Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെ നടുക്കി പോര്‍വിമാനങ്ങളുടെ തകര്‍ച്ച

ചൈനീസ് നിര്‍മ്മിതമായ എഫ് 7 പിജി ഏറ്റവും കൂടുതല്‍ ചൈനയില്‍ നിന്നും വാങ്ങിയ രാജ്യമാണ് പാകിസ്ഥാന്‍. 2002 മുതല്‍ ഈ ചൈനീസ് വിമാനങ്ങളെ പാകിസ്ഥാന്‍ ഏയര്‍ഫോഴ്സ് പറത്തുന്നു

China-Made Aircraft Sold to Pakistan Air Force Crashes
Author
Kerala, First Published Feb 23, 2019, 11:08 AM IST

പെഷവാര്‍: സംഘര്‍ഷത്തിന്‍റെ സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അവസ്ഥ അപകടകരം എന്നാണ് യുഎസ്എ പോലും വിലയിരുത്തുന്നത്. ഒരു സായുധ സംഘര്‍ഷത്തിലേക്ക് മേഖല പോകുമോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പാകിസ്ഥാന് വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പരീക്ഷണ പറക്കലുകളില്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്ന് വീഴുന്നതാണ് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നത്. ചൈനീസ് നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 7പിജി പോര്‍വിമാനങ്ങളില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ തകര്‍ന്ന് വീണത് 13 എണ്ണം. ഏറ്റവും ഒടുവില്‍ വീണത് ജനുവരി 23ന്.

ചൈനീസ് നിര്‍മ്മിതമായ എഫ് 7 പിജി ഏറ്റവും കൂടുതല്‍ ചൈനയില്‍ നിന്നും വാങ്ങിയ രാജ്യമാണ് പാകിസ്ഥാന്‍. 2002 മുതല്‍ ഈ ചൈനീസ് വിമാനങ്ങളെ പാകിസ്ഥാന്‍ ഏയര്‍ഫോഴ്സ് പറത്തുന്നു. നേരത്തെ വിമാനം നിരന്തരം പരീക്ഷണ പറക്കലുകളില്‍ തകര്‍ന്ന് വീഴുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ അന്വേഷണം നടത്തിയിരുന്നു. സാങ്കേതിക പ്രശ്നത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടിയത്. എന്നാല്‍ ഇതില്‍ ഒരു പരിഹാരം കാണുവാന്‍ ചൈന തയ്യാറായിട്ടില്ലെന്നാണ് പാക് മാധ്യമങ്ങളുടെ ആരോപണം. പ്രതിരോധ രംഗത്തെ അഴിമതി ബന്ധങ്ങളും ഇതിന് കാരണമാകുന്നു എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ആണവ പരീക്ഷണത്തിന് ശേഷം ഉപരോധം നേരിട്ട സമയത്താണ് അതുവരെ അമേരിക്കയുമായി വലിയ പ്രതിരോധ വ്യാപാരം ഉണ്ടായിരുന്ന പാകിസ്ഥാന്‍ ചൈനയുമായി അടുത്തത്. എന്നാല്‍ ചൈനീസ് വിമാനങ്ങളുടെ ഇടപാട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാകിസ്ഥാന് ഗുണമായില്ല എന്നതാണ് പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പോര്‍വിമാനങ്ങളെ വച്ച് വിലക്കുറവാണ് എന്നതാണ് ചൈനയില്‍ നിന്നും വിമാനം വാങ്ങുവാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്.

ചൈനയ്ക്ക് പുറമേ എഫ് 7 വാങ്ങിയിട്ടുള്ള രാജ്യങ്ങള്‍ നമീബിയ, അള്‍ജീരിയ, ശ്രീലങ്ക, മ്യാന്‍മാര്‍ ഒക്കെയാണ്. ഈ രാജ്യങ്ങളില്‍ എല്ലാം ഈ വിമാനത്തിന് എന്തെങ്കിലും പ്രശ്നങ്ങളും സംഭവിച്ചിട്ടുണ്ട്. ചൈനയിലെ ചെങ്ഡു എയര്‍ക്രഫ്റ്റ് കോര്‍പ്പ് ആണ് എഫ് 7ന്‍റെ നിര്‍മ്മാതാക്കള്‍. ചൈനീസ് സര്‍ക്കാറിന്‍റെ തന്നെ ഈ കമ്പനി പ്രധാനമായും ഉണ്ടാക്കുന്ന ഈ പോര്‍വിമാനം ഇന്ത്യയുടെ  കയ്യില്‍ അടക്കം ഉള്ള മിഗ്-21ന്‍റെ അനുകരണമാണ് എന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios