഥലം ലഭിക്കുന്നു എന്നതും ഇത്തരത്തിലുള്ള റൂഫിങ് എന്നാൽ പൊടി അടിഞ്ഞുകൂടിയാൽ സോളാർ പാനലിന്റെ പ്രവർത്തന ക്ഷമത കുറയും, അതിനാൽ പാനലുകൾ രണ്ടു മാസത്തിലൊരിക്കൽ കഴുകണം. സോളാർ പാനൽ സ്ഥാപിക്കുന്ന വീടുകൾക്ക് സർക്കാറിൽ നിന്ന് സബ്‌സിഡി ലഭിക്കും എന്നതാണ് മറ്റൊരു ഗുണം.

ആവശ്യത്തിന് സൂര്യപ്രകാശം വീടിന്റെ  അകത്തളങ്ങളിലേക്ക് ലഭ്യമാക്കാൻ  സഹായിക്കുന്നതാണ് ഗ്ലാസ് റൂഫിങ് . ഡിസൈനിങ്ങ് ഭംഗിവർധിപ്പിക്കാനും വീടിന്റെ  മോടി കൂട്ടുവാനും  ഇത്തരം റൂഫിങ് ഉപയോഗിക്കുന്നു. പ്ലെയിൻ ഗ്ലാസ്, കുളിങ്ങ് ഗ്ലാസ്, ഫ്രോസ്റ്റഡ് ഗ്ലാസ് എന്നിവയിലാണ് പ്രധാനമായും ഗ്ലാസ് റൂഫിങ് ചെയ്യുന്നത്.

വീടിന് കൂടുതൽ ഭംഗി ഉറപ്പാക്കുക , അകത്തളങ്ങളിൽ വെളിച്ചം ഉറപ്പാക്കുക എന്നതാണ് ഗ്ലാസ് റൂഫിങിന്റെ പ്രധാന ഗുണം. നടുമുറ്റങ്ങൾ വരുന്ന ഭാഗങ്ങളിലും മുൻവശത്തുമാണ് ഗ്ലാസ് റൂഫിങ് കൂടുതലായും ചെയ്യുന്നത്. മറ്റു റൂഫിങ്ങ് മെറ്റീരിയലുകളുടെ കൂടെ ആവശ്യപ്രകാരമുള്ള വെളിച്ചം കിട്ടാൻ വേണ്ടിയും ഇവ ഉപയോഗിക്കാറുണ്ട്.

റൂഫിങ് രംഗത്തെ പുതിയ താരമാണ് റ്റെൻസൈൽ റൂഫുകൾ. റ്റെൻസൈൽ റൂഫിങ് ഗൾഫ് വിദേശ രാജ്യങ്ങളിലൊക്കെ കൊമേഴ്ഷ്യൽ ആവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഇവ നമ്മുടെ നാട്ടിലും ഇടം പിടിച്ചു കഴിഞ്ഞു. വീടിന്റെ പോർച്ചുകളിലും ബാൽക്കണിയിലും നടുമുറ്റങ്ങളിലും ആവശ്യപ്രകാരം ഇവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ, മറ്റുള്ളവയെ അപേക്ഷിച്ച് അൽപം ചെലവേറിയതാണിത്.

പ്ലംബിംഗിലെ അപാകതകൾ മാറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അടുക്കള, ബാത്ത്‌റൂം എന്നിവിടങ്ങളിലേക്ക് സ്ഥിരമായി ജലചംക്രമണം ഉറപ്പാക്കുന്നതിനാൽ പ്ലംബിംഗ് വീടിൻറെ ഒരു പ്രധാന ഘടകമാണ്. ശരിയായതും ദൃഢമായതുമായ ഒരു പ്ലംബിംഗ് സംവിധാനം ഉറപ്പാക്കുന്നതിന് ആസൂത്രണ ഘട്ടത്തിൽ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലംബിംഗ് ചെയ്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പലരും പരാതി പറയാറുള്ളത് പൈപ്പ് ലീക്കേജുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. വീടിന്റെ കുളിമുറികളിലും അടുക്കളിലുമാണ് ഈ പ്രശ്നം കൂടുതലും കേൾക്കാറുള്ളത്.

നിങ്ങളുടെ വാട്ടർ പൈപ്പുകളുടെ വലുപ്പവും മെറ്റീരിയലും ജലത്തിൻറെ മർദ്ദത്തെ ആശ്രയിച്ചിരിക്കുന്നു.
വീടിൻറെ ലേഔട്ട് ആസൂത്രണം ചെയ്യുമ്പോൾ, അടുക്കള, കുളിമുറി, അലക്കുമുറി എന്നിവ അടുത്തടുത്ത് സ്ഥാപിക്കുക - ഇത് പൈപ്പിംഗിൻറെ ചിലവ് ലാഭിക്കുകയും ജോയിൻറുകളിൽ ചോർച്ചയുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും.

കുളിമുറിയിൽ  പ്ലംബിംഗ് ചെയ്യുമ്പോൾ സാധാരണ രണ്ടായി തിരിക്കും.  ഡ്രൈ ഏരിയായും വൈറ്റ് ഏരിയായും. വെള്ളം തട്ടുന്ന സ്ഥലത്തെ ഡ്രൈ ഏരിയയെന്നും വെള്ളം തട്ടാത്ത സ്ഥലത്തെ വൈറ്റ് ഏരിയായെന്നും പറയുന്നു. ഡ്രൈ ഏരിയയിലാണ് വാഷ് ബേസിലും ക്ലോസ്റ്റും സ്ഥാപിക്കുന്നത്. ഷവർ സ്ഥാപിക്കുന്നത് വൈറ്റ് ഏരിയയിലുമാണ്.

70 മുതൽ 80 സെമി വരെയാണ് ഉയരത്തിലാണ് വാഷ്ബേസ് സ്ഥാപിക്കാറുള്ളത്. കുളിമുറിയുടെ പൊക്കത്തിൽ നിന്ന് ഒരടിയോളം താഴ്ത്തിയായിരിക്കണം ഷവർ സ്ഥാപിക്കേണ്ടത്. റെയിൻഷവറാണ്  കൂടുതലായും വിപണിയിൽ സജീവം. മഴയത്ത് കുളിക്കുന്ന പ്രതീതിയാണ് ഇവ ഉണ്ടാക്കുന്നത്.

തെർമോസ്റ്റാറ്റിക് സെറ്റിങ്സ് ഉള്ള ഷവറുകളും ഇന്ന് വിപണിയിലുണ്ട്. വെള്ളത്തിന്റെ ചൂട് അനുസരിച്ച് സെറ്റ് ചെയ്യാനും റീ സെറ്റ് ചെയ്യാനും ഇവയ്ക്ക് സാധിക്കും. ലക്ഷ്വറിടൈപ്പിലുള്ള ടോയ്‌ലെറ്റുകളാണെങ്കിൽ ബാത്ത് ടബ്, ജാക്കുസി, ഷവർ ക്യുബിക്കിൾസ്, ഷവർ ജെറ്റ്‌സ് എന്നിവയും കാണാറുണ്ട്. വ്യക്തമായ സ്‌പേസ് പ്ലാനിങ്ങോടെ, ഉപയോഗിക്കാനുള്ള സൗകര്യവും കൂടി കണക്കിലെടുത്താണ് ഇവയെല്ലാം ടോയ്‌ലെറ്റിൽ സംവിധാനിക്കേണ്ടത്.

പ്ലംബിംഗ് കഴിഞ്ഞതിനു ശേഷം പുറത്ത് ഒരു സർവീസ് ചേമ്പർ ഹാൾ, പ്രധാന ഭാഗങ്ങളിലേക്ക് മാത്രമായി ഒരു ഇൻലറ്റ് ക്ലോസിങ് വാൾവ് നൽകുകയാണെങ്കിൽ ലീക്കോ മറ്റു വല്ല തകരാറുകളോ വരികയാണെങ്കിൽ ഈ വാൾവുകൾ മാത്രം ക്ലോസ് ചെയ്താൽ മതിയാവും.

ഭിത്തിയിൽ നേരിട്ട് പിടിപ്പിക്കുന്ന വോൾ മൌണ്ടിങ് ക്ലോസറ്റുകളാണ് വിപണിയിൽ ഏറെയുള്ളത്. ബാത്ത് റൂമിലെ സ്ഥലം ലാഭിക്കാനാവും എന്നതാണ് ഇതിന്റെ സവിശേഷത. ആളനക്കം മനസിലാക്കി തനിയെ ഫ്ലഷ് ചെയ്യുന്ന ഓട്ടോമാറ്റിക് ഫ്ലഷുകളും ഇന്ന് നിലവിലുണ്ട്. സെൻസറിലാണ് ഇവ പ്രവർത്തിക്കുക. സിങ്ക് ,വാഷ്ബേസിൻ എന്നിവ സ്ഥാപിക്കുമ്പോൾ കൃത്യമായ അകലം പാലിക്കാൻ ശ്രമിക്കണം. പരിചയമുള്ള ഒരു പ്രൊഫഷണൽ ടീമിന്റെ സഹായത്തോടെ ആയിരിക്കണം പ്ലംബിങ് ചെയ്യേണ്ടത്.

വീടിന് അഴകും ആകര്‍ഷകത്വവും കൂട്ടാന്‍ വേണം കിടിലന്‍ ടൈലുകൾ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...
വീടിന്‍റെ ലുക്ക് തന്നെ മാറ്റാന്‍ ടൈലുകൾക്ക് കഴിയും. വീടിന്‍റെ ഓരോ ഭാഗത്തിനും  ചേരുന്ന ഡിസൈനിലുള്ള ടൈലുകൾ തെരഞ്ഞെടുക്കേണ്ടത് ഏറെ പ്രധാനമാണ്. ഇന്ന് വിപണിയിൽ നിരവധി ഡിസൈനുകളിലുള്ള ടൈലുകൾ ലഭ്യമാണ്. ഇന്റീരിയറിന്റെ ഡിസൈനുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണം ടൈലുകള്‍.

ടൈലുകള്‍ വാങ്ങുമ്പോള്‍ അതിന്‍റെ ഭംഗി മാത്രം നോക്കിയാല്‍ പോരാ. വെള്ളം എളുപ്പം വറ്റുന്നതാണോ, വഴുക്കാതെ ഗ്രിപ്പ് വേണ്ടത്ര കിട്ടുന്നതാണോ, നല്ല കോളിറ്റി ഉള്ളതാണോ അങ്ങനെ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ടൈലുകൾ തെരഞ്ഞെടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

എവിടെയാണ് ടൈലിടാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാകണം.   നല്ല ജനസഞ്ചാരമുണ്ടാകാൻ സാധ്യതയുള്ള നിലമാണോ? അകത്താണോ ടൈലിടേണ്ടത് അതോ ഈർപ്പമുണ്ടാകാൻ സാധ്യതയുള്ള പുറം ഭാഗങ്ങളിൽ ആണോ? ഇങ്ങനെ പലതിനും അനുസരിച്ചാണ് ടൈലുകള്‍ തെരഞ്ഞൈടുക്കേണ്ടത്. അടുക്കളയിലെ നിലത്താണ് ടൈൽ ഇടാൻ പോകുന്നത് എങ്കിൽ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഈടുനിൽക്കുന ടൈലുകളാകണം വാങ്ങേണ്ടത്. കൂടാതെ എളുപ്പത്തിൽ പോറലുകൾ വീഴാൻ പാടില്ലാത്തതും, കറകൾ വീണാലും അറിയാത്തതുമായവ തന്നെ വാങ്ങുക.

രണ്ട്...

എത്രമാത്രം ആൾസഞ്ചാരമുണ്ടാകുമോ അത്രത്തോളം ബലത്തിൽ വേണം ടൈലുകൾ ഉറപ്പിക്കാൻ. അതിനനുസരിച്ച് കോളിറ്റിയുള്ള വാങ്ങുക.

മൂന്ന്...

ഏത് ടൈപ്പ് ടൈൽ വേണം എന്നും തീരുമാനിക്കുക. പലയിനം ടൈലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ടൈലിടാൻ പോകുന്ന സ്ഥലം അനുസരിച്ച് ഇവ വാങ്ങാം. നിറവും അതിനനുസരിച്ച് തെരഞ്ഞെടുക്കാം.

നാല്...

ഏതുതരം ടൈൽ വേണം എന്ന് തീരുമാനിച്ചുകഴിഞ്ഞാൽ, പിന്നെ എത്ര ടൈലുകള്‍  വേണമെന്ന തീരുമാനമാണ് എടുക്കേണ്ടത്.  ചില ടൈലുകളെങ്കിലും പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതും കണക്കിലെടുത്ത് കുറച്ച് അധികമായി വാങ്ങേണ്ടതുണ്ട്.  കാരണം, അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ അതേ പാറ്റേണിലുള്ള ടൈലുകൾ പിന്നീട് കിട്ടിയെന്നു വരില്ല.

അഞ്ച്...

ടൈൽ ഇടുന്നതിലേയ്ക്ക് വേണ്ട സാധനങ്ങളും മറ്റുള്ള ആക്സസറികളും വാങ്ങുക. ടൈലിടാൻ വേണ്ട വൈറ്റ് സിമന്റ് മുതലായ മറ്റുള്ള സാധനങ്ങൾ കൃത്യമായി വാങ്ങേണ്ടതുണ്ട്. ഓരോ പ്രതലത്തിനും വേണ്ട തരത്തിലുള്ള സാധനങ്ങൾ കൃത്യമായി തെരഞ്ഞെടുത്തില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങളുണ്ടാക്കും.

ആറ്...

നിങ്ങളുടെ വീട്ടിനുള്ളിലെ സാഹചര്യങ്ങളിൽ വർഷങ്ങളോളം ഈടുനിൽക്കാൻ ശേഷിയുള്ള ടൈലുകളേ തെരഞ്ഞെടുക്കാവൂ. വീടിനുള്ളിലെ ഓരോ ഭാഗത്തിനും ചേരുന്ന തരത്തിലുള്ള ടൈലുകൾ തെരഞ്ഞെടുക്കാൻ പ്രത്യേക ശ്രദ്ധ വേണം.

വാള്‍പേപ്പര്‍ മുതല്‍ ഫോട്ടോ ഗാലറി വരെ; വീടിന്‍റെ ചുവരുകളെ മനോഹരമാക്കാന്‍ ഇതാ ചില ടിപ്സുകള്‍...
വീടിന്റെ ചുവരുകളെ അലങ്കരിക്കുന്നത് ഇപ്പോഴത്തെ ട്രെന്‍റാണ്. ഇതിനായി വാള്‍പേപ്പര്‍ മുതല്‍ ഫോട്ടോ ഗാലറി വരെ ഉപയോഗിക്കാം. വീട് വീണ്ടും പെയിന്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വാള്‍പേപ്പര്‍ നല്ലൊരു ഓപ്ഷനാണ്. വീടിന്റെ മുഴുവനായുള്ള തീമിന് ഇണങ്ങിയ വാള്‍ പേപ്പറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓരോ മുറികള്‍ക്കും അനുയോജ്യമായ തീമിലുള്ള വാള്‍പേപ്പറുകള്‍ തെരഞ്ഞെടുക്കാം. കുട്ടികളുടെ മുറികള്‍ക്ക് കാര്‍ടൂണ്‍ ചിത്രങ്ങള്‍ ഉള്ള വാള്‍പേപ്പര്‍ വാങ്ങാം.

കിടപ്പുമുറിയില്‍ ഇളം നിറങ്ങളിലുള്ള വാള്‍പേപ്പറുകള്‍ തിരഞ്ഞെടുക്കാം. വെള്ളത്തിന്റെ സാന്നിധ്യം കൂടുതലായുള്ള അടുക്കള, ടോയ്‌ലറ്റ് എന്നിവടങ്ങളില്‍ വാള്‍പേപ്പര്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ഒരു മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമരിലായിരിക്കണം വാള്‍പേപ്പറുകള്‍ പതിക്കാന്‍. വാള്‍പേപ്പര്‍ ഇടയ്ക്കിടെ മാറ്റുന്നതും വീടിന്‍റെ പുതുമയെ നിലനിര്‍ത്താന്‍ സഹായിക്കും.

വീടിന്‍റെ ചുവരുകളെ മനോഹരമാക്കാന്‍ ഫോട്ടോ ഗാലറി സഹായിക്കും. ഒരു ഗാലറി വാള്‍  തന്നെ ഇതിനായി മാറ്റിവയ്ക്കാം. നല്ല ചിത്രങ്ങളും, കുടുംബ ഫോട്ടോകളുമൊക്കെ ഇതിനായി ഉപയോഗിക്കാം. ചുവരില്‍ നല്ല ആന്റിക് ലുക്ക് തരുന്ന വസ്തുക്കള്‍ വയ്ക്കുന്നതും വീടിനെ മനോഹരമാക്കാന്‍ സഹായിക്കും.

വീടിന്‍റെ പുറം മനോഹരമാക്കാന്‍ പെയിന്‍റിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. വീട് വയ്ക്കുമ്പോള്‍ അതിന്റെ നിറം നന്നല്ലങ്കില്‍ പിന്നെന്ത് കാര്യം. ഒരു വീട് പുറമേ നിന്ന് കാണുമ്പോൾ മനസില്‍ ആദ്യം പതിയുന്നത് വീടിന്‍റെ നിറവും ആകൃതിയുമാണ്. ഒറ്റ നോട്ടത്തില്‍ ഓരോ വീടും വ്യത്യസ്തമാകുന്നതും ഈ രണ്ട് കാര്യങ്ങള്‍ കൊണ്ടു തന്നെയാണ്. വീടിന്റെ അകത്തളം മാത്രമല്ല പുറവും കളര്‍ഫുള്‍ ആയിരിക്കണം. പണ്ടൊക്കെ വീടിനു പെയിന്റ് ചെയ്യാൻ ഒന്നോ രണ്ടോ നിറങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് പല തരം ഷേയിഡുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

വീടിന്‍റെ ഫുള്‍ തീമിന് അനുസരിച്ചാണ് പെയിന്റ് ചെയ്യാനുള്ള നിറങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. പ്രധാനമായും രണ്ടുതരം പെയിന്റിങ് രീതികളാണു നിലവിലുള്ളത്. വാട്ടർ പ്രൂഫ് പെയിന്റും സാധാരണ പെയിന്റും. പ്രൈമറിൽത്തന്നെ തുടങ്ങണം പെയിന്റിങ്. കാരണം പ്രൈമര്‍ അടിച്ചില്ലെങ്കില്‍ ഉൾഭാഗങ്ങൾ പൊടിഞ്ഞു പോകാനും പായല്‍ പിടിക്കാനുമൊക്കെ സാധ്യതയുണ്ട്.

പെയിന്റ്  ചെയ്യുന്നതിന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. വീടിന്‍റെ ഓരോ ഭാഗങ്ങള്‍ അനുസരിച്ച് നിറങ്ങള്‍ വേറിട്ടിരിക്കും. മുറികളുടെ ഉൾഭാഗത്ത് പ്രകാശം ലഭിക്കുന്ന കളറുകളാണ് ഉപയോഗിക്കേണ്ടത്. വീടിന്റെ ഭംഗി നിലനിർത്തുന്നത് വീടിനു പുറത്തെ ഭിത്തികൾക്ക് ഉപയോഗിച്ചിരിക്കുന്ന പെയിന്റാണ്. ലൈറ്റ് കളർ പെയിന്റുകളാണു വീടിനെ കൂടുതൽ ആകർഷകമാക്കുന്നത്. കൂടാതെ ഇരുണ്ട നിറങ്ങൾ ഉപയോഗിക്കുന്നത് കൂടുതല്‍ ചൂട് ആഗിരണം ചെയ്യാന്‍ കാരണമാകും.

കാലാവസ്ഥയ്ക്ക് അനുസരിച്ചു വേണം പെയ്ന്റ് തിരഞ്ഞെടുക്കാന്‍. എമല്‍ഷന്‍ പെയ്ന്റുകള്‍, വാട്ടര്‍പ്രൂഫ് സിമന്റ് പെയിന്റുകള്‍ പോലെ ഗുണമേന്മയുള്ളവ പുറത്തേയ്ക്ക് വേണ്ടി തെരഞ്ഞെടുക്കാം. പെയിന്റിന്റെ പ്രത്യേകതകളും നിറവിന്യാസവും ഷെയ്ഡുകളും നോക്കി മനസിലാക്കി വേണം ഇവ വാങ്ങാന്‍.

വീടിന്‍റെ റൂഫിങ്; മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...
വീടിന്‍റെ സംരക്ഷണത്തെ മുൻനിർത്തിയും വീടിനെ കൂടുതൽ  മോടി പിടിപ്പിക്കാനുമാണ് റൂഫിങ് പൊതുവെ നടത്താറുള്ളത്. വീടിനുള്ളിലെ പോലെ തന്നെ റൂഫിങും മനോഹരമാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹവും. എന്നാല്‍ റൂഫിങ് ചെയ്യുമ്പോൾ എന്തു മെറ്റീരിയൽ ഉപയോഗിക്കണം എന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം. വ്യത്യസ്തതരം ഷീറ്റുകൾ, ടൈലുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് റൂഫിങ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മെറ്റാലിക് ഷീറ്റുകൾ, സിറാമിക് ഓടുകൾ, ഷിംഗിൾസ് എന്നിവയാണ് പ്രധാനമായും റൂഫിങ്ങിനായി ഉപയോഗിക്കാറുള്ളത്.

വീടിനെ കൂടുതല്‍ ഭംഗിയാക്കാന്‍ പലരും തെരഞ്ഞെടുക്കുന്ന ഒന്നാണ് സിറാമിക് ഓടുകൾ. ഓടൊന്നിന് തൊണ്ണൂറു രൂപ ശരാശരി വില വരുന്നതാണ് ഇവ.  അമിതായ ചൂട്  കുറയ്ക്കാനും ഇത് ഉപകരിക്കും എന്നത് മറ്റൊരു ഗുണമാണ്. കളിമണ്ണ്, സ്ലറി, കോൺക്രീറ്റ് പിഗ്‌മെന്റ് എന്നിവ യോജിപ്പിച്ച കോൺക്രീറ്റ് ടൈലുകളും ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. പെട്ടന്ന് പൊട്ടി പോകുവാൻ സാധ്യതയുള്ള ഓടുകളാണ് സിറാമിക് ഓടുകൾ, ഇവ തെരഞ്ഞെടുക്കുമ്പോൾ ശരാശരി കനത്തിലും ഗുണത്തിലും ഉള്ളവ തെരഞ്ഞെടുത്തില്ലെങ്കിൽ ധനനഷ്ടമായിരിക്കും ഫലം. ചൂടിനെ ആഗിരണം ചെയ്യുന്നത് കൂടുതലാണ് എന്നതും ഇതിന്റെ ന്യൂനതയാണ്. മറ്റുള്ളവയെ അപേക്ഷിച്ച് പണച്ചെലവ് കുറവാണ് എന്നുള്ളതാണ് ഇവയുടെ ഗുണം.

ഷിംഗിൾസ് എന്നത് പൊതുവേ ചിലവ് ചുരുങ്ങിയ റൂഫിങ് രീതിയാണ്. വിദേശരാജ്യങ്ങളിലാണ് ഇതു പ്രധാനമായും പ്രചാരത്തിലുളളത്. ചെരിച്ചു വാർത്ത വീടുകളുടെ മേൽക്കൂരയിലാണ് ഷിംഗിൾസ് ഒട്ടിക്കുന്നത്. കാഴ്ചയ്ക്ക് ഏറെ ആകർഷകമായ ഷിംഗിൾസ് വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. കോംപാക്റ്റ് പോളികാർബണേറ്റ് ഷീറ്റുകളും റൂഫിങ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. വീടിന് ചേരുന്ന തരത്തിലുള്ള  റൂഫിങ് മെറ്റീരിയലുകൾ മാത്രമെ തെരഞ്ഞെടുക്കാവു. ഡിസൈൻ, നിറം എന്നിവയ്ക്കു ഇണങ്ങുന്ന തരത്തിലുള്ള റൂഫിങ് മെറ്റീരിയലുകളാണ്  ഉപയോഗിക്കുന്നതെങ്കിൽ മികച്ച ഭംഗിയുണ്ടാവും വീടിന്.

വീട് പണിയാനുള്ള പ്ലാനിലാണോ? പ്ലംബിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
വീട് പണിയുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പ്ലംബിംഗ്.  അറ്റകുറ്റപ്പണികളൊന്നും വരാതെ  അഥവാ വന്നാൽ പെട്ടെന്ന് ചെയ്തുതീർക്കത്തക്ക വിധത്തിലുമായിരിക്കണം വീടിന്റെ പ്ലംബിംഗ് ചെയ്യാൻ, ഇതിന് കൃത്യമായ പ്ലാനുണ്ടാവണം. വീടിന്റെ പ്ലമിങ് രണ്ടു തരത്തിലുണ്ട്. വെള്ളം വിതരണം ചെയ്യുന്നതിനുള്ള പ്ലംബിങ്ങും, മലിനജലം നീക്കം ചെയ്യാനുള്ള ഡ്രെയിനേജും.

പൈപ്പുകളില്‍ ചോർച്ചയോ തടസ്സമോ ഉണ്ടായാൽ പെട്ടെന്ന് പരിഹരിക്കാൻ ഓപ്പൺ പ്ലമിങ് ആണ് കൂടുതല്‍ നല്ലത്. പ്ലംബിംഗ് കൺസൾട്ടിനെക്കൊണ്ട് പ്ലംബിംഗ് ലേഔട്ട് തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. എവിടെയെല്ലാം പൈപ്പുകൾ സ്ഥാപിക്കണം, വാട്ടർടാങ്ക് , സെപ്റ്റിക്  ടാങ്ക് എന്നിവയുടെ സ്ഥാനം, തുടങ്ങിയ കാര്യങ്ങൾ എല്ലാം വരയ്ക്കുന്നതും പ്ലാൻ ഉണ്ടാക്കുന്നതും പ്ലംബിംഗ് കൺസൾട്ടറ്റാണ്.  വീട് പണിത് വർഷങ്ങൾ കഴിഞ്ഞും അറ്റക്കുറ്റപണി വേണ്ടിവരുകയാണെങ്കിൽ ഈ ലേഔട്ട്  നോക്കി കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ഇതുവഴി  അനാവശ്യമായി ചുമരുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും സാധിക്കും.

പൈപ്പുകൾക്ക് ചോർച്ചയോ, തടസമോ ഉണ്ടായാൽ പെട്ടന്ന് പരിഹരിക്കാൻ നല്ലത് വീടിന് പുറമെയുള്ള പ്ലംബിംഗാണ്. എന്നാൽ ഇവ കാഴ്ചയ്ക്ക് അഭംഗിയാണ്. വീടിന് കൂടുതൽ ഭംഗി നൽകുന്നതും മറിഞ്ഞിരിക്കുന്നതുമായ പ്ലംബിംഗ് രീതിയാണ് കൺസീൽഡ്  പ്ലംബിംങ്. പൈപ്പുകൾ ഭിത്തിക്കുള്ളിലൂടെ പോകുന്ന കൺസീൽഡ് പൈപ്പിങ് കാണാൻ ഭംഗിയുണ്ടെങ്കിലും എന്തെങ്കിലും പണികൾ വന്നാൽ പ്രയാസമാകും. പെട്ടെന്ന് പുറത്തേക്കു കാണാൻ പറ്റാത്ത തരത്തിൽ വശങ്ങളിലേക്കുള്ള പ്ലംബിങ്ങാണ് ഓപ്പൺ പ്ലംബിഗ്.

പ്ലംബിംങിന്റെ  തുടക്കം വാട്ടർടാങ്കിൽ  നിന്നാണ്  വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചു വേണ്ട വെള്ളത്തിന്റെ ഒരു ഏകദേശ കണക്കെടുക്കുന്നത് നന്നായിരിക്കും. അതിനനുസരിച്ചുള്ള വാട്ടർ ടാങ്ക് വേണം വാങ്ങാൻ. വെള്ളത്തിന്റെ അമിതമായ ചെലവ് ഒഴിവാക്കാനും വൈദ്യുതി ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും.ഒരാൾക്ക് ഒരു ദിവസം 200ലിറ്റർ വെള്ളം എന്നാണ് കണക്ക്. ടാങ്ക് പണിയുന്നതിനെക്കാളും ചെലവ് കുറവ് റെഡിമെയ്ഡ് പിവിസി ടാങ്കുകൾക്കാണ്. വ്യത്തിയാക്കാനും മാറ്റി സ്ഥാപിക്കാനും ഏറ്റവും നല്ലത് ഇവയാണ്.

സുരക്ഷ ഉറപ്പാക്കാം; ഷോക്ക് അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
വീട് വയ്ക്കുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വയറിംഗ്. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കും. പല തരത്തില്‍ ഷോക്ക് ഏല്‍ക്കാറുണ്ട്. ചിലപ്പോൾ പവർ സോക്കറ്റില്‍ നിന്നോ, മറ്റു ചിലപ്പോള്‍ നനഞ്ഞ കൈ കൊണ്ടു വൈദ്യുതഉപകരണങ്ങളില്‍  തൊടുമ്പോഴോ, അങ്ങനെ പല രീതിയില്‍ ഷോക്ക് ഏല്‍ക്കാം. അതിനാല്‍ വീടിന്‍റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ സുരക്ഷ. അതിനാല്‍ തന്നെ വയറിങ് തുടങ്ങുമ്പോഴെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നാം പൂർണമായും മനസിലാക്കണം.

അതിനായി ആദ്യം തന്നെ എല്ലാ പ്ലഗ് പോയിന്‍റുകളും നിര്‍ബന്ധമായും എര്‍ത്ത്  ചെയ്യണ്ടേതാണ്.  ഈ കാര്യം വീട് വയറിങ് ചെയ്യുന്ന ഇലക്ട്രീഷനോട് ചോദിച്ച് മനസിലാക്കണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത്  ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. ഇതാണ്  ഇഎല്‍സിബി അഥവാ  എര്‍ത്ത്  ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍. സുരക്ഷയുടെ കാര്യത്തില്‍ മുൻ പന്തിയിലാണ് ഈ ഉപകരണം. ഇവ സ്ഥാപിക്കുന്നതിലൂടെ  എര്‍ത്ത് ലീക്കേജ് ഉണ്ടാവുമ്പോൾ തന്നെ വൈദ്യുതി ബന്ധം പൂർണ്ണമായും വിഛേദിക്കപ്പെടും. പുതിയതായി പണിയുന്ന വീടുകൾക്കൊല്ലാം  ഇഎല്‍സിബി വയ്ക്കാറുണ്ട്.

വയറിംഗ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. റൂമുകളുടെ എണ്ണമനുസരിച്ചും വീടിന്റെ വലിപ്പമനുസരിച്ചും ഇവ ക്രമീകരിക്കാം. ഇങ്ങനെ തരം തിരിക്കുന്ന ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ അഥവാ എംസിബി എന്ന ഉപകരണം വയ്ക്കണം. ഇങ്ങനെ ചെയ്തുന്നത് മൂലം  ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ താനേ ഓഫ് ആയിക്കൊള്ളും.

വീടുനുള്ളില്‍ വയറിങ് നടത്തുമ്പോൾ  ലൈറ്റ്, പ്ലഗ്, ഫാന്‍, സോക്കറ്റുകൾ തുടങ്ങിയവയുടെ പോയിന്റുകൾ പ്രത്യേകം ശ്രദ്ധിക്കണം. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്‍റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കണം. വെളിച്ചം നിർണായകമായതിനാല്‍ അതനുസരിച്ചുള്ള ലൈറ്റിംഗായിരിക്കണം നടത്തേണ്ടത്. ഫാൻ ,ടീവി തുടങ്ങിയവയ്കുള്ള  സോക്കറ്റുകൾക്കും പോയിന്റുകളും വയ്ക്കണം. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്ഡംന്റ് വിളക്കോ ഉപയോഗിക്കുന്നത് നല്ലതാണ്. അടുക്കള വയറിങ്ങിലാണ്  കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വെളിച്ചം വേണ്ട സ്ഥലമായതിനാല്‍ തന്നെ  പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും ചുമര്‍ ലൈറ്റുകളാണ് അഭികാമ്യം. വെളിച്ചം താഴേക്ക്  വീഴുന്ന തരത്തിലുള്ള  ലൈറ്റുകളാണ് ഇവ. മിക്‌സി, ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍ കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പവർ സോക്കറ്റുകൾ അടുക്കളയിലുണ്ടാവണം.

പാത്രം കഴുകുന്ന സ്ഥലങ്ങളില്‍ നിന്ന്  അകലത്തിലായിരിക്കണം പ്ലഗുകളുടെ സ്ഥാനം. വെള്ളം വീണാല്‍ വൈദ്യുത പ്രവാഹം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം വീഴുന്ന സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കരുത്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ പ്രത്യേകിച്ച് ഇടിമിന്നല്‍ മുഖേനയുള്ള മരണങ്ങളും അപകടങ്ങളും ഇലക്ട്രിക്ക് ഉല്പ‍ന്നങ്ങൾ കത്തിപ്പോകലും സ്ഥിരം വാർത്തയാകുമ്പോൾ  വളരെയധികം പ്രധാനപ്പെട്ടതാണ് സർജ് പ്രെട്ടക്ഷനും ലൈറ്റിനിംഗ്  പ്രെട്ടക്ഷനും.

കുട്ടികളുടെ റൂം ഒരുക്കുന്നത് കുട്ടിക്കളിയല്ല, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ഒരു വീട് നിര്‍മ്മിക്കുന്നതിന് മുമ്പ് നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. മാസ്റ്റര്‍ ബെഡ് റൂം മുതല്‍ ബാത്ത്റൂം വരെ എങ്ങനെ വേണമെന്ന് നമ്മള്‍ പ്ലാന്‍ ചെയ്യാറുണ്ട്. അതുപോലെ, കുറച്ച് ശ്രദ്ധ നല്‍കേണ്ട ഇടമാണ് കുട്ടികളുടെ മുറി. കുട്ടികളുടെ പ്രായത്തിന് അനുസരിച്ച്, അവരുടെ മനസ്സിനിണങ്ങിയ മുറി ഒരുക്കിക്കൊടുക്കുമ്പോള്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. റൂമിന്‍റെ നിറം മുതല്‍ സ്‌റ്റോറേജ് സൗകര്യങ്ങള്‍ വരെ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാറിന്റെയോ അമാനുഷിക കഥാപാത്രങ്ങളുടെയോ പ്രിന്‍സസിന്റെയോ ഒക്കെ തീമില്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്യാവുന്നതാണ്. വീട്ടില്‍ നാച്ചുറല്‍ ലൈറ്റ് ഏറ്റവുമധികം കിട്ടുന്നയിടം കുട്ടികളുടെ മുറിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കളിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കണം.ഒപ്പം കുട്ടികള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലുമുള്ള ലൈറ്റുകളും സ്ഥാപിക്കാം.സ്റ്റോറേജ് സ്പേസുകള്‍ ഉണ്ടാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.കുട്ടികളുടെ മുറിയില്‍ അവര്‍ക്കു തന്നെ കയ്യെത്തി വെക്കാവുന്ന വിധത്തിലുള്ള സ്റ്റോറേജ് സ്പേസുകള്‍ വേണം ഉണ്ടാക്കാന്‍. പഴയ വസ്തുക്കളെ ക്രിയേറ്റീവ് ആയി അവതരിപ്പിക്കാന്‍ പറ്റിയ ഇടവുമാണ് കുട്ടികളുടെ മുറികള്‍. കുട്ടികളുടെ മുറിയില്‍ സ്‌റ്റോറേജ് സൗകര്യങ്ങള്‍ കുറച്ചധികം വേണം. അവര്‍ക്കു തന്നെ കയ്യെത്തി വെക്കാവുന്ന വിധത്തിലുള്ള സ്റ്റോറേജ് സ്‌പേസുകള്‍ ഉണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  സ്വന്തം സാധനങ്ങള്‍ ചിട്ടയോടെ സൂക്ഷിക്കാന്‍ കുട്ടികളെ സഹായിക്കാന്‍ ഇത് ഉപകരിക്കുന്നു. റൂം വൃത്തിയായിരിക്കാനും സ്‌റ്റോറേജ് സൗകര്യങ്ങള്‍ സഹായിക്കും.

ശുദ്ധവായുവും വെളിച്ചവും കിട്ടുന്നിടത്ത് ആയിരിക്കണം സ്റ്റഡി ഏരിയ സെറ്റ് ചെയ്യാൻ. ലൈറ്റിങ് നല്‍കുമ്പോള്‍ ടേബിളിന് മുകളില്‍ ബ്രൈറ്റ് ലൈറ്റ് നല്‍കാം. ഇരുണ്ട വെളിച്ചത്തില്‍ കുട്ടികളെ പഠിക്കാന്‍ അനുവദിക്കരുത്. ഒരു നൈറ്റ് ലൈറ്റ് കൂടി കുട്ടികളുടെ മുറിയില്‍ നിര്‍ബന്ധമാണ്. കുട്ടികൾക്ക്  ആവശ്യമായ വസ്ത്രങ്ങള്‍, അവരുടെ ബാഗ്, പുസ്തകം തുടങ്ങിയവ വാള്‍ഡ്രോബിലെ ഉയരം കുറഞ്ഞ തട്ടുകളില്‍ വയ്ക്കുക. മരുന്നുകളും മറ്റും കുട്ടികള്‍ക്ക് കൈയെത്താത്ത ലോക്കുകളുള്ള തട്ടില്‍ വയ്ക്കുക. ചെറിയ മുറികളാണെങ്കില്‍ ഇളം നിറങ്ങള്‍ വേണം ചുമരുകള്‍ക്ക് നല്‍കാന്‍. മുറിക്ക് വലുപ്പം തോന്നിക്കും. ലൈറ്റ് പിങ്ക്, പര്‍പ്പിള്‍ എന്നിവയാണ് പെണ്‍കുട്ടികളുടെ റൂമിന് ഇണങ്ങുന്ന നിറങ്ങള്‍. നീലയും ചുവപ്പുമാണ് ആണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടത്. ചുവപ്പു പോലെയുള്ള കടും നിറങ്ങള്‍ നല്‍കുമ്പോള്‍ ഒരു ചുമരില്‍ മാത്രമായി ഒതുക്കണം. കുട്ടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളറിയാന്‍ ഒരു ഗ്രോ ചാര്‍ട്ട് റൂമില്‍ വയ്ക്കാം. കുട്ടിയുടെ പൊക്കവും തൂക്കവും എല്ലാ മാസവും ഇതില്‍ കൃത്യമായി രേഖപ്പെടുത്താം. ഇത്തരം ചെറിയ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കുട്ടിയുടെ അഭിപ്രായങ്ങളും ചോദിക്കുന്നത് നല്ലതാണ്.

വീട്ടിലേക്ക് സ്വിച്ചുകൾ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ
വീടുവയ്ക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സ്വിച്ചുകൾ. നമ്മളൊരു വസ്ത്രം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വിച്ചുകൾ വാങ്ങുമ്പോഴും. വിവിധ കമ്പനികളുടെ സ്വിച്ചുകൾ വിപണിയിൽ ലഭ്യമാണ്. ഗുണമേന്മയുള്ള സ്വിച്ചുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ വീടിന് ഏത് തരത്തിലുള്ള സ്വിച്ചുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനം എടുക്കണം. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകൾ വേണം വാങ്ങാൻ. പല നിറങ്ങളിലുള്ള സ്വിച്ച് ബോക്സുകൾ വിപണിയിൽ ലഭ്യമാണ്. വീടിന്റെ ഭിത്തിയുടെ നിറത്തിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകൾ വയ്ക്കാൻ കൂടുതൽ ശ്രദ്ധിക്കുക.

ഭിത്തിയുടെ ഉള്ളിൽ സ്റ്റീൽ അല്ലെങ്കിൽ മെറ്റൽ ബോക്സുകളാണ് ഉപയോഗിക്കുന്നത്. പുറത്ത് ഉപയോഗിക്കുന്നത് പിവിസി ബോക്സുകളാണ്. മരപ്പെട്ടികൾ കൊണ്ടുള്ള ബോക്സുകൾ നേരത്തെ വിപണയിലുണ്ടായിരുന്നു. എന്നാൽ ഭിത്തിയിലെ ഈർപ്പം കൂടിയാൽ ഇവ ചിതലരിച്ച് നശിച്ചു പോകും.

റീപ്ലേസ്‌മെന്റ് വാറൻറി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. മുറിയിൽ ആളുകൾ പ്രവേശിക്കുമ്പോൾ തനിയെ ലൈറ്റുകൾ തെളിയുന്ന സംവിധാനം ഇപ്പോൾ വിപണിയിലുണ്ട്. ഒക്യുപെന്സിവ സ്വിച്ച് എന്നാണ് ഇതിനെ വിളിക്കുന്നത്. അവസരത്തിനൊത്ത് പ്രവർത്തിക്കുന്ന സ്വിച്ച് എന്നും പറയാറുണ്ട്.

മുറികളിൽ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം. രാത്രി കാലങ്ങളിൽ വീടിന് മുൻവശത്ത് വെളിച്ചം ആവശ്യമാണ്. ഇവിടെ ഹാലൊജൻ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ഉപയോഗിക്കുന്നതാണ് നല്ലത്.

മറ്റൊന്നാണ് ഫ്‌ലൈ സ്വിച്ച്. ബെഡിനടുത്തും മറ്റും നൽകുന്ന ടു വേ സ്വിച്ചുകളുടെ പകരക്കാരനാണ് ഫ്‌ലൈ സ്വിച്ച് (Fly Switch). പേര് സൂചിപ്പിക്കും പോലെത്തന്നെ ഈ കുഞ്ഞൻ ഉപകരണം ഇഷ്ടാനുസരണം എങ്ങോട്ടു വേണമെങ്കിലും എടുത്തുമാറ്റാം.

വീടിനെ ഭംഗിയാക്കാം ; കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വീടിനെ ഭംഗിയാക്കാം ; കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വീടിനുള്ളിൽ പൊടികയറാതിരിക്കാനോ വെളിച്ചം നിയന്ത്രിക്കാനുമുള്ള ഒന്നായാണ് കർട്ടനുകളെ നാം കാണുന്നത്. എന്നാൽ അത് മാത്രമല്ല, വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കാനും കർ‍ട്ടനുകൾ സഹായിക്കും. നല്ല മനോഹരമായ, വീടിന്റെ ഇന്റീരിയറിനോട് ചേർന്ന് നിൽക്കുന്ന കർട്ടൻ ഉപയോഗിച്ചാൽ തന്നെ വീടിന് ഭംഗിയാക്കാം.

വീടിനുള്ളിൽ അനുയോജ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതുപോലെയാണ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നതും. ജനലുകളുടെ സ്ഥാനവും ഭിത്തിയുടെ നിറവും ഫർണിച്ചറുകളുടെ യോജിപ്പുമൊക്കെ കർട്ടനുകളുടെ മനോഹാരിത കൂട്ടാനും കുറയ്ക്കാനും സാധ്യതയുണ്ട്.

വീട്ടിനുള്ളിൽ ആവശ്യാനുസരണം വെളിച്ചം ക്രമീകരിക്കാനുള്ള ഉപകരണം മാത്രമല്ല ഇപ്പോൾ കർ‍ട്ടനുകൾ. വീടിന്റെ അകത്തളത്തിനു ഭംഗി കൂട്ടുന്നതിനും വീടിനു വ്യക്തിത്വം സമ്മാനിക്കുന്നതിനും കർ‍ട്ടന്റെ പങ്കു വളരെ വലുതാണ്. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, മുറിയിൽ അടിച്ചിരിക്കുന്ന പെയിന്റിന്റെ നിറം, മുറിയുടെ സ്വഭാവം ഇവയൊക്കെ പരിഗണിച്ചാണ് കർ‍ട്ടൻ തിരഞ്ഞെടുക്കുന്നത്.

പുതിയ കാലത്ത് വീട്ടിനുള്ളിൽ അനുയോജ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതുപോലെയാണ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നതും. ജനലുകളുടെ സ്ഥാനവും ഭിത്തിയുടെ നിറവും ഫർണിച്ചറുകളുടെ യോജിപ്പുമൊക്കെ കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം.

പ്ലീറ്റഡ് കർ‍ട്ടൻ, പെൽമറ്റ്, സ്കാലപ്പ്, ലൂപ് കർ‍ട്ടനുകൾ, നൂൽ കർ‍ട്ടനുകൾ, വാലൻസ് കർ‍ട്ടനുകൾ, എന്നിങ്ങനെ പലതരം കർട്ടനുകൾ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. വീടിന് അനുയോജ്യമെന്ന് തോന്നുന്ന തരത്തിലാവണം കർട്ടൻ തെരഞ്ഞെടുക്കാൻ.

പ്ലീറ്റഡ് കർ‍ട്ടനാണ് ഇന്ന് വിപണിയിൽ സജീവം. ഞൊറി ഇട്ടു തയ്ക്കുന്ന കർ‍ട്ടനാണ് പ്ലീറ്റഡ് കർ‍ട്ടൻ. കർട്ടൻ നിർമാണത്തിലെ സർവസാധാരണമായ രീതിയാണ് ഇത്. നാല്, അഞ്ചു പ്ലീറ്റ് കർട്ടനുകൾക്കാണ് ആവശ്യക്കാർ ഏറെയും. ജനലിന്റെ വലുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്ലീറ്റഡ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നത്.

ജാലകവിരിപ്പുകളായി ഇട്ടിരിക്കുന്ന പ്ലീറ്റഡ് കർട്ടനുകൾക്ക് മുകളിലായി സ്ഥാപിക്കുന്നതാണ് വാലൻസ് കർ‍ട്ടനുകൾ. കർട്ടന് ഭംഗി വർധിപ്പിക്കുക എന്നതാണു ഇവയുടെ  ലക്ഷ്യം. കർ‍ട്ടനു മുകളിൽ തുണികൊണ്ടു തോരണം തൂക്കിയതു പോലെയുള്ള കർ‍ട്ടനുകളാണു സ്കാലപ് കർ‍ട്ടനുകൾ.

കർട്ടനുകളിൽ മടക്ക് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകൾ പിടിപ്പിക്കുന്നവയാണ് ലൂപ് കർ‍ട്ടനുകൾ. ഓപ്പൺ ഹാളുകളിൽ ഇത് കൂടുതൽ ഭംഗി നൽകും. കർട്ടനുകളിലെ പുതിയ ട്രെൻഡാണ് നൂൽ കർട്ടനുകൾ. പല നിറത്തിലുള്ള നൂലുകൾ അടുപ്പിച്ചടുപ്പിച്ച്‌ തൂക്കി ഇടുന്ന രീതിയിലാണ് നൂൽകർ‍ട്ടനുള്ളത്. മാത്രമല്ല, കൂടുതൽ ഭംഗിക്കായി ഈ നൂലുകളിൽ മുത്തുകളും കല്ലുകളുമൊക്കെ പിടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി പാർ‍ട്ടീഷൻ കർ‍ട്ടനായും ആർ‍ച്ചിലുമാണ് ഇതുപയോഗിച്ചു കാണുന്നത്.

വീട്ടുമുറ്റത്തൊരു മനോ​ഹരമായൊരു പൂന്തോട്ടം ഒരുക്കാം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വീട്ടുമുറ്റത്തൊരു മനോ​ഹരമായൊരു പൂന്തോട്ടം ഒരുക്കാം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
വീടിന് മുറ്റത്തൊരു പൂന്തോട്ടം സ്വപ്നം കാണാത്തവർ ആരും തന്നെ ഉണ്ടാവില്ല. കണ്ണിനും മനസ്സിനും ഏറെ സന്തോഷവും ഊർജവും നൽകാൻ പൂന്തോട്ടം സഹായകമാണ്. പൂന്തോട്ടം ഒരുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് മുറ്റത്ത് തന്നെ നല്ലൊരു സ്ഥലം കണ്ടെത്തുക എന്നുള്ളതാണ്.

നിരന്തരശ്രദ്ധയും പരിചരണവും പൂന്തോട്ടത്തിന് ആവശ്യമാണ്. മുറ്റത്ത് പൂന്തോട്ടം ഒരുക്കുമ്പോൾ കണ്ണിന് കുളിർമ നൽകുന്നതും വ്യത്യസ്തതയുള്ളതുമായി ചെടികൾ നട്ട് വളർത്തുക. വിലപിടിപ്പുള്ള ചെടികൾ വാങ്ങിവെച്ച് പരിചരണക്കുറവ് മൂലം ചിലപ്പോൾ നശിക്കാനിടയുണ്ട്. അതിനാൽ താരതമ്യേന വില കുറവുള്ള ചെടികളിൽ നിന്ന് തുടങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്.

പുൽത്തകിടികളും നടപ്പാതയും ആമ്പൽക്കുളവും വർണമത്സ്യങ്ങളും വെള്ളാരങ്കല്ലുകളും തൂക്കുചെടികളും എന്നിവ ഉൾപ്പെടുത്തുന്നത് പൂന്തോട്ടത്തെ കൂടുതൽ ഭം​ഗിയാക്കുന്നു. ചെത്തിയും ചെമ്പരത്തിയും മുല്ലയും കൂടാതെ,  ആന്തൂറിയം, ഓർക്കിഡ് പോലുള്ള ചെടികളും നട്ട് വളർത്താം.

ദിവസം അഞ്ചിൽ കൂടുതൽ മണിക്കൂറുകൾ നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമായ ചെടികൾ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നല്ല തണൽ ലഭ്യമായ സ്ഥലമാണെങ്കിൽ തണൽ ഇഷ്ടപ്പെടുന്ന ചെടികൾ തെരഞ്ഞെടുക്കുക. ഇതു രണ്ടും അല്ലെങ്കിലാണ് കൂടുതൽ ചെടികൾ നശിക്കുന്നത്.

പഴയ ക്യാൻ ഉണ്ടെങ്കിൽ അതിനെ കളയാതെ സൂക്ഷിച്ചു വച്ചാൽ മനോഹരമായ ഹാങ്ങിങ് ഗാർഡൻ ഉണ്ടാക്കാം. ദിവസവും കുറച്ചു മണിക്കൂർ എങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ‌ മനോ​ഹമായൊരു പൂന്തോട്ടം ഒരുക്കിയെടുക്കാം. ദിവസവും‌ പൂന്തോട്ടത്തിൽ അരമണിക്കൂറെങ്കിലും സമയം ചെലവഴിക്കാൻ‌ മാറ്റിവയ്ക്കുക.

വീടിന്‍റെ വയറിംഗ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ക്കുണ്ടായിരിക്കേണ്ട പ്ലാനിംഗ്!

വീടിന്‍റെ വയറിംഗ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ക്കുണ്ടായിരിക്കേണ്ട പ്ലാനിംഗ്!
ഒരു വീട് നിര്‍മിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് നാം ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്? ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടെങ്കിലും വീടിന്‍റെ വൈദ്യുതീകരണിന് അല്‍പം കൂടെ ഊന്നല്‍ നല്‍കണം എന്ന ഉത്തരം കുറെക്കൂടി ശക്തമായതാണ്.

വീടിന്‍റെ വൈദ്യുതീകരണം ഏറ്റവും പ്രധാനവും സുരക്ഷ ഉറപ്പാക്കേണ്ടതുമായ ഭാഗമാണ്. കൃത്യമായ പ്ലാനിംഗും ഇലക്ട്രിക്കല്‍ കാര്യങ്ങളെ പറ്റിയുള്ള അറിവും വീടിന് വയറിംഗ് നടത്തുമ്പോള്‍ ഉണ്ടായിരിക്കണം.

വീട് നിർമാണം തുടങ്ങി, മേല്‍ക്കൂര വാർക്കുമ്പോഴാണ്  വൈദ്യുതീകരണ ജോലികള്‍ക്ക് തുടക്കമാവുന്നത്. മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് തന്നെ ഓരോ ലൈറ്റ് പോയിന്‍റുകളും നിശ്ചയിക്കണം. എന്നാല്‍ മാത്രമെ വീട് വാർക്കുന്ന സമയത്ത് അതിനനുസരിച്ചുള്ള പൈപ്പുകള്‍ കോണ്ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാൻ സാധിക്കൂ. വീടിന്‍റെ ഭംഗിക്കും സുരക്ഷാ മുൻകരുതലിനും ഇതാണ് നല്ലത്. എന്നാല്‍ ഇത് പലരും ചിന്തിക്കാറില്ലെന്നതാണ് സത്യം. അങ്ങനെ വരുമ്പോള്‍ പിന്നീട് ആശയക്കുഴപ്പങ്ങളും ഏറെ സംഭവിക്കാം.

സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ്  ഇന്നത്തെ നിർമാണരീതി. നേരത്തെ ഫാന്‍ പോയിന്‍റിലേക്കുള്ള പൈപ്പുകളാണ് കൂടുതലും ഈ രീതിയില്‍ നല്‍കിയിരുന്നത്.

തേക്കാത്ത ചുവരുകള്‍ക്കും ഇന്‍റര്‍ലോക് ഇഷ്ടിക ഉപയോഗിച്ച് പണിയുന്ന വീടുകള്‍ക്കും  ചുവരിന് പുറത്തുകൂടിയാണ് സാധാരണ വയറിംഗ് ചെയ്യാറുള്ളത്.  ചുവരിന് പുറത്തുകൂടെ ആയതിനാല്‍ തന്നെ ഭംഗിയും പ്രധാനമാണ്. ഇതിന് ചെയ്യാൻ സാധിക്കുന്നത് അര ഇഞ്ച് മുതല്‍ വലുപ്പത്തില്‍ പരന്ന രൂപത്തിലുള്ള പി വി സി പൈപ്പുകൾ ഉപയോഗിക്കുകയെന്നതാണ്. സീലിംഗിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ വയറിന്‍റെ നീളവും ചെലവും പരമാവധി കുറയ്ക്കാന്‍ കഴിയും.

20 മില്ലി മീറ്റര്‍ മുതല്‍ 25 മില്ലി മീറ്റര്‍ വരെ വ്യാസമുള്ള പിവിസി പൈപ്പുകളാണ് വയറിംഗിന് ഉപയോഗിക്കേണ്ടത്. 1.5 സ്‌ക്വയര്‍ മില്ലി മീറ്റര്‍ കട്ടിയുള്ളതാവണം സാധാരണ വയറിംഗിനുള്ള വയറുകള്‍.  പവര്‍ പ്ലഗാണെങ്കില്‍ 2.5 സ്‌ക്വയര്‍ മില്ലി മീറ്റര്‍.
കൂടുതല്‍ ലോഡ് വേണ്ടിവരുന്ന ഉപകരണങ്ങള്‍ വീട്ടിലുണ്ടെങ്കില്‍( ഉദാഹരണം, എ സി, ഹീറ്റർ പോലുള്ള ഉപകരണങ്ങൾ)  നാല് സ്‌ക്വയര്‍ മില്ലി മീറ്റര്‍ വയര്‍ വേണം. ഐഎസ്ഐ മുദ്രയുള്ള സ്ട്രാൻടഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതീകരണത്തിന് ഏറ്റവും നല്ലത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

വീടിന് റൂഫിംഗ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കൂ...
വീടുകളുടെ കാര്യമെടുത്താല്‍ ഏത് നിർമ്മാണരീതിയാണെങ്കിലും വര്‍ഷങ്ങളോളം കേടുപാടുകള്‍ പറ്റാതെ നിലനിൽക്കുക എന്നതാണ് പ്രധാനം. വീടിന്‍റെ റൂഫിംഗ് കാര്യത്തിലും ഇത്തരത്തിൽ ക്യത്യമായ പ്ലാനുണ്ടാവണം. റൂഫിംഗിനായി കേരളത്തില്‍ അധികവും ഉപയോഗിക്കുന്നത് ഷീറ്റുകളും ഓടുകളുമാണ്. റൂഫിംഗ് ഷീറ്റുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് തന്നെ തെരഞ്ഞെടുക്കണം. എങ്കിലേ ഇത് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയും ഇത് വാങ്ങിക്കുന്നതില്‍ സാമ്പത്തികലാഭം ഉണ്ടാവുകയും ചെയ്യൂ.

അതുപോലെ തന്നെ മാറിവരുന്ന കാലാവസ്ഥകളെയും റൂഫുകള്‍ക്ക് അതിജീവിക്കാൻ സാധിക്കണം.  ഇത് വീട്ടിനകത്ത് താമസിക്കുന്നവര്‍ക്കും അനുകൂലമായ അന്തരീക്ഷമൊരുക്കുന്നത് ആയിരിക്കണം.

പ്ലെയിൻ ഷീറ്റുകൾ, കോറുഗേറ്റഡ് ഷീറ്റുകൾ, ഓട് പോലെ തോന്നിക്കുന്ന ടൈൽ പ്രൊഫൈൽ ഷീറ്റുകൾ, പ്രീ കോട്ടഡ് ഷീറ്റുകൾ, ഡബിൾ സൈഡഡ് പ്രീ കോട്ടഡ് ഷീറ്റ്, പോളികാർബണേറ്റ് ഷീറ്റ്, ജിഐ ഷീറ്റ് എന്നിവയാണ് പ്രധാനപ്പെട്ട റൂഫിംഗ് ഷീറ്റുകൾ. പ്രീകോട്ടഡ് ഷീറ്റുകൾ പൗഡർ കോട്ടിങ് വഴി കളർ കോട്ടഡ് ആയാണ് ലഭിക്കുന്നത്. ഇവയിൽ പുറമേക്കുള്ള ഭാഗത്ത് നിറവും പുറകിലായി കറുത്ത നിറവും ആയിരിക്കും.

എന്നാൽ ഡബിൾ സൈഡഡ് ഷീറ്റുകളിൽ രണ്ടു ഭാഗത്തും നിറം പൂശിയിരിക്കും. സൺഷേഡ് കൊടുക്കുമ്പോൾ ഇത്തരം ഷീറ്റുകളായിരിക്കും അഭികാമ്യം. പോളികാർബണേറ്റ് ഷീറ്റുകൾ രണ്ട് തരത്തിലുണ്ട്. സോളിഡും മൾട്ടിവോളും. മൾട്ടിവോൾ രീതിയിലുള്ള ഷീറ്റിൽ രണ്ടു ഷീറ്റുകൾക്കിടയ്ക്ക് നാല്– ആറ് എംഎം കനത്തിൽ ട്യൂബുലാർ ആകൃതി കൊടുത്തിരിക്കും. ഇത് വായുവിനെ പിടിച്ചു നിർത്തുന്നതിനാല്‍ ചൂട് കുറവ് അനുഭവപ്പെടും. എന്നാൽ ഇതിനുപയോഗിക്കുന്ന മെറ്റീരിയൽ ഗുണനിലവാരമുള്ളതാണോ എന്ന് കണിശമായി പരിശോധിക്കേണ്ടിവരും. അല്ലെങ്കിൽ അത് വളരെ വേഗം പൊട്ടിപ്പോകാനോ അതിലൂടെ വെള്ളം ഒലിച്ചിറങ്ങാനോ ഒക്കെ ഇടയായെന്നിരിക്കും. വില കുറവാണെന്നതാണ് ഇതിന്‍റെ ആകർഷണം. സോളിഡ് പോളികാർബണേറ്റിന് സ്ക്വയർഫീറ്റിന് 180 രൂപയ്ക്കടുത്ത് വിലയുള്ളപ്പോൾ മൾട്ടിവോളിന് ഏകദേശം 50 രൂപയേ വരൂ.

ഗ്രാനുലാർ കോട്ടിംഗ് ഉള്ള റൂഫിങ് ഷീറ്റുകളുണ്ട്. കാണാൻ നല്ല ഭംഗിയുള്ള ഇത്തരം ഷീറ്റുകളിൽ മഴക്കാലത്ത് വെള്ളം വീണാലും അധികം ശബ്ദം ഉണ്ടാവുകയില്ല. ഷിംഗിൾസ് പോലെയുള്ള ഇത്തരം ഷീറ്റുകൾക്ക് വില അൽപം കൂടും. മാത്രമല്ല, ഫ്ലാറ്റ് ആയ റൂഫിൽ മറൈൻപ്ലൈ പോലുള്ള ഫ്രെയിം വർക്കുകൾ ചെയ്തിട്ടുവേണം അതിന്മേൽ ഷിംഗിൾസ് ഒട്ടിക്കാൻ. അലുമിനിയം കോട്ടിങ് കൂടുതലുള്ള ഷീറ്റുകൾ ചൂടിൽ നിന്നും തുരുമ്പിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

വീടിന്‍റെ അകത്തളങ്ങളെ മനോഹരമാക്കുന്ന ഫര്‍ണിച്ചറുകള്‍...
വീടിന്‍റെ അകത്തളം ഭംഗിയാകണമെങ്കില്‍ അവിടങ്ങളില്‍ ക്രമീകരിക്കുന്ന ഫര്‍ണിച്ചറുകളും അതുപോലെ മനോഹരമാകേണ്ടതുണ്ട്. ഓരോ വീടിനും അതുപോലെ അവിടെ താമസിക്കുന്ന വീട്ടുകാരുടെ അഭിരുചിക്കും അനുസരിച്ചാണ് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കാറ്.

മെറ്റീരിയല്‍ ഫിനിഷിംഗും ഒപ്പം ഉപയോഗിക്കാനുള്ള കംഫര്‍ട്ടുമാണ്  ഫര്‍ണിച്ചറുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.  ബഡ്ജറ്റില്‍ ഒതുങ്ങുന്നതിനൊപ്പം ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയുന്നതുമാകണം ഫര്‍ണിച്ചറുകള്‍. വീടിന്‍റെ സീലിംഗിനും ചുവരുകള്‍ക്കും ജനലുകള്‍ക്കുമൊക്കെ ചേര്‍ന്ന ഫര്‍ണിച്ചറുകൾ വാങ്ങിയാല്‍ മാത്രമെ വീടിന്‍റെ അകത്തളങ്ങളെ മനോഹരമാക്കാൻ സാധിക്കു.

ഇന്ന് മിക്കവരും ഇക്കാര്യങ്ങളിലെല്ലാം കാര്യമായ ശ്രദ്ധ നല്‍കാറുണ്ട്. ഒരു തീം തന്നെ തെരഞ്ഞെടുത്ത് വീടിന്‍റെ നിറവും ഫര്‍ണീച്ചറുകളുമെല്ലാം ഇതുപോലെ അനുയോജ്യമായി ക്രമീകരിക്കുന്നതാണ് മോഡേണ്‍ രീതി. റെഡിമെയ്ഡായി വാങ്ങിക്കുക മാത്രമല്ല, അഭിരുചിക്ക് അനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കി പണിയിപ്പിക്കുന്ന രീതി ഇപ്പോള്‍ വീണ്ടും ട്രെൻഡിംഗിലാണ്. കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിംഗ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള മെറ്റീരിയലുകളും വിപണിയിൽ ലഭ്യമാണ്.

വൈവിധ്യമുള്ള ധാരാളം മെറ്റീരിയലുകള്‍ ഇത്തരത്തില്‍ വിപണിയിലുണ്ട്. ഭംഗിയുള്ള ഫര്‍ണിച്ചര്‍ തപ്പി വീടിന്‍റെ ആര്‍ക്കിടെക്ചറിനു തീരെ ചേരാത്തവ വാങ്ങുന്നവരുണ്ട്. മരം വാങ്ങി കസ്റ്റംമെ‍യ്ഡായി ഫർണിച്ചർ കട്ടിലും വാഡ്രോബുമെല്ലാം നിർമിച്ചെടുക്കുന്നവരാണ് പക്ഷേ കൂടുതൽ. വീടിന്‍റെ സ്പെയ്സിന് അനുസരിച്ച് കസ്റ്റംമെയ്‍ഡായി നിർമിച്ചെടുക്കുന്നത് തന്നെയാണ് ലാഭകരവും.

ആർക്കിടെക്റ്റ്സും ഡിസൈനേഴ്സും ഫർണിച്ചർ ഡിസൈൻ കൂടി നൽകാറുണ്ട്. ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മുറികളുടെ വലിപ്പവും കൂടി കണക്കിലെടുക്കണം. ഇതിന് യോജിക്കുംവിധത്തിലുള്ള ആകൃതിയിലായിരിക്കണം ഫര്‍ണിച്ചറുകള്‍. എന്നാല്‍ ഇതിനൊപ്പം ഈടും പ്രത്യേകം ശ്രദ്ധിക്കണം. ഈട് എന്നാല്‍ എത്രകാലം നിലനില്‍ക്കും എന്നത്. വീടിന്‍റെ മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കുന്നതിലും ഫര്‍ണിച്ചറുകള്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാര്യം എപ്പോഴും ഓര്‍മ്മയിലുണ്ടാകണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

മുറ്റം ഇന്റർലോക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
പണ്ടൊക്കെ മുറ്റത്ത് സിമന്റിടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇന്ന് മിക്ക വീടുകളും മുറ്റം ഭം​ഗിയോടെയും വൃത്തിയോടെയും കിടക്കാനായി ഇന്റർലോക്ക് ചെയ്യാറാണ് പതിവ്. പല നിറത്തിലുള്ളതും രൂപത്തിലുമായ ഇന്റർലോക്കുകൾ വിപണിയിൽ ലഭ്യമാണ്.

മുറ്റത്ത് ഇന്റർലോക്ക്‌ ചെയ്യുന്നത് കൊണ്ട് നിരവധി ​ഗുണങ്ങളാണുള്ളത്. മുറ്റം മഴവെള്ളം കെട്ടിനിൽക്കില്ല എന്നുള്ളതാണ് ആദ്യത്തെ ​ഗുണം. മറ്റൊന്ന് പായൽ പിടിക്കാതെ സുന്ദരമായി തന്നെ കിടക്കും. മണൽ പ്രദേശമാണെങ്കിൽ മുറ്റത്ത് മണൽ തട്ടിനിരപ്പാക്കി കട്ടകൾ വയ്ക്കാം.

കട്ടകൾക്കിടയിലെ വിടവ് സിമന്റ് ചെയ്യാത്തതിനാൽ മഴ പെയ്ത ഉടൻ തന്നെ വെള്ളം താഴ്ന്ന് പോകുകയാണ് ചെയ്യാറുള്ളത്. എന്നാൽ സിമന്റിട്ട മുറ്റമാണെങ്കിൽ മുറ്റത്ത് വീഴുന്ന വെള്ളം എല്ലാം കുത്തിയൊലിച്ച് അടുത്ത പറമ്പിലേക്കായിരിക്കും പോവുക.

കട്ടകൾ പല രൂപത്തിലും നിറത്തിലും ലഭ്യമാണ്. കടകളിൽ പോയി ഇഷ്ടമുള്ളവ നമുക്ക് തിരഞ്ഞെടുക്കാം. ഒന്നിലേറെ ഡിസൈൻ തിരഞ്ഞെടുത്ത് ഓരോ ഭാഗത്തും വേണമെങ്കിൽ ഓരോ ഡിസൈൻ നൽകാം. മഞ്ഞ, പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള കട്ടകളുണ്ട്.  നന്നായി തയ്യാറാക്കിയ പൊട്ടാത്ത കട്ടകൾ നോക്കി വാങ്ങണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നടപ്പാതകൾക്കും മറ്റും ഡിസൈനർ ടൈലുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

വീടിന്റെ നിറത്തിന് ചേരുന്ന രീതിയിലാകണം ഇന്റർലോക്ക് ചെയ്യേണ്ടത്. മണൽ പ്രദേശം ആണെങ്കിൽ മുറ്റത്ത് മണൽ നിരപ്പാക്കി കട്ടകൾ നിരത്താം. ചെമ്മണാണെങ്കിൽ മണ്ണ് മാറ്റി 2 ഇഞ്ച് കനത്തിൽ ബേബി മെറ്റൽ വിരിച്ച് തട്ടിനിരപ്പാക്കി അതിന് മുകളിലാണ് ഇന്റർലോക്ക് ചെയ്യുന്നത്.

വ്യത്യസ്ത ഡിസെെനിൽ ഇന്റർലോക്ക് ചെയ്യാൻ ശ്രദ്ധിക്കുക. കട്ടകൾ നിരത്തുന്നതിന് മുമ്പ് ഡിസെെനുകൾ കടലാസിൽ വരച്ച് കൊടുക്കാം. വേണമെങ്കിൽ ഒരു ഡിസെെനറുടെ സഹായവും തേടാം. ഒന്നിലേറെ ഡിസെെൻ തിരഞ്ഞെടുത്ത് ഓരോ ഭാ​ഗത്തും ഓരോ ഡിസെെൻ നൽകാം.