Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 12 ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് ഡെലിവറിക്ക് ശേഷം തട്ടിപ്പ്; യുവാവ് കുടുങ്ങിയത് ഇങ്ങനെ

ഫോണുകളെല്ലാം ലഭിച്ചപ്പോള്‍ ടാങ് ഈ ഓര്‍ഡറുകള്‍ റദ്ദാക്കി. തുടര്‍ന്ന് ഇതിന്റെ പിഴയായി 10 യുവാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ടാങ് ഈ ഫോണുകള്‍ തിരികെ സ്‌റ്റോറിലേക്ക് നല്‍കിയില്ല. പകരം, ഏകദേശം 20 ലക്ഷം രൂപയുള്ള ഈ ഫോണുകളുമായി അയാള്‍ മുങ്ങി

Delivery guy runs away with iPhone 12 Pro Max units to become rich
Author
Guiyang, First Published Nov 22, 2020, 2:12 PM IST

വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആപ്പിളിന്‍റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി.  ചൈനയിലെ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലാണ് സംഭവം. 18 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 14 യൂണിറ്റുകളാണ് ആപ്പിളിന്റെ അംഗീകൃത ഡെലിവറി ബോയി മോഷ്ടിച്ചത്. ഗുയാങ്ങിലെ ഒരു ആപ്പിള്‍ അംഗീകൃത റീസെല്ലറില്‍ നിന്നും 14 ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ ടാങ് എന്ന വ്യക്തി ഡെലിവറിക്ക് വേണ്ടി ഓര്‍ഡര്‍ ചെയ്തു. നവംബര്‍ 14 നാണ് ഡെലിവറി ഓര്‍ഡര്‍ നല്‍കിയത്. 

ഫോണുകളെല്ലാം ലഭിച്ചപ്പോള്‍ ടാങ് ഈ ഓര്‍ഡറുകള്‍ റദ്ദാക്കി. തുടര്‍ന്ന് ഇതിന്റെ പിഴയായി 10 യുവാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ടാങ് ഈ ഫോണുകള്‍ തിരികെ സ്‌റ്റോറിലേക്ക് നല്‍കിയില്ല. പകരം, ഏകദേശം 20 ലക്ഷം രൂപയുള്ള ഈ ഫോണുകളുമായി അയാള്‍ മുങ്ങി. സ്‌റ്റോര്‍ മാനേജരെയും വ്യക്തിയുമായി ബന്ധപ്പെടാന്‍ കഴിയുന്ന ഡെലിവറി മാനേജരെയും പരിശോധിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തട്ടിപ്പിന് ദിവസങ്ങള്‍ക്കു ശേഷം അയാള്‍ ഉടനടി പണം ലഭിക്കുന്നതിനായി ചില ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ വിറ്റതോടെ സംഗതിയുടെ തുമ്പ് പോലീസിന് ലഭിച്ചത്. 

മോഷ്ടിച്ചെടുത്ത 14 ഫോണുകളില്‍ ഒരെണ്ണം അയാള്‍ സ്വന്തമായി ഉപയോഗിക്കാനായി എടുത്തു. മറ്റൊരെണ്ണം സുഹൃത്തിനോടുള്ള കടം വീട്ടാനായി നല്‍കി. മറ്റൊന്ന് ഒരു ലക്ഷം രൂപയ്ക്ക് പണയംവച്ചു. നാലാമത്തേത് ഒരു മൊബൈല്‍ ഫോണ്‍ ഡീലര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഓരോ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെയും യഥാര്‍ത്ഥ വില ഏകദേശം 1,12,900 രൂപയാണെന്ന് ഓര്‍ക്കണം. രണ്ട് ഐഫോണ്‍ യൂണിറ്റുകള്‍ വിറ്റതിനു ശേഷം ടാങ്ങിന് ലഭിച്ച പണം ഷോപ്പിംഗിനായി ചെലവഴിച്ചു. ലോട്ടറി നേടിയ ഒരാളെപ്പോലെ, അയാള്‍ മുന്തിയ കാര്‍ വാടകയ്‌ക്കെടുത്തു. വിലകൂടിയ പുതിയ വസ്ത്രങ്ങള്‍ വാങ്ങി. എന്നാല്‍ ഈ ആവേശം അധികകാലം നീണ്ടു നിന്നില്ല. ലോക്കല്‍ പോലീസ് ഈ നാല് യൂണിറ്റുകളും അത് ഉപയോഗിച്ചവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തു. പത്ത് എണ്ണമുള്ള ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ പിടിച്ചെടുത്തു. 

ആപ്പിള്‍ ഐഫോണുകളില്‍ ഇതുവരെ സംഭവിച്ച നിരവധി കേസുകളില്‍ ഒന്നാണിത്. മുമ്പ്, ഇരു രാജ്യങ്ങളിലെയും ഐഫോണിന്റെ വിലയിലെ വ്യത്യാസം കാരണം ഹോങ്കോങ്ങില്‍ നിന്ന് നിരവധി ഐഫോണ്‍ എക്‌സ് യൂണിറ്റുകള്‍ കടത്താന്‍ ശ്രമിച്ച ഒരു ചൈനീസ് വ്യക്തി അറസ്റ്റിലായിരുന്നു. അഞ്ച് ആമസോണ്‍ ജോലിക്കാര്‍ സാധന സാമഗ്രികളില്‍ നിന്ന് ഐഫോണുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടതും അടുത്തിടെയാണ്. ഈ ഐഫോണുകളുടെ മൊത്തം മൂല്യം ഏകദേശം 500,000 ഡോളര്‍ (ഏകദേശം 3.71 കോടി രൂപ) രൂപയായിരുന്നു. ഐഫോണുകളുടെ വലിയ വിലയാണ് ഇത്തരം സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍. 

Follow Us:
Download App:
  • android
  • ios