Asianet News MalayalamAsianet News Malayalam

ലഭിച്ചത് ഏറ്റവും വലിയ മെഡല്‍: ജിന്‍സണ്‍ ജോണ്‍സണ്‍

ലഭിച്ചത് ഏറ്റവും വലിയ മോഡല്‍ എന്ന് ജിന്‍സണ്‍ ജോണ്‍സണ്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 1,500 മീറ്ററില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ജിന്‍സണ്‍ ജോണ്‍സണ്‍ പ്രതികരിച്ചു. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. 

Asian Games  Jinson Johnson wins gold in mens 1500m event
Author
Jakarta, First Published Aug 30, 2018, 7:20 PM IST

ജക്കാര്‍ത്ത: ലഭിച്ചത് ഏറ്റവും വലിയ മോഡല്‍ എന്ന് ജിന്‍സണ്‍ ജോണ്‍സണ്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 1,500 മീറ്ററില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ജിന്‍സണ്‍ ജോണ്‍സണ്‍ പ്രതികരിച്ചു. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. 

വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്.  നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍ വെള്ളി നേടിയിരുന്നു. ജിന്‍സണിലൂടെ ആറാം സ്വര്‍ണമാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. 800 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന മന്‍ജിത് സിങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്റെ ഫേവറൈറ്റ് ഇനമായ 800ല്‍ സ്വര്‍ണം നഷ്ടമായെങ്കിലും 1500ല്‍ തിരിച്ചുപ്പിടിക്കാനായെന്നുള്ളത്  ജിന്‍സണെ സംബന്ധിച്ചിടത്തോളം ഇരട്ട സന്തോഷമാണ്. 1500, 800 ഇനങ്ങളില്‍ ദേശീയ ചാംപ്യനാണ് ജിന്‍സണ്‍ ജോണ്‍സണ്‍.

Follow Us:
Download App:
  • android
  • ios