Asianet News MalayalamAsianet News Malayalam

മാപ്പ്, മാപ്പ്, മാപ്പ്...; ഷറപ്പോവയുടെ പേജില്‍ വീണ്ടും മലയാളികള്‍

ഏഴ് വര്‍ഷം മുമ്പ് അഭിമുഖത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞതിനെ ട്രോളിയാണ് മലയാളികള്‍ ഷറപ്പോവയുടെ പേജില്‍ എത്തിയതെങ്കില്‍ ഇത്തവണ ക്ഷമാപണവുമായാണ് എത്തിയത്.
 

Malayalees  apologise to Maria Sharapova for trolling her in 2014 for not knowing about Sachin Tendulkar
Author
New Delhi, First Published Feb 5, 2021, 5:41 PM IST

ടെന്നീസ് താരം മരിയ ഷറപ്പോവയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ കമന്റുമായി വീണ്ടും മലയാളികള്‍. ഏഴ് വര്‍ഷം മുമ്പ് അഭിമുഖത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞതിനെ ട്രോളിയാണ് മലയാളികള്‍ ഷറപ്പോവയുടെ പേജില്‍ എത്തിയതെങ്കില്‍ ഇത്തവണ ക്ഷമാപണവുമായാണ് എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത പോപ് ഗായിക റിഹാന അടക്കമുള്ള രംഗത്തെത്തിയതിനെ വിമര്‍ശിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തതോടെയാണ് മലയാളികള്‍ ഷറപ്പോവയോട് മാപ്പ് പറഞ്ഞത്.

Malayalees  apologise to Maria Sharapova for trolling her in 2014 for not knowing about Sachin Tendulkar

ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റ്
 

ഇന്ത്യക്കാരുടെ കാര്യം ഇന്ത്യക്കാര്‍ നോക്കാമെന്നും വിദേശികള്‍ കാഴ്ചക്കാരായാല്‍ മതിയെന്നുമായിരുന്നു സച്ചിന്റെ അഭിപ്രായം. ഇതോടെ നിരവധി മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ സച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് ഷറപ്പോവയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും മലയാളികളുടെ ക്ഷമാപണം. നാലായിരത്തിന് മുകളില്‍ മലയാളികളാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ ഷറപ്പോവയെ തൃശൂര്‍ പൂരം കാണാനും ക്ഷണിച്ചു.
 

Follow Us:
Download App:
  • android
  • ios