Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് ആഗോള വ്യാപകമായി പ്രവര്‍ത്തനരഹിതമായി

സാമൂഹ്യമാധ്യമം ഫേസ്ബുക്ക് ആഗോള വ്യാപകമായി പ്രവര്‍ത്തന രഹിതമായി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.45 ഓടെയാണ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടത്.

facebook down world wide
Author
New York, First Published Aug 3, 2018, 10:05 PM IST

ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമം ഫേസ്ബുക്ക് ആഗോള വ്യാപകമായി പ്രവര്‍ത്തന രഹിതമായി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.45 ഓടെയാണ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടത്. ഇതോടെ വാട്ട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ മറ്റ്  സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെയാണ് പലരും ഫേസ്ബുക്ക് പ്രവര്‍ത്തന രഹിതമായ കാര്യം അറിഞ്ഞത്. പലര്‍ക്കും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനും, ചാറ്റ് ചെയ്യുന്നതിനും പ്രശ്നം  നേരിട്ടു. 

ഇതേ സമയം പല മൊബൈലുകളിലും ഫേസ്ബുക്ക് ആപ്പ് പ്രവര്‍ത്തന രഹിതമായി ആഗോള വ്യാപകമായി തന്നെ പ്രശ്നം അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ #facebookdown എന്ന ഹാഷ്ടാഗ് ഇതിന്‍റെ ഭാഗമായി ട്രെന്‍റിങ്ങായി. എന്തുകൊണ്ടാണ് ഈ പ്രശ്നം നേരിട്ടത് എന്നതില്‍ ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ടെക് ലോകം പ്രതീക്ഷിക്കുകയാണ്. 15 മിനുട്ടോളം നീണ്ട ബ്ലാക്ക് ഔട്ടിന് ശേഷം 10 മണിയോടെയാണ് ഫേസ്ബുക്ക് തിരിച്ചുവന്നത്.

Follow Us:
Download App:
  • android
  • ios