മിലാന്‍: ഫലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ. ഇഫ്താര്‍ സഹായമായി 1.5 ദശലക്ഷം യൂറോയാണ് ഇത്തവണ ഫലസ്തീന്‍ ജനതയക്ക് ക്രിസ്റ്റ്യാനോ നല്‍കിയതെന്ന്  9 സ്പോര്‍ട്ട്സ് പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്‍റെ സഹായവാഗ്ദാനത്തിന് നന്ദി പറഞ്ഞ് നിരവധിപേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി.

ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഫലസ്തീന് മുമ്പും ക്രിസ്റ്റ്യാനോ സഹായം നല്‍കിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദ് ദവാബ്ഷ എന്ന അഞ്ച് വയസ്സുകാരനെ റയല്‍ മാഡ്രിഡ് ക്ലബിലേക്ക് ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.