ദില്ലി: നീണ്ട 55 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യൻ ടെന്നിസ് ടീം പാക്കിസ്ഥാനിലേക്ക്. ഡേവിസ് കപ്പ് മത്സരത്തിനായാണ് ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകുന്നത്. സെപ്റ്റംബറിൽ പാക്കിസ്ഥാനിലേക്ക് പോകാന്‍ ടീമിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകുമെന്നാണ് സൂചന.

ഇസ്ലാമാബാദിലാകും മത്സരമെന്ന് പാക്ക് ടെന്നിസ് ഫെ‍ഡറേഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. 1964ൽ ആണ് അവസാനം ഇന്ത്യ പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് കളിച്ചത്.