മലയാളത്തിന്റെ സ്വന്തം ഗായിക സുജാതയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരെല്ലാം രാത്രി പന്ത്രണ്ടുമണിക്ക് തന്നെ ആരാധകരെല്ലാം സുജാതയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. എന്ത് ക്യൂട്ടാണ് രാത്രി ഉറക്കമുളച്ചിരുന്ന് എനിക്ക് ആശംസകള്‍ പറഞ്ഞ എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഇതു തന്നെയാണ് എന്റെ ശക്തിയെന്നും സുജാത പറഞ്ഞു. ഫേസ്ബുക്ക് ലൈവിലെത്തിയ സുജാത ഓരോരുത്തരുടെ കാര്യങ്ങളും എടുത്തു പറഞ്ഞു.

ലോക്ക് ഡൗണായതിനാല്‍ മകള്‍ ശ്വേതയും കൊച്ചുമകളും ഭര്‍ത്താവും അമ്മയുമടക്കം എല്ലാവരും വീട്ടില്‍ തന്നെയുണ്ടായിരുന്നു. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക ബിരിയാണിയുണ്ടാക്കുന്ന ശ്വേതയെയും സുജാത ലൈവില്‍ കാണിച്ചു. ഞങ്ങളുടെ കുഞ്ഞു മജീഷ്യന്‍ എന്നുപറഞ്ഞായിരുന്നു കൊച്ചുമോളെ താരം പരിചയപ്പെടുത്തിയത്. എല്ലാവരും വീട്ടിലുള്ളതിനാല്‍ അവള്‍ അതീവ സന്തോഷത്തിലാണെന്നും സുജാത പറയുന്നുണ്ട്. ലോക്ക് ഡൗണായിട്ടും മാറ്റ് കുറയ്ക്കാതെ കുടുംബത്തിനുള്ളില്‍ പിറന്നാള്‍ ആഘോഷിച്ച സുജതയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. താരത്തിന്റെ 57ാം പിറന്നാളായിരുന്നു കഴിഞ്ഞത്.