Asianet News MalayalamAsianet News Malayalam

എഐ ആശങ്കയാവുന്നു; കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഫോട്ടോകള്‍ സജീവം- പഠനം

ഫോറങ്ങളിലെ അംഗങ്ങളെല്ലാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങൾ എങ്ങനെ നിർമിക്കാമെന്ന് സ്വയം പരിശീലനം നേടുന്നവര്‍

A study has found a clear desire among online offenders to learn how to create child sexual abuse material
Author
First Published Aug 17, 2024, 1:55 PM IST | Last Updated Aug 17, 2024, 2:00 PM IST

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ (എഐ) കുറിച്ച് ആശങ്കകൾ ഉയരുന്നത് ഇതാദ്യമായല്ല. നിരവധി തവണ പലരും ഇത്തരം ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ആശങ്കകളെ പിന്തുണയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആംഗ്ലിയ റുസ്‌കിൻ സർവകലാശാലയിൽ നിന്നുള്ള ഒരു പഠനമാണ് റിപ്പോർട്ടിനാധാരം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന എഐ നിർമിത ചിത്രങ്ങൾക്ക് ഡാർക്ക് വെബ്ബിൽ ആവശ്യക്കാർ വർധിക്കുകയാണെന്ന് പഠനത്തിൽ പറയുന്നു. അത്തരം ചിത്രങ്ങൾ എങ്ങനെ നിർമിക്കാമെന്ന് തിരയുന്നവരുടേയും എണ്ണം വർധിക്കുന്നുണ്ടെന്നും പഠനം പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.

പഠനത്തിന്‍റെ ഭാഗമായി ഗവേഷകരായ ഡോ. ഡിയാന്ന ഡാവിയും പ്രൊഫസർ. സാം ലുണ്ട്രിഗനും കഴിഞ്ഞ 12 മാസക്കാലമായി ഇത്തരം ഡാർക്ക് വെബ്ബ് ഫോറങ്ങളിൽ നടന്ന ചാറ്റുകൾ വിശകലനം ചെയ്തു. കൂടാതെ, ഫോറങ്ങളിലെ അംഗങ്ങളെല്ലാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങൾ എങ്ങനെ നിർമിക്കാമെന്ന് സ്വയം പരിശീലനം നേടുന്നവരാണെന്ന് മനസിലാക്കിയതായും അവർ ചൂണ്ടിക്കാണിക്കുന്നു. ഇതിന്‍റെ ഭാഗമായി വീഡിയോകളും ഗൈഡുകളും തിരയുന്നുണ്ടെന്നും പരസ്പരം നിർദേശങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഇത്തരം എഐ ചിത്രങ്ങൾ നിർമിക്കുന്നവരെ ആർട്ടിസ്റ്റുകൾ എന്നാണ് ചിലർ വിളിക്കുന്നത്. ചൈൽഡ് പോൺ ഉള്ളടക്കങ്ങൾ എളുപ്പം നിർമിക്കാൻ സാധിക്കും വിധം എഐ സാങ്കേതികവിദ്യകൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും പലരും ഡാര്‍ക്ക് വെബ്ബ് ചര്‍ച്ചകളില്‍ പങ്കുവെക്കുന്നുണ്ടെന്നും പഠനം പറയുന്നു.

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന എഐ നിർമിത ഉള്ളടക്കങ്ങൾ അതിവേഗം വളരുന്ന പ്രശ്‌നമാണെന്നാണ് ഡോ. ഡിയെന്ന ഡാവി പറയുന്നത്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം ചിത്രങ്ങളില്‍ ഇരകൾ ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതിന് യഥാർഥ കുട്ടികളുടെ ചിത്രങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് മറക്കരുതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

Read more: ചാറ്റ് തീം കസ്റ്റമൈസേഷൻ ഫീച്ചർ വാട്‌സ്ആപ്പിലോ? വരുന്നുണ്ട് അടുത്ത അപ്‌ഡേറ്റ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios