Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയാൻ കർശന നടപടികളുമായി ഫേസ്ബുക്ക്

തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയാൻ കർശന നടപടികളുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോർത്തലും നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് കമ്പനി രൂപം നൽകി. കമ്പനി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വാർ റൂമിലേക്ക് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.

facebook is ready to prevent all the barriers related to election
Author
new york, First Published Oct 23, 2018, 7:47 AM IST

 

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയാൻ കർശന നടപടികളുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോർത്തലും നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് കമ്പനി രൂപം നൽകി. കമ്പനി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വാർ റൂമിലേക്ക് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.

മെൻലോ പാർക്ക് ആസ്ഥാനത്തെ യുദ്ധമുറിയിലെ മോണിട്ടറിലേക്ക് എത്തുന്ന വിവരങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് വിദ്ധരുടെ സംഘം. ഡേറ്റാ സയന്‍റിസ്റ്റുകൾ, നിയമവിദഗ്ധർ, സോഫ്റ്റ് വെയർ എഞ്ചീനീയർമാർ എന്നിങ്ങനെ വിവിധ മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംഘാംഗങ്ങൾ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടു എന്ന പേരുദോഷം മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. വാർ റൂമിലെ വിദഗ്ധരെ കൂടാതെ 20,000 സുരക്ഷാ ജീവനക്കാർ ഫേസ്ബുക്കില്‍ വേറെയും ഉണ്ട്. ഇവർക്കൊപ്പം കൃത്രിമ ബുദ്ധിയുടെ സാധ്യതകൾ കൂടി ചേരുന്നതോടെ കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മറികടക്കാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വാർറൂമിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയത്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലുൾപ്പെടെ ഫേസ്ബുക്ക് ഉപയോഗിച്ചുള്ള അട്ടിമറി ആരോപണം ശക്തമായി ഉയർന്നിരുന്നു. കാംബ്രിഡ്ജ് ആനലിറ്റിക്ക വിവാദം കൂടി വന്നപ്പോൾ കമ്പനി കടുത്ത പ്രതിരോധത്തിലുമായി. അന്നെല്ലാം ആരോപങ്ങൾ നിഷേധിച്ച ഫേസ്ബുക്ക് വാർ റൂമിലൂടെ നിലപാട് മയപ്പെടുത്തുകയാണ്. അമേരിക്കയിലും ബ്രസീലിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നില്ലാന്ന് ഉറപ്പാക്കുകയാണ് വാർ റൂമിന്‍റെ ആദ്യ കടന്പ. വ്യാജ വിവരങ്ങൾ തടയുക, വിവരങ്ങൾ ചോരാതെ നോക്കുക എന്നതാണ് വാർ റൂമിലെ പടയാളികൾക്ക് മുന്നിലെ വെല്ലുവിളി.

ഇനിയുമൊരു പിഴവുണ്ടായാൽ വിശ്വാസ്യത തകരുമെന്ന ഭീതി ഫേസ്ബുക്കിനുണ്ട്. അതുകൊണ്ടു തന്നെ പ്രതിരോധത്തിന്‍റെ മാത്രമല്ല, പിടിച്ചു നിൽപ്പിന്‍റെ കൂടി മുറിയാവുകയാണ് വാ‍ർ റൂം.

Follow Us:
Download App:
  • android
  • ios