Asianet News MalayalamAsianet News Malayalam

ആന്‍ഡ്രോയ്ഡ് പൈ എത്തി; വമ്പന്‍ അപ്ഡേറ്റ്

ങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഔദ്യോഗമായി ഇത് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ആഗസ്റ്റ് 7 മുതല്‍ പുതിയ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഡേറ്റ് ലഭ്യമായി തുടങ്ങും. 

Android P Update
Author
Silicon Valley, First Published Aug 7, 2018, 10:07 AM IST

ആന്‍ഡ്രോയ്ഡിന്‍റെ 9 പതിപ്പിന് പൈ എന്ന് പേരിട്ടു. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഔദ്യോഗമായി ഇത് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ആഗസ്റ്റ് 7 മുതല്‍ പുതിയ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഡേറ്റ് ലഭ്യമായി തുടങ്ങും. ഏതാണ്ട് 6 മാസത്തോളമായി വിവിധഘട്ടങ്ങളിലെ ബീറ്റ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ആന്‍ഡ്രോയ്ഡ് പൈ എത്തുന്നത്. 

ഇന്‍റര്‍ഫേസില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍ക്ക് പുറമേ, അനേകം പുതിയ ഫീച്ചറുകളുമായാണ് ആന്‍ഡ്രോയ്ഡ് പൈ എത്തുന്നത്. ഒരോ ഉപയോക്താവിന് ആവശ്യമായ ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതാണ് പുതിയ ആന്‍ഡ്രോയ്ഡ് പൈയിലെ ഒരു പ്രധാന പ്രത്യേകത. ഇതുപോലെ തന്നെ മെഷീന്‍ ലേണിംഗ് ടെക്നോളജി ബാറ്ററിയുടെ കാര്യത്തിലും ആന്‍ഡ്രോയ്ഡ് പി അവലംബിക്കും. 

ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ആന്‍ഡ്രോയ്ഡ് പി അവതരിപ്പിച്ചത്. നേരത്തെ എന്തായിരിക്കും ഈ ഒഎസ് പതിപ്പിന് പേരിടുക എന്നത് സംബന്ധിച്ച് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പൈ ആയിരിക്കും എന്ന് ആര്‍ക്കും സൂചന ഉണ്ടായിരുന്നില്ല. അമേരിക്കയിലും മറ്റും ഏറെ പ്രചാരമുള്ള ഒരു മധുര പലഹാരമാണ് പൈ.

ആദ്യഘട്ടത്തില്‍ ഗൂഗിള്‍ പിക്സല്‍, ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളിലാണ് ഈ അപ്ഡേറ്റ് ലഭിക്കുക. പിന്നീട് നോണ്‍ ഗൂഗിള്‍ ഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ പി അപ്ഡേറ്റ് ലഭിക്കും. ഇതില്‍ വണ്‍പ്ലസ്, സോണി, നോക്കിയ, ഷവോമി, ഒപ്പോ, വിവോ ഫോണുകള്‍ ഉള്‍കൊള്ളും.

Follow Us:
Download App:
  • android
  • ios