Asianet News MalayalamAsianet News Malayalam

എംഐ ബാന്റ് 3 ഇന്ത്യയിൽ; വില 1,999

ഒഎൽഇഡി സ്ക്രീനോടെ എത്തുന്ന എംഐ ബാന്റ് 3 യുടെ സ്ക്രീൻ വലിപ്പം ഷവോമി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജല പ്രതിരോധ ശേഷി 50 എം ആയി ഉയർത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷനിൽ വരുന്ന സന്ദേശങ്ങൾ വായിക്കാൻ പറ്റും എന്നതാണ് എംഐ ബാന്റിന്റെ മറ്റൊരു പ്രത്യേകത. 0.78 ആണ് എംഐ ബാന്റിന്റെ സ്ക്രീൻ വലിപ്പം

mi band 3 price in india
Author
Bangalore, First Published Sep 27, 2018, 8:59 PM IST

ബംഗലൂരു: ഷവോമിയുടെ വെയറബിൾ പ്രോഡക്ടുകളിലെ ഹോട്ട് പ്രോഡക്ട് എംഐ ബാന്റ് 3 ഇന്ത്യയിൽ അവതരിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ചൈനീസ് വിപണിയിൽ എത്തിയ എംഐ ബാന്റ് 3 ബംഗലൂരുവിൽ നടന്ന ചടങ്ങിലാണ് ഷവോമി പുറത്തിറക്കിയത്.

ഒഎൽഇഡി സ്ക്രീനോടെ എത്തുന്ന എംഐ ബാന്റ് 3 യുടെ സ്ക്രീൻ വലിപ്പം ഷവോമി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജല പ്രതിരോധ ശേഷി 50 എം ആയി ഉയർത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷനിൽ വരുന്ന സന്ദേശങ്ങൾ വായിക്കാൻ പറ്റും എന്നതാണ് എംഐ ബാന്റിന്റെ മറ്റൊരു പ്രത്യേകത. 0.78 ആണ് എംഐ ബാന്റിന്റെ സ്ക്രീൻ വലിപ്പം.

ഹൃദയമിടിപ്പ് അടക്കം കൃത്യമായി മോണിറ്റർ ചെയ്യാവുന്നതിനൊപ്പം മൂന്ന് ദിവസത്തേക്കുള്ള കാലവസ്ഥ അറിയിപ്പ് എംഐ ബാന്റിൽ ലഭിക്കും. മെനു നാവിഗേഷൻ മുകളിലേക്കും താഴെക്കും എന്ന രീതിയിലും, ഇടത് വലത് എന്ന രീതിയിലാക്കിയത് കൂടുതൽ ഉപകാരപ്രദമാകും. സ്റ്റോപ്പ് വാച്ച്, ഫോൺ ലോക്കേഷൻ ഫംഗ്ഷൻ എന്നിവ പുതുതായി എംഐ ബാന്റ് 3യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എംഐ ബാന്റ് 3 സെപ്തംബർ 28 ഉച്ചതിരിഞ്ഞ് 12 മുതൽ എംഐ. കോം, ആമസോൺ എന്നിവിടങ്ങളിൽ ലഭ്യമാകും. ബാന്റ് 3 ഓഫ് ലൈനായും ലഭ്യമാകും 1999 രൂപയാണ് വില. 

Follow Us:
Download App:
  • android
  • ios