Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കാൻ ടീമിൽ ഇല്ലാതിരുന്ന ധോണിയുമെത്തി!

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമായെങ്കിലും മൂന്നാം ടെസ്റ്റിലെ വിജയം ടീം സമുചിതമായി ആഘോഷിച്ചു. വിജയാഘോഷത്തിനായി ഹോട്ടലിൽ സംഘടിപ്പിച്ച പാര്‍ട്ടിയിൽ ടെസ്റ്റ് ടീമിൽ ഇല്ലാതിരുന്ന മുൻനായകൻ എം എസ് ധോണിയും ചേര്‍ന്നു. ഏകദിന-ടി20 പരമ്പരയ്ക്കായി എത്തിയ ധോണി ടീമിന്റെ വിജയാഘോഷത്തിനൊപ്പം പങ്കുചേരുകയായിരുന്നു. ശനിയാഴ്‌ച രാത്രി വൈകുവോളം ആഘോഷങ്ങള്‍ നീണ്ടുനിന്നു. ഇന്ത്യൻ ടീമിനൊപ്പം ധോണിയും ആഘോഷത്തിൽ പങ്കുചേരുന്ന സെൽഫി ചിത്രം ഹര്‍ദ്ദിക് പാണ്ഡ്യയാണ് ട്വീറ്റ് ചെയ്തത്. അമേസിങ് ലാസ്റ്റ് നൈറ്റ് വിത്ത് ദ ബോയ്സ് എന്ന വിവരണത്തോടെയായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. ഇന്ത്യ വിജയിച്ചശേഷം ഡ്രസിങ്റൂമിൽ നടത്തിയ വിജയാഘോഷ ചിത്രം ശിഖര്‍ ധവാനും ട്വീറ്റ് ചെയ്തു..

dhoni partying with kohli in team india celeberation
Author
India, First Published Jan 29, 2018, 2:54 PM IST

Follow Us:
Download App:
  • android
  • ios