Asianet News MalayalamAsianet News Malayalam

ബോംബ് ഭീഷണി, ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും തീര്‍ത്തും സുരക്ഷിതരാണെന്ന് മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ നിക്കോള്‍ ആക്കര്‍ സിഎന്‍എന്നിനോട് പറഞ്ഞു. 

Buildings on Facebook campus evacuated over bomb threat
Author
Facebook, First Published Dec 12, 2018, 10:08 AM IST

സന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്കിന്‍റെ ആസ്ഥാനത്തിലെ വിവിധ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. സന്‍ഫ്രാന്‍സിസ്കോ മെട്രോ ബോംബ് സ്ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്.

മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും തീര്‍ത്തും സുരക്ഷിതരാണെന്ന്  മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ നിക്കോള്‍ ആക്കര്‍ സിഎന്‍എന്നിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios