Asianet News MalayalamAsianet News Malayalam

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് ഇരട്ടപ്രഹരം

  • മെല്‍ബണ്‍ സിറ്റി എഫ്‌സി രണ്ട് ഗോളിന് മുന്നില്‍
toyota yaris laliga world 2018 kerala blasters vs melbourne fc live
Author
First Published Jul 24, 2018, 7:43 PM IST

കൊച്ചി: ടൊയോട്ട യാരിസ് ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സി രണ്ട് ഗോളിന് മുന്നില്‍. 30, 33 മിനുറ്റുകളില്‍ വിഡോസിച്ച്, മഗ്രി എന്നിവരാണ് മെല്‍ബണ്‍ എഫ്‌സിക്കായി വലകുലുക്കിയത്. മറുവശത്ത് ഫിനിഷിംഗ് മറക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് ആദ്യ പകതിയില്‍ കണ്ടത്. മഞ്ഞപ്പടക്ക് പ്രതിരോധക്കോട്ട 45-ാം മിനുറ്റുവരെ സംരക്ഷിക്കാനുമായില്ല.

ലോംഗ് പാസുകളിലൂടെ ആദ്യ മിനുറ്റുകളില്‍ മഞ്ഞപ്പടയെ പരീക്ഷിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ ക്ലബ്. എന്നാല്‍ കരുത്തുറ്റ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിലങ്ങുതടിയായി. 23-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനായി പോപ്ലാറ്റ്‌നിക് ലക്ഷ്യം കണ്ടെങ്കിലും അതിന് മുന്‍പേ വിസില്‍ മുഴങ്ങിയിരുന്നു. എന്നാല്‍ ഏഴ് മിനുറ്റുകളുടെ ഇടവേളയില്‍ വലകുലുക്കി മെല്‍ബണ്‍ എഫ്‌സി മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധത്തില്‍ വിള്ളല്‍ വീണ നിമിഷം.

30-ാം മിനുറ്റില്‍ ഓഫ് സൈഡ് അപ്പീലുകളെ മറികടന്ന് വിഡോസിച്ചിന്‍റെ തകര്‍പ്പന്‍ ഹെഡര്‍. മൂന്ന് താരങ്ങളെ കാഴ്ച്ചക്കാരാക്കി അറ്റ്‌കിന്‍സണിന്‍റെ ബാക്ക് പാസ്. പന്ത് ചിപ്പ് ചെയ്ത് ബ്രാറ്റണ്‍ ഉയര്‍ത്തിവിട്ടപ്പോള്‍ ധീരജ് സിംഗിന്‍റെ ചാട്ടം പാഴാക്കി വിഡോസിച്ച് തലകൊണ്ട് വല തൊട്ടു. മഞ്ഞപ്പടയുടെ ഞെട്ടല്‍ മാറും മുന്‍പ് തകര്‍പ്പന്‍ ഡ്രിംബ്ലിംഗിന് ഒടുവില്‍ മഗ്രി രണ്ടാം ഗോള്‍ നേടി. 41-ാം മിനുറ്റില്‍ ഹലോരന്‍റെ ലോംഗ് റേഞ്ചര്‍ ധീരജ് പാറിപ്പറന്ന് തടുത്തതാണ് മൂന്നാം പ്രഹരത്തില്‍ നിന്ന് മഞ്ഞപ്പടയെ കാത്തത്. 
 

Follow Us:
Download App:
  • android
  • ios