ബെംഗളൂരു: കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ ഐടി സ്ഥാപനം ഇന്‍ഫോസിസിന്‍റെ ബെംഗളൂരുവിലെ ഓഫീസ് അടച്ചു. ഓഫീസില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചെന്നും ഓഫീസും ചുറ്റുപാടും അണുവിമുക്തമാക്കുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് നിര്‍ദ്ദേശം നല്‍കി. എല്ലാ ഐടി സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ഒരാഴ്ചത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇന്‍ഫോസിസ് ഓഫീസുകള്‍ അടച്ചത്. രാജ്യത്ത് കൊവിഡ് 19 മൂലം രണ്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 85 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍