വാട്‌സാപ്പ് ബിസിനസ്സ് ആരംഭിച്ചപ്പോള്‍ അവര്‍പോലും കരുതിയിട്ടുണ്ടാവില്ല, ഇതിന്റെ വ്യാപകമായ വിജയത്തെക്കുറിച്ച്. ഇന്ന് പ്രതിമാസം ഈ കോവിഡ് കാലത്ത്‌പോലും വാട്‌സാപ്പ് ബിസിനസ്സിനു ലഭിക്കുന്നത് 50 ദശലക്ഷം പേരെ. ചെറുകിട ബിസിനസ്സ് ഉടമകളാണ് പുതിയ സവിശേഷതകളോടെ ഈ ചാറ്റ് ആപ്പ് ഇപ്പോള്‍ കാര്യമായി ഉപയോഗിക്കുന്നത്. പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍ വാട്‌സാപ്പ് ബിസിനസ് അപ്ലിക്കേഷനില്‍ ഉപയോക്താക്കളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കമ്പനി തന്നെ വെളിപ്പെടുത്തുന്നു. രണ്ട് പുതിയ ഫീച്ചറുകളായ ക്യുആര്‍ കോഡുകളും കാറ്റലോഗ് ഷെയറിങ് വന്നതോടെ ബിസിനസുകള്‍ എളുപ്പമാക്കുന്നു.

ഉപയോക്താക്കള്‍ക്ക് ബിസിനസ്സ് ചെയ്യുന്നവരുമായി ചാറ്റുചെയ്യാനും മറ്റ് പ്ലാറ്റ്‌ഫോമുകളിലെ ഓഫറുകളുടെ ലിങ്കുകള്‍ പങ്കിടാനും ഈ ഫീച്ചറുകള്‍ സഹായിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് അപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായ പുതിയ 'ഓപ്പണ്‍ ഫോര്‍ ബിസിനസ്' ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കുകളും ഗുണപ്രദമാണ്. ലോകമെമ്പാടും 2 ബില്ല്യണിലധികം ഉപയോക്താക്കളുള്ള വളരെ ജനപ്രിയമായ ചാറ്റ് പ്ലാറ്റ്‌ഫോം, കോണ്‍ടാക്റ്റ് ചേര്‍ക്കാന്‍ ക്യുആര്‍ കോഡുകള്‍, ആനിമേറ്റുചെയ്ത സ്റ്റിക്കറുകള്‍, ഡെസ്‌ക്‌ടോപ്പിനായുള്ള ഡാര്‍ക്ക് മോഡ് എന്നിവയുള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് ആപ്പിനായി സവിശേഷതകള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 

പുതിയ ക്യുആര്‍ സവിശേഷത ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു ഡിജിറ്റല്‍ സ്‌റ്റോര്‍ഫ്രണ്ട്, പ്രൊഡക്ട് പാക്കേജിംഗ്, റെസ്പിറ്റ് എന്നിവ സ്‌കാന്‍ ചെയ്യാന്‍ കഴിയും. വാട്‌സാപ്പ് ബിസിനസ്സിനായുള്ള മറ്റൊരു പുതിയ ഫീച്ചര്‍ കാറ്റലോഗ് ഷെയറിങ്ങാണ്. ഇതു മുമ്പേ നിലവിലുള്ളതാണെങ്കിലും ഇപ്പോള്‍ മികച്ചയൊരു അപ്‌ഡേറ്റ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാറ്റലോഗ് ഫീച്ചര്‍, വില്‍പ്പനയ്ക്ക് ലഭ്യമായ ഉല്‍പ്പന്നങ്ങളുടെ ഒരു പട്ടിക നല്‍കും. ഇതില്‍ എല്ലാം ചിത്രങ്ങളും വിവരണങ്ങളും വിലകളും ഉള്‍ക്കൊള്ളുന്നു. പ്രതിമാസം 40 ദശലക്ഷത്തിലധികം ആളുകള്‍ ഇത്തരത്തില്‍ ബിസിനസ് കാറ്റലോഗ് കാണുന്നുവെന്ന് വാട്‌സാപ്പ് പറയുന്നു.

ഇപ്പോള്‍, കാറ്റലോഗ് ഷെയറിങ് വെബ്‌സൈറ്റുകളിലെയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും ലിങ്കുകളായി ഷെയറിങ് അനുവദിക്കുന്നു. ആളുകള്‍ക്ക് ഒരു കാറ്റലോഗോ ഇനമോ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍, ലിങ്ക് പകര്‍ത്തി അയയ്ക്കാന്‍ കഴിയും.