ബിഗ്‌ബോസ് വീട്ടില്‍ നിന്നിറങ്ങി, സ്വന്തം വീട്ടില്‍ അടച്ചിരിക്കേണ്ട അവസ്ഥയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിപ്പോള്‍. എന്നാല്‍ ചുമ്മാ വീട്ടിലിരിക്കാതെ സമൂഹത്തിനൊരു ബോധവത്ക്കരണ വീഡിയോയുമായെത്തിരിക്കുകയാണ് ഫുക്രു എന്ന കൃഷ്ണജീവ്. കൊറോണ എന്ന മഹാമാരിയെ തടുക്കാന്‍ സമൂഹം എന്തെല്ലാം ചെയ്യണമെന്നും, സര്‍ക്കാര്‍ എടുത്തിരിക്കുന്ന പ്രതിരോധത്തെപ്പറ്റിയുമെല്ലാമാണ് ഫുക്രുവിന്റെ വീഡിയോ. 

'എന്തൊക്കെ കഴിഞ്ഞാണ് നുമ്മ ഇവിടെ വരെ എത്തിയത്. നമ്മളിതും അതിജീവിക്കും, പോരാടാം ഒരുമിച്ച്,ബ്രേക്ക് ദി ചെയിന്‍' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് താരങ്ങളും മറ്റുള്ളവരും ഫുക്രുവിന് ആശംസകളുമായെത്തിയിട്ടുണ്ട്. ക്യാപ്ഷന്‍ കൂടാതെ 'നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ക്കിടാം, സീന്‍ ഇല്ല. പക്ഷെ ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് എനിക്ക് ലൈക്ക് വാങ്ങാനോ, ഷോ കാണിക്കാനോ അല്ല, ഇപ്പോഴത്തെ സാഹചര്യം നിങ്ങള്‍ ദയവായി മനസ്സിലാക്കണം' എന്നും കുറിച്ചിട്ടുണ്ട്.

വീഡിയോ കാണാം - 

അവതാരകയും ബിഗ്‌ബോസിലെ ഫുക്രുവിന്റെ സഹവാസിയുമായ ആര്യ കുറിച്ചത് കുട്ടപ്പാ കൃത്യം സമയത്തുള്ള ശരിയായ വീഡിയോ എന്നാണ്. നിന്നെക്കുറിച്ച് അഭിമാനമുണ്ടെന്നും താരം കമന്റ് ചെയ്തിട്ടുണ്ട്.