Asianet News MalayalamAsianet News Malayalam

സ്വര്‍ണവും ഇനി ഗൂഗിള്‍ പേയിലൂടെ വാങ്ങാം

സ്വര്‍ണത്തിന്‍റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, ആപ്പില്‍ കാണാം

Google Pay users can buy and sell gold
Author
Delhi, First Published Apr 13, 2019, 4:17 PM IST

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി സ്വര്‍ണവും ഗൂഗിള്‍ പേയിലൂടെ വാങ്ങാം. ഗൂഗിള്‍ ഇക്കാര്യത്തില്‍, എം എംടിസി- പിഎഎംപി ഇന്ത്യ എന്നിവയുമായി കരാറിലെത്തി. എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം,ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. 

ഈ സൗകര്യം ഉപയോഗപ്പെടുത്തി 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വര്‍ണത്തിന്‍റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, ആപ്പില്‍ കാണാം. 

ഗോള്‍ഡ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്നവരില്‍ രണ്ടം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നാണ് സ്വര്‍ണം ധരിക്കുന്നതിനെ വിലയിരുത്തിപ്പോരുന്നത്. അതിനാല്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്

Follow Us:
Download App:
  • android
  • ios