സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടിപടലം അയ്യായിരത്തോളം മൈലുകള്‍ സഞ്ചരിച്ച് അമേരിക്കന്‍ ഭൂഖണ്ഡത്തെ വിറപ്പിക്കുന്നു. കോവിഡിനെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളെയൊന്നാകെയാണ് ഈ ഗോഡ്‌സില്ല പൊടിപടലും മൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലുത്. ഒരുപക്ഷേ, ഈ തലമുറ കണ്ടതില്‍ വച്ചേറ്റവും അസാധാരണമായ സംഗതി! 

സാധാരണഗതിയില്‍ ഇത് പാതിവഴിയെത്തുമ്പോഴേയ്ക്കും അറ്റ്ലാന്‍റിക്ക് സമുദ്രത്തില്‍ വീണടിയേണ്ടതാണ്. എന്നാല്‍, ഇത്തവണ കഥ മാറി. അയ്യായിരം മൈല്‍ ദൈര്‍ഘ്യമുള്ള ട്രെക്കിംഗില്‍ ഏകദേശം 48 യുഎസ് സംസ്ഥാനങ്ങളുടെ വലുപ്പത്തിലായിരുന്നു ഇത്തവണ ഈ ഭീമന്‍ പൊടിപടലത്തിന്റെ യാത്ര. ടെക്‌സസ് മുതല്‍ നോര്‍ത്ത് കരോലിന വരെയാണ് ഇത് വ്യാപിച്ചത്. 

'സാധാരണഗതിയില്‍, സഹാറന്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ ചിതറുകയും അമേരിക്കയില്‍ എത്തുന്നതിനുമുമ്പ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങുകയും ചെയ്യുന്നു,' യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അവരുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ (ഇഎസ്എ) നിന്നുള്ള പുതിയ സാറ്റലൈറ്റ് ഇമേജറി വാസ്തവത്തില്‍ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരമൊരു ഭീമന്‍ ഓറഞ്ച് പൊടി മേഘത്തെ ഇവര്‍ ആദ്യമായാണ് നിരീക്ഷിക്കുന്നത്. 

'ഗോഡ്‌സില്ല' എന്ന് വിളിപ്പേരുള്ള ഇത് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്നു. ഒരു മാസത്തില്‍ താഴെയുള്ള കാലയളവില്‍, സഹാറ മരുഭൂമിയിലെ പ്രാരംഭ സ്ഥലത്ത് നിന്ന് കരീബിയന്‍, തെക്കേ അമേരിക്ക, യുഎസ് എന്നിവിടങ്ങളില്‍ എത്തി. ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ ജൂണ്‍ 26 വരെ സഹാറന്‍ പൊടിപടലങ്ങളില്‍ നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നതായി കാണിക്കുന്ന ഒരു ആനിമേഷന്‍ ഇഎസ്എ നല്‍കിയിട്ടുണ്ട്.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കോപ്പര്‍നിക്കസ് സെന്റിനല്‍, അയോലസ് ഉപഗ്രഹങ്ങള്‍ പിടിച്ചെടുത്ത ഡാറ്റ, വേനല്‍ക്കാലത്തെ പൊടിപടലങ്ങള്‍ അതിന്റെ മഹത്തായ യാത്ര കാണിക്കുന്നു. ഇതിന്റെ ഘനമെത്രയെന്നോ, ഭൂമിയില്‍ നിന്ന് ഏകദേശം 1.8 മുതല്‍ 3.7 മൈല്‍ വരെ. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ കാബോ വെര്‍ഡെയില്‍ മുതല്‍ കരീബിയന്‍ രാഷ്ട്രമായ ക്യൂബ വരെയാണ് പൊടിപടലങ്ങള്‍ കാണിക്കുന്നു. ഈ വര്‍ഷം, ഈ പൊടികള്‍ ഏകദേശം 8000 കിലോമീറ്റര്‍ സഞ്ചരിച്ചു, കരീബിയന്‍ പ്രദേശത്തിനും തെക്കന്‍ അമേരിക്കയ്ക്കും സമീപം എത്തുന്നതായി കാണാം.

പൊടിമേഘം യഥാര്‍ത്ഥത്തില്‍ വര്‍ഷം തോറും രൂപം കൊള്ളുന്നതാണ്. എന്നാല്‍ ഈ വര്‍ഷത്തേത് അതിന്റെ വലുപ്പവും സഞ്ചരിച്ച ദൂരവും കാരണം അസാധാരണമാണ്. അറ്റ്‌ലാന്റിക് ഓഷ്യാനോഗ്രാഫിക് ആന്റ് മെറ്റീരിയോളജിക്കല്‍ ലബോറട്ടറിയുടെ അഭിപ്രായത്തില്‍, പൊടിപടലങ്ങള്‍ ശരാശരിയേക്കാള്‍ 60 മുതല്‍ 70 ശതമാനം വരെ വര്‍ദ്ധിച്ചിരിക്കുന്നു, ഇത് 20 വര്‍ഷം മുമ്പ് റെക്കോര്‍ഡുകള്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലുതാണ്.

'സഹാറന്‍ എയര്‍ ലേയര്‍' എന്നും അറിയപ്പെടുന്ന ഈ മേഘം വസന്തത്തിന്റെ അവസാനത്തിനും ശരത്കാലത്തിന്റെ തുടക്കത്തിനുമിടയില്‍ രൂപം കൊള്ളുന്നു, ജൂണ്‍ അവസാനം മുതല്‍ ഓഗസ്റ്റ് പകുതി വരെ ഇതുണ്ടാവും. എല്ലാ വേനല്‍ക്കാലത്തും കാറ്റ് വടക്കന്‍ ആഫ്രിക്കയിലെ ചൂടുള്ളതും വരണ്ടതുമായ മരുഭൂമിയില്‍ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലുടനീളം വലിയ അളവില്‍ സഞ്ചരിക്കും. ആഫ്രിക്കന്‍ മരുഭൂമിയില്‍ നിന്നുള്ള വലിയ അളവിലുള്ള പൊടിപടലങ്ങള്‍ ഇടിമിന്നലും ശക്തമായ കാറ്റും ഉപയോഗിച്ച് വരണ്ട വായുവിലേക്ക് ഒഴുകുന്നു.

ഉയര്‍ന്ന ട്രോപോസ്ഫിയറിലെ കാറ്റ് (ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളി) അറ്റ്‌ലാന്റിക് സമുദ്രത്തിലുടനീളം പൊടി വീശുന്നു. ഈ ചെറിയ കണങ്ങള്‍ക്ക് വായുവിന്റെ ഗുണനിലവാരം തകര്‍ക്കാനാകും. ശ്വസന പ്രശ്‌നങ്ങളുള്ളവരെ ഇത് വിഷമിപ്പിക്കുമെങ്കിലും ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ രൂപം കൊള്ളുന്നത് തടയാനും മനുഷ്യന്റെ ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കാനും കഴിയും. 

സമുദ്രത്തിന്റെ ഉപരിതലത്തിലോ സമീപത്തോ ഒഴുകുന്ന സൂക്ഷ്മ സമുദ്ര സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണിന് അത്യാവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമാണ് ഈ പൊടി. പൊടിയില്‍ നിന്നുള്ള ചില ധാതുക്കള്‍ സമുദ്രത്തില്‍ പതിക്കുകയും ഫൈറ്റോപ്ലാങ്ക്ടണ്‍ പൂക്കള്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ രൂപം കൊള്ളുകയും ചെയ്യുന്നു, ഇത് മറ്റ് സമുദ്രജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നു.

മഴക്കാടുകളിലെ മണ്ണിലെ പോഷകങ്ങള്‍ നിറയ്ക്കുന്നതിനാല്‍ ആമസോണിലെ ജീവിതത്തിനും ഈ പൊടി അനിവാര്യമാണ്, അല്ലാത്തപക്ഷം ഇടയ്ക്കിടെയുള്ള മഴ കാരണം ഇത് കുറയുന്നു. വരണ്ടതും പൊടി നിറഞ്ഞതുമായ വായു പാളികള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകളെയും കൊടുങ്കാറ്റിനെയും ഇല്ലാതാക്കും. ന്യൂനമര്‍ദ്ദത്തിലൂടെ ഒരു കൊടുങ്കാറ്റ് വികസിക്കുകയാണെങ്കില്‍, അത് പൊടി നിറഞ്ഞതും വരണ്ടതുമായ മേഘങ്ങളുടെ വായുവുമായി കൂട്ടിയിടിക്കുകയും അത് കൂടുതല്‍ വളരുന്നത് തടയുകയും ചെയ്യും. 

ഭൂമിക്ക് ചുറ്റും പൊങ്ങിക്കിടക്കുന്ന രണ്ട് ഇഎസ്എ മെഷീനുകളെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ഡേറ്റ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2017 ഒക്ടോബറില്‍ വിക്ഷേപിച്ച ഇഎസ്എയുടെ കോപ്പര്‍നിക്കസ് സെന്റിനല്‍ 5 പി ഉപഗ്രഹം, വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളുടെ വികിരണം അളക്കുന്ന ഉപകരണം ഉപയോഗിച്ച് വായു മലിനീകരണത്തെ മാപ്പ് ചെയ്യുന്നു. അതേസമയം, കാലാവസ്ഥാ പ്രവചനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനായി ഭൂമിയുടെ കാറ്റിന്റെ ആഗോള പ്രൊഫൈലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഉപഗ്രഹ ദൗത്യമാണ് എയോളസിനുള്ളത്. 

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി 2018 ഓഗസ്റ്റ് 22 ന് വിക്ഷേപിച്ച എയോളസ് ഉപഗ്രഹം ലോകമെമ്പാടുമുള്ള കാറ്റിന്റെ വേഗതയും ദിശയും നിരീക്ഷിക്കും. ആറ് മുതല്‍ 18 മൈല്‍ വരെ (1030 കിലോമീറ്റര്‍) ഉയരത്തില്‍ കാറ്റിന്റെ വേഗത എയോളസ് ട്രാക്കുചെയ്യും ഇത് ശാസ്ത്രജ്ഞര്‍ നിലവില്‍ അളക്കാന്‍ പാടുപെടുന്ന പ്രദേശമാണ്. കരയിലോ കടലിലോ ഉള്ള വിദൂര പ്രദേശങ്ങള്‍ പോലുള്ള ഭൂഗര്‍ഭ കാലാവസ്ഥാ സ്‌റ്റേഷനുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ നിന്നു പോലും ഡേറ്റ ശേഖരിക്കാനുള്ള കഴിവ് ഇതിനുണ്ട്.