കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ്‍ രണ്ട് നിര്‍ത്തിയതോടെ പുറത്തുവന്ന താരങ്ങള്‍ ഇപ്പോഴും ബിഗ്ബോസില്‍ തന്നെയുള്ള അവസ്ഥയാണ്. ബിഗ്‌ബോസ് വീട് ഏറ്റവുമധികം മിസ്സ് ചെയ്യുന്ന ഒരാളാണ് ആര്യ. ബിഗ് ബോസ് 76 ദിവസത്തിനുശേഷം നിര്‍ത്തിയപ്പോള്‍മുതല്‍ താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളെല്ലാം കൂടെയുണ്ടായിരുന്നവരെ മിസ് ചെയ്യുന്നു എന്നുള്ളതാണ്. കഴിഞ്ഞദിവസം ഫുക്രുവുമൊന്നിച്ചുള്ള സെല്‍ഫി പങ്കുവച്ച ആര്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫുക്രു മറ്റൊരമ്മയില്‍ നിന്നും ലഭിച്ച സഹോദരനാണെന്നാണ് ആര്യ പറയുന്നത്.

'സപ്പോര്‍ട്ടിങ്ങാണ്, മറ്റൊരമ്മയില്‍ നിന്നും കിട്ടിയ സഹോദരന്‍.. ഐ ലവ് യൂ കുട്ടപ്പാ. പിന്നെയെന്റെ കുഞ്ഞിക്കുട്ടി എലീന.. അവളുടെ മനോഹരമായ വിരലുകളാണ് കുട്ടപ്പന്റെ മുഖത്ത് കാണുന്നത്, അപ്പോ ഇന്നത്തെ അങ്കം തുടങ്ങുകയല്ലെ ' എന്നാണ് ഫുക്രുവിനോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ആര്യ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ എലീനയെ കാണുന്നില്ലെങ്കിലും എലീനയുടെ വിരലുകള്‍ ഫുക്രുവിന്റെ മുഖത്തിനുമുകളില്‍ കാണാം. ബിഗ്‌ബോസ് വീട്ടിലെത്തിയതുമുതല്‍ ആര്യയും ഫുക്രുവും എലീനയും നല്ല കൂട്ടായിരുന്നു. കഴിഞ്ഞ ദിവസം ഫുക്രു പങ്കുവച്ച കൊറോണാ ബോധവത്ക്കണ വീഡിയോയ്ക്കും ആര്യ ആശംസകളുമായെത്തിയിരുന്നു.

തന്റെ മകള്‍ക്ക് അമ്മ കഴിഞ്ഞാല്‍ ബിഗ്‌ബോസ് വീട്ടില്‍ ഏറ്റവും ഇഷ്ടം ഫുക്രുവിനോടാണെന്നു കഴിഞ്ഞ ദിവസത്തെ ലൈവില്‍ ആര്യ പറഞ്ഞിരുന്നു. ഏതായാലും സ്‌നേഹപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.