ആമുഖം ആവശ്യമില്ലാത്ത രണ്ട് താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും, സൂരജ് തേലക്കാടും. സൂരജ് എന്ന പേരിനെക്കാള്‍ ഇപ്പോള്‍ മലയാളിക്കിഷ്ടം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നു പറയുന്നതാണ്. മലയാളിയുടെ ഹൃദയത്തില്‍ അവതാരകനായി തിളങ്ങിയശേഷം സിനിമയിലേക്കെത്തിയ താരമാണ് ഗോവിന്ദ് പത്മസൂര്യ.

തനതയാ അഭിനയ ശൈലികൊണ്ട് തെന്നിന്ത്യന്‍ ചലചിത്രങ്ങളിലെല്ലാം  വേഷമിട്ടുകഴിഞ്ഞു. മിനിസ്‌ക്രീന്‍ കോമഡി സ്‌കിറ്റുകളിലൂടെയും സിനിമാ അഭിനയത്തിലേക്കെത്തിയ സൂരജ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി വന്ന് മലയാളികളെ അതിശയിപ്പിച്ചത് ഈയിടെയാണ്. ആരാണ് ശരിക്കും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി വേഷമിട്ടതെന്ന സത്യം സിനിമ ഇറങ്ങി വളരെനാള്‍ കഴിഞ്ഞാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം ഗോവിന്ദ് പത്മസൂര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'നമ്മുടെ സൂപ്പര്‍സ്റ്റാറായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 2.5ന്റെ കൂടെ, ഇതൊരു വല്ലാത്ത കൂടിക്കാഴ്ച്ചയായി സൂരജെ..' എന്നു പറഞ്ഞാണ് ജിപി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നില്‍ക്കുന്ന സൂരജിന്റെകൂടെ മുട്ടുകുത്തി നില്‍ക്കുകയാണ് ജിപി രണ്ടുപേരുടേയും ചിരി ഒരു രക്ഷയുമില്ലല്ലോ എന്നാണ് ആരാധകരുടെ കമന്‍റ്. സിനിമാലോകത്ത് രണ്ടുപേരും ഇനിയും വളരട്ടെ എന്ന ആശംസകളോടെയും നിരവധി പേരെത്തിയിട്ടുണ്ട്.