Asianet News MalayalamAsianet News Malayalam

ആമസോണ്‍ മേധാവിയുടെ ഫോണ്‍ ഹാക്ക് ചെയ്തു; കാമുകിയ്ക്ക് ഒപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്ത്

കാമുകിയോടൊപ്പമുള്ള  ചിത്രങ്ങള്‍ പുറത്തായതോടെ ബെസോസിന്‍റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു.

amazon CEO's phone hacked
Author
Washington, First Published Apr 1, 2019, 9:20 AM IST

വാഷിങ്ടണ്‍:  ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസിന്‍റെ ഫോണ്‍ ചോര്‍ത്തിയതായി പരാതി. ബെസോസിന്‍റെ സ്മാര്‍ട്ട് ഫോണ്‍ ചോര്‍ത്തി കാമുകിയുടേതുള്‍പ്പെടെയുളള സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവം അന്വേഷണ ഉദ്യോഗസ്ഥൻ ഗേവിൻ ഡി ബെക്കറാണ് വെളിപ്പെടുത്തിയത്. 

ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടതോടെയാണ് കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ ഗുരുതരമായത്. ജെഫ് ബെസോസും കാമുകിയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും ഓൺലൈനിലൂടെ പ്രചരിച്ചു. പുറത്തുവന്ന ചിത്രങ്ങൾ നാഷണൽ എൻക്വയറർ മാസികയിൽ പ്രസിദ്ധീകരിച്ചു. ഇതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു. കാമുകിയോടൊപ്പമുള്ള  ചിത്രങ്ങള്‍ പുറത്തായതോടെ ബെസോസിന്‍റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു.

ജെഫ് ബെസോസും ഭാര്യ മാക്കെന്‍സി ബെസോസും തമ്മില്‍ 25 കൊല്ലത്തെ ദാമ്പത്യജീവിതത്തിന് വിരാമമിട്ട് പരസ്പരം വേര്‍പിരിയാന്‍ തീരുമാനിച്ച വാര്‍ത്ത കഴിഞ്ഞ ജനുവരിയിലാണ് ആദ്യം പുറത്തുവന്നത്. ബെസോസിന് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭാര്യയുടെ ആരോപണം. ഇതിനിടെയാണ് രഹസ്യമാക്കി വച്ചിരുന്ന ബെസോസിന്റെ കാമുകിയെയും  സ്വകാര്യ ചിത്രങ്ങള്‍ പുറത്താകുന്നത്. ഇതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്താകുകയായിരുന്നു. 

ലോകത്തിലെ തന്നെ മുന്‍നിര ടെക് സ്ഥാപനങ്ങളിലൊന്നായ ആമസോണിന്‍റെ തകര്‍ച്ചയിലേക്കു വരെ എത്തിക്കുന്ന രീതിയിലുള്ള പ്രതിസന്ധിയാണ് നിലവിലുള്ളത്. സ്വകാര്യചിത്രങ്ങൾ ചോര്‍ത്തിയതിൽ ബെസോസിന്റെ കാമുകിയുടെ സഹോദരന്റെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios