ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെക്കാള്‍ 60% വേഗമുണ്ടെന്ന് റിപ്പോര്‍ട്ട്. മറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് ഹോങ്മെങ് ഒഎസിന് ആന്‍ഡ്രോയിഡിനേക്കാള്‍ വേഗത കൂടുതലാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.  വിലക്ക് നേരിടുന്ന വാവെയ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകള്‍ വിപണയിലിറക്കുമെന്നാണ് സൂചന. 

ഒപ്പോ, വിവോ, ടെന്‍സെന്റ് എന്നീ കമ്പനികള്‍ വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ 10 ലക്ഷം പുതിയ ഫോണുകള്‍ പുറത്തിറക്കുമെന്നാണ് വാവെയ് അധികൃതര്‍ അറിയിച്ചത്. പുതിയ ഒഎസിലുള്ള ഫോണുകള്‍ ചൈനയിലാകും ആദ്യം അവതരിപ്പിക്കുക. പദ്ധതി വിജയിച്ചാല്‍ മറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും വാവെയ് ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.