Asianet News MalayalamAsianet News Malayalam

ജിയോ 'സെലിബ്രേഷന്‍' ഓഫര്‍; 8ജിബിവരെ ഫ്രീ

അതേ സമയം കാഡ്​ബറിയുടെ ഡയറി മിൽക്കിനൊപ്പം ജിയോ ഒരു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. ഡയറി മിൽക്കി​ന്‍റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകൾക്കൊപ്പമാണ്​ ജിയോ അധിക ഡാറ്റ നൽകുന്നത്​.

jio celebration offer 8gb data free
Author
Mumbai, First Published Sep 8, 2018, 5:28 PM IST

മുംബൈ: രണ്ട് വര്‍ഷം പിന്നിടുന്ന ജിയോ ഉപയോക്താക്കള്‍ക്ക് രണ്ട് വൗച്ചര്‍ വഴി 8ജിബി അധിക ഡാറ്റ നല്‍കും. ബിജിആര്‍ സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കുന്നത്. ഈ വൗച്ചറുകള്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലാണ് ലഭിക്കുക. എട്ട് ജിബി ഡാറ്റ 4 ദിവസത്തേക്ക് രണ്ട് ജിബി എന്ന തോതിലാണ് ഉപയോഗിക്കാന്‍ സാധിക്കുക. നിങ്ങളുടെ മൈജി ആപ്പിലെ മൈ പ്ലാന്‍ എന്ന സെക്ഷനില്‍ സെലിബ്രേഷന്‍ ഓഫര്‍ എന്ന് പ്രഖ്യാപിച്ച ഈ ഓഫര്‍ ലഭ്യമാണോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം.

അതേ സമയം കാഡ്​ബറിയുടെ ഡയറി മിൽക്കിനൊപ്പം ജിയോ ഒരു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. ഡയറി മിൽക്കി​ന്‍റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകൾക്കൊപ്പമാണ്​ ജിയോ അധിക ഡാറ്റ നൽകുന്നത്​. ചോക്ലേറ്റിലെ ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്​ത്​ അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാം. 

ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന്​ ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും. ജിയോയുടെ മൈ ജിയോ ആപിൽ ഓഫറിനെ കുറിച്ച്​ സൂചന നൽകുന്ന വലിയ ബാനർ നൽകിയിട്ടുണ്ട്​. ഇതിൽ ക്ലിക്ക്​ ചെയ്​താണ്​ ഓഫർ സ്വന്തമാക്കേണ്ടത്​. സെപ്​തംബർ 30 വരെയാണ്​ ഓഫർ കാലാവധി. 

Follow Us:
Download App:
  • android
  • ios