Sports News: വീരനായകനാവാന്‍ സഞ്ജു സാംസണ്‍; ഐപിഎല്‍ ഫൈനല്‍ ഇന്ന്

Sports News Live Updates 29 05 2022

കായികരംഗത്ത് ഇത് സൂപ്പര്‍ സണ്‍ഡേ. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍റെ ആവേശം അടങ്ങും മുമ്പ് ഐപിഎല്‍ പതിനഞ്ചാം സീസണ്‍ ഫൈനല്‍ ഇന്ന് നടക്കും. കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വരും. അഹമ്മദാബാദില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക. രാജസ്ഥാന്‍ കിരീടമുയര്‍ത്തിയാല്‍ സഞ്ജു സാംസണ് ചരിത്ര നേട്ടം. 

3:42 PM IST

ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നറിയിപ്പുമായി ഷൊയൈബ് അക്‌തര്‍

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനും നായകപദവിയില്‍ എത്താനും ഹാര്‍ദിക് ഇനിയുമേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട് എന്നാണ് പാക് പേസ് എക്‌സ്‌പ്രസ് ഷൊയൈബ് അക്‌തറിന്‍റെ പക്ഷം. Read more...

3:17 PM IST

സഞ്ജു അന്നും ഇന്നും, വളര്‍ച്ച കാണുക... ചിത്രം പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്

2:00 PM IST

സ്വന്തം റെക്കോര്‍ഡ് തകര്‍ക്കാന്‍ സഞ്ജു സാംസണ്‍

ഐപിഎല്‍ ചരിത്രത്തില്‍ തന്‍റെ ഏറ്റവും മികച്ച റണ്‍വേട്ടയ്‌ക്ക് അരികെയാണ് സഞ്ജു സാംസണ്‍. ഈ സീസണില്‍ 16 കളിയില്‍ 29.60 ശരാശരിയില്‍ രണ്ട് അര്‍ധ സെഞ്ചുറികളോടെ 444 റണ്‍സാണ് ഇതുവരെ സ‌ഞ്ജു നേടിയത്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ 40.33 ശരാശരിയില്‍ 484 റണ്‍സ് അടിച്ചുകൂട്ടിയതാണ് ഐപിഎല്ലില്‍ ഇതുവരെ സഞ്ജു നടത്തിയ ഏറ്റവും വലിയ റണ്‍വേട്ട. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 41 റണ്‍സ് നേടിയാല്‍ ഈ റെക്കോര്‍ഡ് സഞ്ജുവിന് മറികടക്കാം. 

1:30 PM IST

ആരടിക്കും കപ്പ്, ഹര്‍ദിക്കോ സഞ്ജുവോ? പ്രവചനവുമായി മുന്‍താരങ്ങള്‍

രണ്ട് മാസം നീണ്ടുനിന്ന ടി20 ക്ലാസിക്കിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ പ്രവചനങ്ങള്‍ തകൃതിയായി നടക്കുകയാണ്. ടൂര്‍ണമെന്‍റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനും മുമ്പ് ഒരു തവണ കിരീടം നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനും കിരീട സാധ്യത പ്രവചിക്കുന്നവരുണ്ട്. Read More...

12:31 PM IST

മഴ കളിക്കുമോ ഐപിഎല്‍ ഫൈനലില്‍?

ഐപിഎല്‍ പതിനഞ്ചാം സീസണിലെ കലാശപ്പോരിന് മുമ്പ് ടീമുകള്‍ക്ക് ആശ്വാസ വാര്‍ത്ത. Read more...

11:55 AM IST

ഐപിഎല്‍ ഫൈനല്‍ വീക്ഷിക്കാന്‍ ആരാധകരുടെ ഒഴുക്ക്

11:16 AM IST

ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസകൊണ്ട് മൂടി വിക്രം സോളങ്കി

11:04 AM IST

'ഒരുവട്ടം കൂടിയാ'...ശ്രദ്ധേയമായി രാജസ്ഥാന്‍ റോയല്‍സ് ചിത്രം

11:03 AM IST

കേരളത്തിന് അഭിമാനമാകാന്‍ സഞ്ജു

ഒരു മലയാളി നായകന്‍ ഐപിഎല്‍ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്.

10:41 AM IST

മനസുതുറന്ന് സഞ്ജു സാംസണ്‍

'എന്നെ ഞാനാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്. ഇതിന് പകരം ടീമിന് നല്‍കാനുള്ള സമയമാണിത്. കിരീടത്തിനായി ടീം കാത്തിരിക്കുകയാണ്. അത് നേടാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഓരോ നിമിഷവും ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ടീമിനെയും ഡ്രസിംഗ് റൂമിനേയും അടക്കിഭരിക്കുന്ന നായകനല്ല ഞാന്‍. വ്യത്യസ്ത സ്വഭാവക്കാരാണ് ടീമിലുള്ളത്. ഓരോരുത്തര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയാല്‍ ടീമിന് അത് ഗുണമായി മാറും' എന്നും സഞ്ജു പറഞ്ഞു. Read more...

10:28 AM IST

രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷയുടെ ഞായ‍‍ര്‍

ഒറ്റ ജയമകലെ കാത്തിരിക്കുന്നത് ഐപിഎൽ കിരീടം. യുവനായകൻമാർക്ക് കീഴിൽ ചരിത്രം കുറിക്കാനിറങ്ങുമ്പോൾ ബാറ്റിംഗിലും ബൗളിംഗിലും തുല്യശക്തികളാണ് ഇരു ടീമുകളും. സീസണിൽ നാല് സെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ മിന്നൽ തുടക്കവും ഷിമ്രോൺ ഹെയ്റ്റ്മെയറുടെ വെടിക്കെട്ടും രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു.

3:42 PM IST:

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനും നായകപദവിയില്‍ എത്താനും ഹാര്‍ദിക് ഇനിയുമേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട് എന്നാണ് പാക് പേസ് എക്‌സ്‌പ്രസ് ഷൊയൈബ് അക്‌തറിന്‍റെ പക്ഷം. Read more...

3:17 PM IST:

2:00 PM IST:

ഐപിഎല്‍ ചരിത്രത്തില്‍ തന്‍റെ ഏറ്റവും മികച്ച റണ്‍വേട്ടയ്‌ക്ക് അരികെയാണ് സഞ്ജു സാംസണ്‍. ഈ സീസണില്‍ 16 കളിയില്‍ 29.60 ശരാശരിയില്‍ രണ്ട് അര്‍ധ സെഞ്ചുറികളോടെ 444 റണ്‍സാണ് ഇതുവരെ സ‌ഞ്ജു നേടിയത്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ 40.33 ശരാശരിയില്‍ 484 റണ്‍സ് അടിച്ചുകൂട്ടിയതാണ് ഐപിഎല്ലില്‍ ഇതുവരെ സഞ്ജു നടത്തിയ ഏറ്റവും വലിയ റണ്‍വേട്ട. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 41 റണ്‍സ് നേടിയാല്‍ ഈ റെക്കോര്‍ഡ് സഞ്ജുവിന് മറികടക്കാം. 

1:31 PM IST:

രണ്ട് മാസം നീണ്ടുനിന്ന ടി20 ക്ലാസിക്കിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ പ്രവചനങ്ങള്‍ തകൃതിയായി നടക്കുകയാണ്. ടൂര്‍ണമെന്‍റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനും മുമ്പ് ഒരു തവണ കിരീടം നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനും കിരീട സാധ്യത പ്രവചിക്കുന്നവരുണ്ട്. Read More...

12:31 PM IST:

ഐപിഎല്‍ പതിനഞ്ചാം സീസണിലെ കലാശപ്പോരിന് മുമ്പ് ടീമുകള്‍ക്ക് ആശ്വാസ വാര്‍ത്ത. Read more...

11:55 AM IST:

11:16 AM IST:

11:04 AM IST:

11:03 AM IST:

ഒരു മലയാളി നായകന്‍ ഐപിഎല്‍ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്.

10:41 AM IST:

'എന്നെ ഞാനാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്. ഇതിന് പകരം ടീമിന് നല്‍കാനുള്ള സമയമാണിത്. കിരീടത്തിനായി ടീം കാത്തിരിക്കുകയാണ്. അത് നേടാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഓരോ നിമിഷവും ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ടീമിനെയും ഡ്രസിംഗ് റൂമിനേയും അടക്കിഭരിക്കുന്ന നായകനല്ല ഞാന്‍. വ്യത്യസ്ത സ്വഭാവക്കാരാണ് ടീമിലുള്ളത്. ഓരോരുത്തര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയാല്‍ ടീമിന് അത് ഗുണമായി മാറും' എന്നും സഞ്ജു പറഞ്ഞു. Read more...

10:28 AM IST: