ബിഎസ്എന്‍എല്‍ തകര്‍പ്പന്‍ ഓഫറുമായി രംഗത്ത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 13, Sep 2018, 1:22 PM IST
BSNL New Prepaid Recharge Plans
Highlights

തങ്ങളുടെ എസ്ടിവി 155 രൂപ പ്ലാന്‍ പരിഷ്‌കരിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. കൂടാതെ ഏറ്റവും ചെറിയ രൂപയുടെ പ്ലാനായ 14 രൂപ മുതല്‍ 241 രൂപ വരെയുളള പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നു

ദില്ലി: ആകര്‍ഷണീയമായ പ്ലാനുമായി വീണ്ടും ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ ഈ ഓഫര്‍ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്ന ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവർക്ക് ഒരു കടുത്ത വെല്ലുവിളിയായിരിക്കും. 

തങ്ങളുടെ എസ്ടിവി 155 രൂപ പ്ലാന്‍ പരിഷ്‌കരിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. കൂടാതെ ഏറ്റവും ചെറിയ രൂപയുടെ പ്ലാനായ 14 രൂപ മുതല്‍ 241 രൂപ വരെയുളള പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നു. ബിഎസ്എന്‍എല്‍ ഡേറ്റ എസ്ടിവി 155 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം 17 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

അങ്ങനെ 17 ദിവസത്തില്‍ 34ജിബി ഡേറ്റ മൊത്തമായി ലഭിക്കുന്നു. പ്രമോഷണല്‍ ഓഫര്‍ സ്റ്റാറ്റസില്‍ നിന്നും ഈ പ്ലാന്‍ നീക്കം ചെയ്തു എന്നാണ് ടെലികോംടോക്കിന്റെ റിപ്പോര്‍ട്ട്   വ്യക്തമാക്കുന്നത്. ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

loader