ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് റബേക്ക സന്തോഷ്. കസ്‍തൂരിമാന്‍ എന്ന പരമ്പരയില്‍ കാവ്യയായി എത്തിയ  തൃശൂരുകാരി ചുരുങ്ങിയകാലം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കിയത്. സാമൂഹ്യമാധ്യമത്തിലും നിരവധി ആരാധരുണ്ട് റബേക്കയ്ക്ക്.

സാമൂഹ്യമാധ്യമത്തില്‍ സജീവമായ താരത്തിന്‍റെ പോസ്റ്റുകളും അതിവേഗം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഏല്ലാറ്റിനും ഉപരിയായി ഒരു എക്സൈറ്റ്മെന്‍റ് പങ്കുവച്ചിരിക്കുകയാണ് റബേക്കയിപ്പോള്‍. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് റബേക്ക എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിലവില്‍ ബിഗ് ബോസ് പരസ്യങ്ങളുടെ അസിസ്റ്റന്‍റ് ഡയറക്ടറാണ് റബേക്ക. യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ ശ്രീജിത്ത് വിജയനാണ് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാലിനൊപ്പം ശ്രീജിത്തും റബേക്കയും നില്‍ക്കുന്നതാണ് ബിഗ് ബോസ് പരസ്യ സെറ്റില്‍ നിന്ന് പങ്കുവയ്ക്കുന്ന ചിത്രത്തിലുള്ളത്. തന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷം എന്നാണ് റബേക്ക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഒടുവില്‍ അത് സംഭവിച്ചു സുഹൃത്തുക്കളെ... ആ സ്വപ്‍നം യാഥാര്‍ത്ഥ്യമായി. എന്‍റെ ലൈഫ് ഹീറോ സംവിധായകനായ പരസ്യചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടറായുള്ള എന്‍റെ ആദ്യ കാല്‍വെയ്പ്പ് ലാലേട്ടനൊപ്പം. എന്‍റെ സന്തോഷം പങ്കുവയ്ക്കുന്നതില്‍ അങ്ങേയറ്റം സന്തോഷവും... റബേക്ക കുറിക്കുന്നു.

കസ്‍തൂരിമാന്‍ എന്ന പരമ്പരയില്‍ സുപ്രധാനമായ കാവ്യ എന്ന കഥാപാത്രമായി എത്തുന്നത് റബേക്കയാണ്. റബേക്കയുടെയും ശ്രീറാം രാമചന്ദ്രന്‍റെയും കഥാപാത്രങ്ങളെ ജീവ്യ എന്നാണ് അറിയപ്പെടുന്നത്. ജീവയും കാവ്യയും ചേര്‍ത്താണ് ആരാധകര്‍ പുതിയ പേര് നല്‍കിയിരിക്കുന്നത്.