Asianet News MalayalamAsianet News Malayalam

ഡക്ക് ഡക്ക് ഗോ സർച്ച് എൻജിൻ ചില സർവ്വീസ് പ്രൊവൈഡർമാർ ബ്ലോക്ക് ചെയ്തതായി പരാതി

പ്രശ്നം ഡക്ക് ഡക്ക് ഗോ സർവ്വറുകളിലല്ലെന്നും , വിഷയത്തിൽ എത്രയും പെട്ടന്ന് സർവ്വീസ് പ്രൊവൈഡർമാരുമായി ബന്ധപ്പെടണമെന്നും ഡക്ക് ഡക്ക് ഗോ ഔദ്യോഗിക ട്വീറ്റ‌‌ർ പേജിൽ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

duck duck go browser unavailable in some mobile networks reason unknown
Author
Bengaluru, First Published Jul 1, 2020, 5:41 PM IST

ബെംഗളൂരു: സ്വകാര്യതാ അധിഷ്ഠിത  സെർച്ച് എൻജിൻ ഡക്ക് ഡക്ക് പല നെറ്റ്വർക്ക് പ്രൊവൈഡർമാരും ബ്ലോക്ക് ചെയ്യുന്നതായി പരാതി. എയർടെൽ, ജിയോ  മൊബൈൽ ഇന്‍റർനെറ്റ് ഉപഭോക്താക്കളാണ് പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. എയർടെൽ ബ്രോഡ്ബാൻഡിലും സെർച്ച് എഞ്ചിൻ ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതിയുണ്ട്.

ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ആദ്യ പരാതികളിലൊന്ന്.

പ്രശ്നം ഡക്ക് ഡക്ക് ഗോ സർവ്വറുകളിലല്ലെന്നും , വിഷയത്തിൽ എത്രയും പെട്ടന്ന് സർവ്വീസ് പ്രൊവൈഡർമാരുമായി ബന്ധപ്പെടണമെന്നും ഡക്ക് ഡക്ക് ഗോ ഔദ്യോഗിക ട്വീറ്റ‌‌ർ പേജിൽ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ എയർടെല്ലോ ജിയോയോ ഇത് വരെ പ്രതികരിച്ചിട്ടില്ല. 

ഡക്ക് ഡക്ക് ഗോ പ്രതികരണം

യുഎസ് അധിഷ്ഠിത സെർച്ച് എൻജിനാണ് ഡക്ക് ഡക്ക് ഗോ, ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ ഉപയോഗിക്കുന്നവരുടെ സ്വകാര്യതയിലും ഇന്‍റർനെറ്റ് ഉപയോഗത്തിലും അനാവശ്യമായി നിരീക്ഷണം നടത്തുകയും പരസ്യ ദാതാക്കൾക്ക് പല തരത്തിൽ ഈ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുവെന്ന് ആക്ഷേപിക്കപ്പെടുമ്പോൾ, ഉപയോക്താവിന്‍റെ സ്വകാര്യതയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സെർച്ച് എൻജിനാണ് ഡക്ക് ഡക്ക് ഗോ. 

വിഷയത്തിൽ ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട്.

59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് പല സർവ്വീസ് പ്രൊവൈഡർമാരും ഡക്ക് ഡക്ക് ഗോ ബ്ലോക്ക് ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. 

Follow Us:
Download App:
  • android
  • ios