Asianet News MalayalamAsianet News Malayalam

കൂൾഡ്രിങ്ക്സിനേക്കാൾ വില കുറവാണ് ഇന്ത്യയിൽ ഇന്റർനെറ്റ് ഡാറ്റയ്ക്ക്: നരേന്ദ്രമോദി

2020-ഓടെ ഇന്ത്യയുടെ ഡിജിറ്റൽ ഇക്കണോമിയുടെ മൂല്യം ഒരു ട്രില്ല്യൺ ഡോളറായി മാറുമെന്നും പത്ത് ലക്ഷത്തോളം തൊഴിലസവരങ്ങൾ ഈ മേഖലയിലുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

data is chepaer than cooldrinks in india says modi
Author
Tokyo, First Published Oct 29, 2018, 6:31 PM IST

ടോക്കിയോ: വിവരസങ്കേതികവിദ്യ രം​ഗത്ത് അത്ഭുതപൂർണമായ വളർച്ചയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ജിബി ഇന്റർനെറ്റ് ഡാറ്റ ഒരു ബോട്ടിൽ കൂൾഡ്രിങ്ക്സിനേക്കൾ കുറഞ്ഞ വിലയിൽ ഇന്ന് ഇന്ത്യയിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജപ്പാൻ സന്ദർശനത്തിന്റെ ഭാ​ഗമായി ടോക്കിയോയിൽ എത്തിയ പ്രധാനമന്ത്രി ഒരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. 2020-ഓടെ ഇന്ത്യയുടെ ഡിജിറ്റൽ ഇക്കണോമിയുടെ മൂല്യം ഒരു ട്രില്ല്യൺ ഡോളറായി മാറുമെന്നും പത്ത് ലക്ഷത്തോളം തൊഴിലസവരങ്ങൾ ഈ മേഖലയിലുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഡിജിറ്റൽ സേവനരം​ഗത്ത് സമാനതകളില്ലാത്ത വളർച്ചയാണ് രാജ്യം കൈവരിക്കുന്നത്. എല്ലാ ​ഗ്രാമങ്ങളിലും ഇന്ന് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കഴിഞ്ഞു. നൂറ് കോടി മൊബൈൽ ഫോൺ ഉപഭോക്താകളാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത്. കുറഞ്ഞ വിലയ്ക്ക് എല്ലാവർക്കും ഇന്റർനെറ്റ് ഡാറ്റ ലഭ്യമാണ്. സേവന-വിതരണ മേഖലകളെ ഡിജിറ്റലൈസ് ചെയ്യുന്നത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വരുന്നതെന്നും പ്ര​ധാനമന്ത്രി ചൂണ്ടിക്കാട്ടി. 

Follow Us:
Download App:
  • android
  • ios