Asianet News MalayalamAsianet News Malayalam

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സിന്ധു, സായ് പ്രണീത് ജയിച്ചു

  • ഇന്തോനേഷ്യയുടെ ഫിട്രിയാനിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.  21-14, 21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
     
world badminton championship: win and loss for indian stara
Author
New Delhi, First Published Aug 2, 2018, 2:54 PM IST

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയവും തോല്‍വിയും. വനിതകളില്‍ താരം പി.വി. സിന്ധു, പുരുഷ താരങ്ങളില്‍ സായ് പ്രണീത് എന്നിവര്‍ വിജയിച്ചു. മിക്‌സ്ഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സാത്വിക് സായിരാജ് സഖ്യവും വിജയം നേി. എന്നാല്‍ സമീര്‍ വര്‍മ തോറ്റ് പുറത്തായി. 

ഇന്തോനേഷ്യയുടെ ഫിട്രിയാനിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.  21-14, 21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌പെയിനിന്റെ ലൂയിസ് എന്റിക്വേയെ പരാജയപ്പെടുത്തിയാണ് പ്രണീത് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 21-18, 21-11. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലേഷ്യന്‍ ടീമിനെയാണ് അശ്വിനി- സാത്വിക് ജോഡി തോല്‍പ്പിച്ചത്. ആദ്യം ഗെയിമില്‍ പിന്നിട്ട് നിന്ന ശേഷം ഇരുവരും അടുത്ത രണ്ട് സെറ്റുകള്‍ സ്വന്തമാക്കി. സ്‌കോര്‍ 20-22, 21-14, 21-6. 

അതേ സമയം ലിന്‍ ഡാനിനോട് തോറ്റ് സമീര്‍ വര്‍മ ടൂര്‍ണമെന്റില് നിന്ന് പുറത്തായി. 17-21, 14-21 എന്ന സ്‌കോറിനായിരുന്നു തോല്‍വി. പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ജപ്പാനീസ് സഖ്യത്തോട് പരാജയം സമ്മതിച്ചു. ആദ്യ ഗെയിം 24-22നു ജയിച്ച ശേഷം പിന്നീടുള്ള ഗെയിമുകളില്‍ 13-21, 16-21 എന്ന സ്‌കോറിനായിരുന്നു ടീമിന്റെ തോല്‍വി.
 

Follow Us:
Download App:
  • android
  • ios