Asianet News MalayalamAsianet News Malayalam

വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക് ? പബ്ജിയടക്കം 275 ആപ്പുകൾ നിരോധിക്കുമെന്ന് സൂചന

ചൈനീസ് ആപ്പുകൾ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും. 

center prepares for another digital strike
Author
Delhi, First Published Jul 27, 2020, 10:34 AM IST

ദില്ലി: ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്രസർക്കാർ വീണ്ടുമൊരു ഡിജിറ്റൽ സ്ട്രൈക്കിന് തയ്യാറെടുക്കുന്നതായി സൂചന. ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് 275 ആപ്പുകളാണ് നിരോധിക്കാനായി  കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. 

Pubg, Zili, Ali Express, Ludo World തുടങ്ങി ഇന്ത്യയിൽ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റൽ സ്ട്രൈക്കിൽ നിരോധിക്കപ്പെട്ടേക്കും. ചൈനീസ് ആപ്പുകൾ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും. 

അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത് എന്നാണ് സൂചന. സുരക്ഷാ കാരണങ്ങളും വിവരചോർച്ചയും സ്വകാര്യത ലംഘനവും മുൻനിർത്തിയാണ് ആപ്പുകൾ നിരോധിക്കുന്നതെന്നും രാജ്യത്തെ പൗരൻമാരുടെ വ്യക്തി​ഗതവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഐടി നിയമങ്ങൾ പരിഷ്കരിക്കുന്ന നടപടികൾ ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണെന്നും കേന്ദ്രസ‍ർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോ‍ർട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios