Asianet News MalayalamAsianet News Malayalam

ഈ ചിത്രത്തിനുള്ളിൽ ഒരു മൃ​ഗമുണ്ട്, നിങ്ങൾ കണ്ടോ?; വൈറലായി ചിത്രങ്ങൾ

ന്യൂസ് ലൻഡിനെ നാനോടെക് എഞ്ചിനീയർ ഡോ. മിഷേൽ ഡിക്കിൻസൺ ആണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തല ഇളക്കിയാൽ മാത്രമേ നിങ്ങൾക്ക് ഈ ഒപ്റ്റിക്കൽ ഇല്യുഷൻ കാണാൻ കഴിയുകയുള്ളുവെന്ന അടിക്കുറിപ്പോടെയാണ് മിഷേൽ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.  

Can You Spot The Animal Hidden In This Bizarre Optical Illusion
Author
New Delhi, First Published Jan 14, 2019, 4:02 PM IST

വിചിത്രമായ ഒപ്റ്റിക്കൽ ഇല്യുഷൻ ആദ്യം നോക്കുമ്പോൾ കറുപ്പും വെളുപ്പ‌ും നിറങ്ങളിൽ കുത്തനെ വരച്ച വരകൾ എന്ന് മാത്രമേ കാണാൻ കഴിയുകയുള്ളു. എന്നാൽ വളരെ സൂക്ഷിച്ച് നോക്കിയാൽ അതിൽ ഒളിഞ്ഞിരിക്കുന്ന ഒരാളെ കാണാം. ഇനി നോക്കിയിട്ട് കാണുന്നില്ലെങ്കിൽ ഒന്ന് തല ഇളക്കി നോക്കു. കണ്ടില്ലേ?

കുറെ നേരം കഴിഞ്ഞ് മാത്രമേ ചിലർക്ക് അതിൽ ഒളിഞ്ഞിരിക്കുന്ന മൃ​ഗത്തെ കണ്ടുപിടിക്കാൻ കഴിയുള്ളൂ. ഇനി നോക്കിയിട്ട് കാണാൻ തീരേ കഴിയുന്നില്ലെങ്കിൽ സ്ക്രീനിൽനിന്നും പുറകോട്ട് മാറി ഇരുന്ന് ഒപ്റ്റിക്കൽ ഇല്യുഷനിലേക്ക് കണ്ണുകൾ വേ​ഗത്തിൽ ഒന്നൊടിച്ചാൽ മതി. അല്ലെങ്കിൽ പെട്ടെന്ന് സ്ക്രീൻ സ്ക്രോൾ ചെയ്ത് പോയാലും മതി. 

ഈ ആശ്ചര്യപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്യുഷൻ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ന്യൂസ് ലൻഡിനെ നാനോടെക് എഞ്ചിനീയർ ഡോ. മിഷേൽ ഡിക്കിൻസൺ ആണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തല ഇളക്കിയാൽ മാത്രമേ നിങ്ങൾക്ക് ഈ ഒപ്റ്റിക്കൽ ഇല്യുഷൻ കാണാൻ കഴിയുകയുള്ളുവെന്ന അടിക്കുറിപ്പോടെയാണ് മിഷേൽ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.   

Follow Us:
Download App:
  • android
  • ios