Asianet News Malayalam

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് നിരാശ; പുണെ സിറ്റിക്ക് പ്രതീക്ഷ

നിരവധി അവസരങ്ങള്‍ തുറന്നെടുക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

pune city vs kerala blasters first half
Author
Pune, First Published Nov 2, 2018, 8:29 PM IST
  • Facebook
  • Twitter
  • Whatsapp

പുനെ∙ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും പുണെ സിറ്റിയും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ മഞ്ഞപ്പടയ്ക്ക് നിരാശ.  തുടര്‍ സമനിലകളുടെ കെട്ടുപൊട്ടിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഞെട്ടിക്കുകയായിരുന്നു. മാർകോ സ്റ്റാൻകോവിച്ചിലൂടെ വല കുലുക്കിയ പുണെ മത്സരത്തില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്.

സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ പുണെയ്ക്കെതിരെ അനായാസ ജയം കൊതിച്ചാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്വന്തം മൈതാനത്ത് വീറോടെ പൊരുതാനുറച്ചാണ് പുണെ ബൂട്ടുകെട്ടിയത്. നിരവധി അവസരങ്ങള്‍ തുറന്നെടുക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ടുതിര്‍ക്കുന്നതിലും മഞ്ഞപ്പട മികച്ച് നിന്നെങ്കിലും വല കുലുക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മലയാളി താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോള്‍ അനസ് പകരക്കാരനായി ഇറങ്ങിയേക്കും. കഴിഞ്ഞ മൽസരത്തിൽ മോശം പ്രകടനം നടത്തിയ കെസിറോൺ കിസിത്തോയെ ഒഴിവാക്കിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios