ബെല്‍ഗ്രേഡ്: കൊവിഡ് 19 ബാധിതരെ സഹായിക്കാന്‍ ഒരു മില്യണ്‍ യൂറോയുടെ സഹായം പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. തന്‍റെ രാജ്യമായ സെർബിയയില്‍ വെന്‍റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനായാണ് ജോക്കോയുടെ സഹായം. 

കൊവിഡ് 19 ബാധിതരെ ശുശ്രൂഷിക്കുന്ന സെർബിയയിലും ലോകമെമ്പാടുമുള്ള എല്ലാ ആരോഗ്യപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നതായി നൊവാക് ജോക്കോവിച്ച് പറഞ്ഞു. ദിനംപ്രതി കൂടുതല്‍ പേരിലേക്ക് രോഗം പടരുന്ന സാഹചര്യത്തില്‍ കൃത്യമായ രീതിയില്‍ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് താനും ഭാര്യ ജെലീനയും എന്നും ജോക്കോ വ്യക്തമാക്കി.

കൊവിഡ് 19 ബാധിച്ച് സെർബിയയില്‍ എട്ട് പേരാണ് ഇതിനകം മരിച്ചത്. 457 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകെ മരണസംഖ്യ 25,000 പിന്നിട്ടു. അഞ്ചരലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.

Read more: കൊവി‍ഡ് 19: ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിള്‍ഡണും മാറ്റേണ്ടിവരുമോ?

റോജർ ഫെഡറർ, റാഫേല്‍ നദാല്‍ എന്നിവരുടെ പാത പിന്തുടർന്നാണ് ജോക്കോയും സഹായം അറിയിച്ചത്. 11 മില്യണ്‍ യൂറോ സ്വരൂപിക്കാന്‍ സ്‍പാനിഷ് അത്ലറ്റുകളുടെ സഹായം തേടിയിരുന്നു റാഫേല്‍ നദാല്‍. അതേസമയം ഒരു മില്യണ്‍ യൂറോയുടെ സഹായമാണ് റോജർ ഫെഡറർ പ്രഖ്യാപിച്ചത്.

'ഇതൊരു തുടക്കം മാത്രം'; കൊവിഡ് 19 ബാധിതർക്ക് എട്ട് കോടിയോളം രൂപയുടെ സഹായവുമായി ഫെഡറർ

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക