Asianet News MalayalamAsianet News Malayalam

ഓണം ബിഎസ്എന്‍എല്‍ തൂക്കി; ഇന്‍റര്‍നെറ്റ് കണക്ഷനില്‍ വന്‍ ഓഫര്‍, മോഡവും ഇന്‍സ്റ്റാലേഷനും സൗജന്യം

2 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗതയില്‍ ഈ ഇന്‍റര്‍നെറ്റ് സര്‍വീസ് ലഭ്യം

BSNL announced 30 Mbps FTTH offer for Rs 1999 with free modem and installation
Author
First Published Sep 15, 2024, 10:52 AM IST | Last Updated Sep 15, 2024, 10:54 AM IST

തിരുവനന്തപുരം: മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ബ്രോഡ്‌ബാന്‍ഡ് കണക്ഷനിലും ആളെപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ബിഎസ്എന്‍എല്‍ പ്രത്യേക ഓഫര്‍ ഫൈബര്‍-ടു-ദി-ഹോം (FTTH) കണക്ഷനിലും അവതരിപ്പിച്ചു. ആറ് മാസത്തേക്ക് 1,999 രൂപയ്ക്ക് ഭാരത് ഫൈബര്‍ നല്‍കുന്ന ഓഫറാണ് ഓണക്കാലത്ത് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 30 എംബിപിഎസ് ആയിരിക്കും ഇതിന്‍റെ ഇന്‍റര്‍നെറ്റ് വേഗത. മോഡവും ഇന്‍സ്റ്റാലേഷനും സൗജന്യമാണ് എന്നതാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണം. 

ബിഎസ്എന്‍എല്‍ ഫൈബര്‍-ടു-ദി-ഹോം അഥവാ ഭാരത് ഫൈബര്‍ എന്നത് ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലുള്ള ഹൈസ്‌പീഡ് ഇന്‍റര്‍നെറ്റ് ആക്സസാണ്. 2 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗതയില്‍ ഈ ഇന്‍റര്‍നെറ്റ് സര്‍വീസ് ലഭ്യം. അതേസമയം ബിഎസ്എന്‍എല്ലിന്‍റെ ബ്രോഡ്‌ബാന്‍ഡ് കണക്ഷനില്‍ 1000 എംബിപിഎസ് വരെ വേഗം ലഭിക്കും. എന്നാല്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് വിതരണത്തില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക ലാഭമുള്ളതും നവീനമായ സാങ്കേതികവിദ്യയിലുള്ള ബ്രോഡ‍്ബാന്‍ഡ് കണക്ഷനുമാണ് ഭാരത് ഫൈബര്‍. ഇന്‍റര്‍നെറ്റിനൊപ്പം ഐപിടിവിയും വോയ്‌സ് ടെലിഫോണ്‍ സര്‍വീസും ബിഎസ്എന്‍എല്‍ ഫൈബര്‍-ടു-ദി-ഹോം പ്രധാനം ചെയ്യുന്നുണ്ട്. വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഭാരത് ഫൈബര്‍ കണക്ഷന്‍ എടുക്കാനാകും. 

ബിഎസ്എന്‍എല്ലിന്‍റെ ഭാരത് ഫൈബര്‍ കണക്ഷന്‍ എടുക്കാനായി bookmyfiber.bsnl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വെബ്സൈറ്റില്‍ പ്രവേശിച്ച് സര്‍വീസ് ടൈപ്പും സര്‍വീസ് സര്‍ക്കിളും പിന്‍കോഡും പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഒടിപിയും നല്‍കി ഭാരത് ഫൈബര്‍ കണക്ഷന്‍ ബുക്ക് ചെയ്യാം. 1800-4444 എന്ന നമ്പറില്‍ വിളിച്ചും കണക്ഷനെടുക്കാം. 

Read more: സ്വകാര്യ കമ്പനികളുടെ ചങ്കിടിക്കും; വീണ്ടും തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios