Asianet News MalayalamAsianet News Malayalam

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററിന് നേരെ സൈബറാക്രമണം; വിവിഐപികളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടു

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കമുള്ള വി.വി.ഐ.പികളുടെ വിവരങ്ങളുമാണ് നാഷണല്‍  ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍(എന്‍ ഐ സി) സൂക്ഷിക്കുന്നത്. 

Huge threat to national security as hackers attack NIC computers
Author
Delhi, First Published Sep 18, 2020, 5:10 PM IST

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കമുള്ള വി.വി.ഐ.പികളുടെ വിവരങ്ങളുമാണ് നാഷണല്‍  ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍(എന്‍ ഐ സി) സൂക്ഷിക്കുന്നത്. ഏജന്‍സിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങൾ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിവര ചോര്‍ച്ച ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് സൈബര്‍ ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ എന്‍ ഐ സിയുടെ പരാതിയില്‍ ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ഇലക്ട്രോണിക്‌സ്  ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഇ- മെയില്‍ സന്ദേശത്തില്‍ ക്ലിക്ക് ചെയ്തതോടെ സിസ്റ്റത്തില്‍ സൂക്ഷിച്ചിരുന്ന എല്ലാ വിവരങ്ങളും നഷ്ടപ്പെടുകയായിരുന്നുവെന്നാണ് എന്‍ ഐ സി ദില്ലി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.  ബെംഗളൂരുവിലെ ഒരു ഐ.ടി. കമ്പനിയില്‍നിന്നാണ് സൈബര്‍ ആക്രമണം  ഉണ്ടായതെന്നാണ് വിവരം. ഈ സ്ഥാപനത്തിന് യു എസ് ബന്ധം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  പ്രോക്‌സി സെര്‍വറില്‍നിന്നാണ് മെയില്‍ അയച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios