ലോകത്തിലെ ഏറ്റവും വലിയ പോണ്‍ വെബ്‌സൈറ്റായ  പോണ്‍ഹബിന് തിരിച്ചടി. നാഷണല്‍ സെന്റര്‍ ഓണ്‍ സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ പ്രകാരം പേപാലിന്റെയും മറ്റ് പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെയും ചുവടുപിടിച്ച് കോംകാസ്റ്റും പോണ്‍ഹബ്ബുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു. ഹൈസ്പീഡ് ഇന്റര്‍നെറ്റ്, കേബിള്‍ ഓപ്പറേഷന്‍സില്‍ അമേരിക്കയിലെ ഒന്നാംകിട കമ്പനിയാണ് കോംകാസ്റ്റ്. 

പോണ്‍ഹബ് അടക്കമുള്ള പോണ്‍സൈറ്റിന് വളക്കൂറുണ്ടാക്കിയത് കോംകാസ്റ്റിന്റെ പ്ലാറ്റ്‌ഫോമായിരുന്നു. എന്നാല്‍, ഇതില്‍ കുട്ടികളുടെ അശ്ലീലം കടന്നുവരുന്നുവെന്ന് ആരോപിച്ച് നിരവധി തവണ കോംകാസ്റ്റ് പോണ്‍ഹബിന്റെ ഉടമസ്ഥതയിലുള്ള മൈന്‍ഡ്ഗീക്കിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, അവര്‍ കാര്യമായി പ്രതികരിക്കാതിരുന്നതിനെതുടര്‍ന്നാണ് ബന്ധം വഷളായത്.

ലൈംഗികാതിക്രമ ഫൂട്ടേജുകളും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളും ഹോസ്റ്റുചെയ്ത മൈന്‍ഡ്ഗീക്കിനും പോണ്‍ഹബിനുമെതിരായ ആരോപണങ്ങള്‍ അടുത്തകാലത്തായി ശക്തമായതോടെ കോംകാസ്റ്റ് പിന്‍മാറുകയായിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ വരുമാനമാണ് ഇരുകമ്പനികളും ഉണ്ടാക്കി കൊണ്ടിരുന്നത്. എന്നാല്‍ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീലസാഹിത്യവും ദൃശ്യങ്ങളും അടങ്ങിയ ഉള്ളടക്കങ്ങള്‍ പോണ്‍ഹബ്ബിനെ വെട്ടിലാക്കുകയായിരുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നീക്കം ചെയ്യണമെന്നും നിരന്തരമായ ആവശ്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയരുന്നുണ്ട്. എന്നിട്ടും പോണ്‍ഹബ്ബ് ഇതിനായി കാര്യമായൊന്നും ചെയ്യുന്നില്ല. 

ഏപ്രിലില്‍ മുതല്‍, കോംകാസ്റ്റ് 'മൈന്‍ഡ്ഗീക്കിന്റെ എല്ലാ ഇടപാടുകളും ഞങ്ങളുടെ കേബിള്‍ സിസ്റ്റങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്,' ഒരു കോംകാസ്റ്റ് വക്താവ് പറഞ്ഞു. 'വരുമാനമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രക്ഷേപണ, കേബിള്‍ ടെലിവിഷന്‍ കമ്പനി എന്ന നിലയില്‍, മൈന്‍ഡ്ഗീക്കിനെതിരായ കോംകാസ്റ്റിന്റെ തത്ത്വപരമായ നിലപാട് മനുഷ്യന്റെ അന്തസ്സിനുള്ള പ്രധാന വിജയമാണ്,' കോര്‍പ്പറേറ്റ് ഡയറക്ടര്‍ ലിന നീലോണ്‍ പറഞ്ഞു. 

'പോണ്‍ഹബിന്റെയും മറ്റ് 160 ഹാര്‍ഡ്‌കോര്‍ അശ്ലീല വെബ്‌സൈറ്റുകളുടെയും ഉടമസ്ഥതയിലുള്ള മൈന്‍ഡ്ഗീക്ക്, അതിന്റെ പ്ലാറ്റ്‌ഫോമില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരുത്തുന്ന ദ്രോഹത്തെക്കുറിച്ച് കോര്‍പ്പറേറ്റ് നിസ്സംഗതയെക്കുറിച്ച് വലിയ പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്,' കത്തില്‍ പറയുന്നു. പോര്‍ണ്‍ഹബിനെതിരായ വിമര്‍ശനം 2020 അവസാനത്തോടെ മുഖ്യധാരാ ശ്രദ്ധ നേടി. ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് നിക്കോളാസ് ക്രിസ്‌റ്റോഫിന്റെ ഒരു നീണ്ട ലേഖനം ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു, ഇതില്‍ സെറീന ഫ്‌ലൈറ്റ്‌സ് എന്ന യുവതിയുടെ കഥ വന്നതോടെയാണ് യുഎസില്‍ പോണ്‍ഹബ്ബ് തിരിച്ചടി നേരിട്ടു തുടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona