Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് മലയാളി

കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവെച്ചതിന് ശേഷം എംഡി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.  നിലവില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു

ajith mohan appointed as facebook india md
Author
Kochi, First Published Sep 25, 2018, 11:31 AM IST

കൊച്ചി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫേസ്ബുക്കിന്‍റെ  ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയെന്ന അഭിമാനാര്‍ഹമായ നേട്ടമാണ് എറണാകുളം സ്വദേശി അജിത് മോഹനെ തേടിയെത്തിയത്. ഫേസ്ബുക്കിന്‍റെ വൈസ് പ്രസിഡന്‍റ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി എന്നീ സ്ഥാനങ്ങളിലേക്കാണ് അജിത് മോഹന്‍ നിയമിതനായത്. 

കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവെച്ചതിന് ശേഷം എംഡി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.  നിലവില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

സിംഗപ്പൂരിലും അമേരിക്കയിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios