ഓസ്ട്രേലിയ: ലോക വനിതാ ടെന്നിസ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. ഓസ്ട്രേലിയന്‍ താരം ആഷ്‍ലി ബാര്‍ട്ടി റാങ്കിംഗില്‍ ഒന്നാമതെത്തി. ബര്‍മിങ്ഹാം ക്ലാസ്സിക്ക് കിരീടം നേടിയതോടെയാണ് ബാര്‍ട്ടി ഒന്നാം റാങ്ക് ഉറപ്പിച്ചത്.

ഇതോടെ ജാപ്പനീസ് താരം നവോമി ഒസാക്കയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായി. 43 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ താരം വനിതാ ടെന്നിസ് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.  ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയതാണ് റാങ്കിംഗിൽ വന്‍ മുന്നേറ്റം നടത്താന്‍ ബാര്‍ട്ടിക്ക് സഹായമായത്.