Asianet News Malayalam

ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാം; വീണ്ടും അവകാശവാദവുമായി സാങ്കേതിക വിദഗ്ധന്‍

ഹാക്ക് ചെയ്യുന്നവര്‍ക്ക് ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലെന്ന് ഹരി ട്വീറ്റില്‍ വ്യക്തമാക്കുന്നു. ക്രിമിനലുകള്‍ നിയമങ്ങള്‍ അനുസരിച്ചല്ല ഹാക്ക് ചെയ്യുന്നത് ഹരി.  ഹാക്കര്‍മാരെ വെല്ലുവിളിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതിലൂടെ വലിയ തെറ്റാണെന്നും ഹരി 

evm using in india can be hacked claims tech expert hari k prasad
Author
Amaravathi, First Published Jan 27, 2019, 1:41 PM IST
  • Facebook
  • Twitter
  • Whatsapp

അമരാവതി:  ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളിൽ കൃത്രിമം നടത്താമെന്ന അവകാശവാദവുമായി വീണ്ടും സാങ്കേതിക വിദഗ്ധന്‍ ഹരി കെ പ്രസാദ്. ഒരു സാങ്കേതിക ശക്തിക്കും വോ‌ട്ടിങ് മെഷീൻ ഹാക്കിങ്ങിലൂടെ തകർക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദത്തിന് പിന്നാലെയാണ് ഹരി കെ പ്രസാദിന്റെ ട്വീറ്റ്. നേരത്തെ ഇവിഎം ഹാക്ക് ചെയ്യാന്‍ സാങ്കേതിക വിദഗ്ധരേയും ശാസ്ത്രജ്ഞരേയും രാഷ്ട്രീയ പാര്‍ട്ടികളേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചിരുന്നു. സയിദ് ഷൂജ ആരോപിച്ചത് പോലെ സ്കൈപ്പ് ഉപയോഗിച്ച് ഇവിഎം ഹാക്ക് ചെയ്യാന്‍ ആവില്ലെന്നും ഹരി കെ പ്രസാദ് വ്യക്തമാക്കുന്നു. 

ഒൻപത് വർഷം മുൻപ് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്ത വ്യക്തിയാണ് സാങ്കേതിക വിദഗ്ധർ ഹരി കെ. പ്രസാദ്.  ഇവിഎം ഹാക്കിങ് വാർത്തകൾ വീണ്ടും സജീവമായതോടെയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാണിക്കാമെന്ന വാദവുമായി വീണ്ടും എത്തിയിരിക്കുന്നത്. 2010ലാണ് വോ‌‌ട്ടിങ് മെഷീനിൽ കൃത്രിമം സാധ്യമാ‌ണെന്ന്  ഹരി വിഡിയോ സഹിതം തെളിയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി നിയന്ത്രണങ്ങളോടെയുള്ളതാണ്. എന്നാല്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലെന്ന് ഹരി ട്വീറ്റില്‍ വ്യക്തമാക്കുന്നു. ക്രിമിനലുകള്‍ നിയമങ്ങള്‍ അനുസരിച്ചല്ല ഹാക്ക് ചെയ്യുന്നതെന്നും ഹരി പറയുന്നു. ഹാക്കര്‍മാരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതിലൂടെ വലിയ തെറ്റാണെന്നും ഹരി ട്വീറ്റില്‍ വിശദമാക്കുന്നു. 

Follow Us:
Download App:
  • android
  • ios