Asianet News MalayalamAsianet News Malayalam

അശ്ലീല ചിത്രങ്ങളും വീഡിയോകളും തേടി എഞ്ചിനീയര്‍ ഹാക്ക് ചെയ്തത് 6000 ഇമെയില്‍ അക്കൌണ്ടുകള്‍

1000 മുതല്‍ 4000 ചിത്രങ്ങളും വീഡിയോകളുമടങ്ങിയ 2 ടെറാബൈറ്റ് ഡാറ്റ റൂയിസ് മോഷ്ടിച്ചതായാണ് കണ്ടെത്തിയത്. ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുകയും തുടര്‍ന്ന് ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിക്കുകയും ചെയ്തുവെന്ന് കോടതി 

former yahoo engineer hacks 6000 email accounts in search of explicit photos and videos
Author
California, First Published Jul 9, 2020, 1:56 PM IST

കാലിഫോര്‍ണിയ: ലൈംഗികത പ്രകടമാക്കുന്ന ദൃശ്യങ്ങളും വീഡിയോകള്‍ക്കുമായി  6,000ത്തിലധികം ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിന് യാഹൂവിലെ മുന്‍ എഞ്ചിനീയറെ പിടിയില്‍. കാലിഫോര്‍ണിയയിലെ ട്രേസിയിലെ റെയ്‌സ് ഡാനിയേല്‍ റൂയിസാണ്  പിടിയിലായിട്ടുള്ളത്. സൈബര്‍ക്രൈമിലെ വ്യത്യസ്തമായ കേസില്‍ ഇയാളെ  കോടതി അഞ്ചുവര്‍ഷത്തേക്ക് പ്രൊബേഷനില്‍ തുടരാനും വന്‍തുക പിഴയടക്കാനും ശിക്ഷിച്ചിരിക്കുന്നത്. ഇയാളെ വീട്ടുതടങ്കലിലാക്കാനാണ് കോടതി ഉത്തരവ്. ഇതിന് പുറമേ 5000 ഡോളര്‍ (375200 രൂപ) പിഴയും  യാഹൂവിന് 118456 ഡോളര്‍ (8888938 രൂപ) നഷ്ടപരിഹാരവും ഇയാള്‍ നല്‍കേണ്ടിവരും. 

അന്വേഷണത്തില്‍ റൂയിസ് കാര്യമായി സഹകരിക്കുകയും ചിത്രങ്ങളൊന്നും തന്നെ ദുരുപയോഗം ചെയ്യുകയോ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതിനാലാണ് ശിക്ഷ ലഘുവാക്കുന്നതെന്നാണ് കോടതി വിശദമാക്കുന്നത്. 2009 മുതല്‍ 2019 വരെ യാഹൂവില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ റൂയിസ് വിവിധ ഇ-മെയില്‍ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തികള്‍ക്കിടയിലും ഇയാള്‍ യാഹൂവില്‍ ഒരു വിശ്വസ്ത എഞ്ചിനീയറായാണ് പ്രവര്‍ത്തിച്ചതെന്നും കമ്പനി വിശദമാക്കുന്നത്.

യാഹൂവിന്റെ ബാക്കെന്‍ഡിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് 'ഹാഷ്' പാസ്‌വേഡുകള്‍ മോഷ്ടിക്കാന്‍ റൂയിസിന് കഴിഞ്ഞു, തുടര്‍ന്ന് അദ്ദേഹം അത് തകര്‍ക്കുകയും ചില സ്വകാര്യ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ അക്കൗണ്ടുകളില്‍ നിയമവിരുദ്ധമായി ലോഗിന്‍ ചെയ്യുകയും ചെയ്തു. മൊത്തം 1000 മുതല്‍ 4000 ചിത്രങ്ങളും വീഡിയോകളുമടങ്ങിയ 2 ടെറാബൈറ്റ് ഡാറ്റ റൂയിസ് മോഷ്ടിച്ചതായാണ് കണ്ടെത്തിയത്. ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുകയും തുടര്‍ന്ന് ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിക്കുകയും ചെയ്തുവെന്ന് കോടതി രേഖകള്‍ വിശദമാക്കുന്നു.

മോഷ്ടിച്ച ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ആപ്പിള്‍ ഐക്ലൗഡ്, ജിമെയില്‍, ഹോട്ട്‌മെയില്‍, ഡ്രോപ്പ്‌ബോക്‌സ്, ഫോട്ടോബക്കറ്റ് തുടങ്ങി മറ്റ് സേവനങ്ങളിലും കയറി ഇരകളുടെ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. റൂയിസിന്റെ ഈ വഴിവിട്ട പ്രവര്‍ത്തനം മറ്റ് യാഹൂ എഞ്ചിനീയര്‍മാര്‍ 2018 ല്‍ ശ്രദ്ധിക്കുകയും പിന്നീട് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കമ്പനിക്കും പോലീസിനും ജാഗ്രതയുണ്ടെന്ന് റൂയിസ് അറിഞ്ഞപ്പോള്‍ അദ്ദേഹം ഹാര്‍ഡ് ഡ്രൈവ് നശിപ്പിച്ചു. ഇതോടെ, യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് മൊത്തം 6000 ഇരകളില്‍ 3137 പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios