ദില്ലി: ലഡാഡ് സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഏകദിന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഛേത്രി, മായങ്ക് അഗര്‍വാള്‍ എന്നിവരെല്ലാം ആദാരഞ്ജലി അര്‍പ്പിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടി വീരമൃത്യു വരിച്ച ജവാന്മാരെ സെല്യൂട്ട് ചെയ്യുന്നുവെന്ന് കോലി ട്വറ്ററില്‍ കുറിച്ചിട്ടു. സൈനികരെക്കാള്‍ ധൈര്യശാലികളല്ല മറ്റാരുമെന്നും കോലി പറഞ്ഞു. 

അതിര്‍ത്തിയില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാന്‍മാര്‍ക്ക് സെല്യൂട്ടെന്ന് രോഹിത് കുറിച്ചിട്ടു. 

പ്രശ്‌നങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിയുടെ അഭിപ്രായം. കൂടെ വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള ആദരാഞ്ജലിയും അര്‍പ്പിച്ചിട്ടുണ്ട്. 

മറ്റു കായികതാരങ്ങളുടെ ട്വീറ്റുകള്‍ ഇങ്ങനെ...