Asianet News MalayalamAsianet News Malayalam

പരിക്കേറ്റ ബാറ്റ്സ്‌മാനെ റണ്ണൗട്ടാക്കാതെ ലങ്കന്‍ താരത്തിന്‍റെ മാതൃക; കയ്യടിച്ച് ക്രിക്കറ്റ് ലോകം- വീഡിയോ

ലങ്കന്‍ പേസര്‍ ഇസുരു ഉഡാനയാണ് ക്രിക്കറ്റ് ലോകത്തിന് സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിന്‍റെ വലിയ മാതൃക കാട്ടിയത്

Watch Sri Lanka Bowler Isuru Udana Refuses To out Injured Batsman
Author
Johannesburg, First Published Dec 11, 2019, 4:05 PM IST

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ മാന്‍സി സൂപ്പര്‍ ലീഗിലെ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉഡാനയാണ് ക്രിക്കറ്റ് ലോകത്തിന് സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിന്‍റെ വലിയ മാതൃക കാട്ടിയത്. പാള്‍ റോക്‌സും നെല്‍സണ്‍ മണ്ടേല ബേ ജയന്‍റ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. 

മാന്‍സി ലീഗില്‍ പാള്‍ റോക്ക്‌സിന്‍റെ താരമാണ് ഉഡാന. ഉഡാന 19-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ അവസാന രണ്ട് ഓവറില്‍ ബാറ്റിംഗ് ടീമിന് ജയിക്കാന്‍ 30 റണ്‍സാണ് വേണ്ടിയിരുന്നത്. എട്ട് പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കേ ഹെയ്‌നോയുടെ സ്‌ട്രൈറ്റ് ഡ്രൈവ് നോണ്‍ സ്‌ട്രൈക്കര്‍ മരിയാസിന്‍റെ ശരീരത്തില്‍ തട്ടി. മരിയാസിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും ഉഡാന താരത്തെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചില്ല. വേദനകൊണ്ട് പുളയുന്ന താരത്തെ ഔട്ടാക്കാന്‍ ശ്രമിക്കാതെ ആശ്വസിപ്പിക്കാന്‍ അരികിലെത്തുകയായിരുന്നു ഉഡാന.  

മാന്‍സി സൂപ്പര്‍ ലീഗ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംഭവത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്തതോടെ വൈറലായി. 'സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്' എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ഇതുപോലുള്ള നിരവധി നല്ല മുഹൂര്‍ത്തങ്ങള്‍ക്കായി കൈയുയര്‍ത്താനും മാന്‍സി ക്രിക്കറ്റ് ലീഗ് ആവശ്യപ്പെട്ടു. ഉഡാനയ്‌ക്ക് കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം രംഗത്തെത്തി. ക്രിക്കറ്റിന്‍റെ സ്‌പിരിറ്റാണ് ഇതെന്നും ലങ്കന്‍ താരം സ്‌പോര്‍ട്‌സിന്‍റെ അഭിമാനമുയര്‍ത്തിയെന്നും ആരാധകര്‍ പ്രകീര്‍ത്തിച്ചു. 
 

Follow Us:
Download App:
  • android
  • ios