Asianet News MalayalamAsianet News Malayalam

ഞാന്‍ പോളിടെക്നിക്കാണെന്ന് തെളിയിച്ച നോക്കിയ ഫോണ്‍ !

അന്നു രാത്രി ഉപ്പ സിമ്മുമായാണ് വീട്ടിലേക്ക് വരുന്നത്.അങ്ങനെ ഉപ്പ പെട്ടിയിൽ നിന്നും ഫോൺ എടുത്ത് സിം അതിലിട്ടു. ഫോൺ ഓൺ ചെയ്തപ്പോൾ NOKIA എന്നു തെളിഞ്ഞുവന്നു.അപ്പോളായിരുന്നു ഉപ്പ എന്നോട് ഫോൺ നമ്പറെയുതി വെക്കുന്ന ഡയറി കൊണ്ട് വരാൻ പറഞ്ഞത് ,ഞാൻ അത് കൊണ്ടുപ്പോയി കൊടുത്തു.അങ്ങനെ ഉപ്പ ഫോൺ വിളി തുടങ്ങി

My G My First Phone
Author
Kochi, First Published Sep 22, 2018, 12:01 PM IST

ഫോണിനെക്കുറിച്ചൊന്നും അറിയാത്ത കാലത്തായിരുന്നു എന്‍റെ അംഗനവാടി പഠനം. അങ്ങനെ കുറച്ചു കാലത്തിനു ശേഷം എല്‍കെജി പഠനത്തിനുവേണ്ടി ഞാൻ അരീക്കോട് മജ്മഹിലേക്ക് പ്രയാണം ആരംഭിച്ചു. പഠന പാതയിലാണ് ടീച്ചറുടെ കയ്യിലുള്ള ചതുരാകൃതിയിലുള്ള വസ്തുവിനെ ഞാൻ ആദ്യമായി കാണുന്നത്. ടീച്ചർ അത് ചെവിയിൽ വെച്ച് സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് എന്റെ വീട്ടിലുപയോഗിക്കാറുള്ളത് ലാൻഡ് ഫോണായിരുന്നു.അതിനാൽ തന്നെ അത് എന്റെ മനസ്സിൽ സ്ഥാനം  പിടിച്ചു.

അങ്ങനെയിരിക്കെയാണ് ഒരിക്കൽ, 'നീ ഇത് ഉപ്പാനെ ഏൽപ്പിക്കണം' എന്ന് പറഞ്ഞ് പോസ്റ്റുമാന്‍ എന്‍റെ കയ്യിൽ കത്തു തന്നു.ഞാൻ നല്ല വിദ്യഭ്യാസ സമ്പന്നനായതുകൊണ്ട് കത്ത് ഉപ്പാനെ ഏൽപ്പിച്ചു. കത്തിലെ ഉള്ളടക്കം ഇതായിരുന്നത്രെ:  ' എളാപ്പ (ഉപ്പയുടെ അനിയൻ) ഗൾഫിന്ന് വരുന്നു' കത്തു കിട്ടി ഒരു ആഴ്ച്ച പിന്നിട്ടപ്പോൾ എളാപ്പ നാട്ടിലെത്തി. എളാപ്പ വലിയ പെട്ടിയുമായിയാണ് വന്നതെന്ന് ഞാൻ അറിഞ്ഞു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല തറവാട്ടിലേക്ക് ഒറ്റ ഓട്ടം. ഞാൻ അവിടെ എത്തിയപ്പോയ്ക്കും കുടുംബക്കാർ എളാപ്പാനെ പൊതിഞ്ഞിട്ടുണ്ടായിരുന്നു. എളാപ്പ പൊളി ആയതു കൊണ്ട് എനിക്ക് മിഠായി തന്നു, ഞാൻ അതും കഴിച്ച് നിന്നു .പെട്ടി രാത്രിയാണ് പൊളിക്കുന്നത് എന്ന ന്യൂസ് കിട്ടിയപ്പോൾ ഞാൻ വീട്ടിലേക്ക് പോയി.

അടുത്ത ദിവസം നേരം പുലർന്നപ്പോൾ എളാപ്പയുണ്ട് ഗൾഫ് കവറുമായി വീട്ടിൽ .ഇതു കണ്ടപ്പോൾ കവറിൽ എന്തൊക്കെയുണ്ടാവും എന്നതാണ് എന്‍റെ ചിന്ത. കുറച്ചു നേരം കഴിഞ്ഞപ്പോൾ എളാപ്പ വീട്ടിൽ നിന്നും പോയി. പിന്നെ ഒന്നും നോക്കീല 'ഉമ്മാ... എളാപ്പ, എന്താണ് കൊണ്ട് വന്നത്...? ' എന്ന്. ഉമ്മ കൊണ്ട് വന്നതല്ലാം പറഞ്ഞു മൊബെൽ ഫോൺ ഒഴികെ.അതിന് ഒരു കാരണവുമുണ്ട്. ഞാൻ വീട്ടിലെ പഴയ പോളിടെക്നിക്കുകരായിരുന്നു. അതായത് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്റെ കയ്യിൽ കിട്ടിയാൽ അതിന്റെ പ്രവർത്തനങ്ങളറിയാൻ ഞാൻ അയച്ചു നോക്കും. കേടുവരുത്തുമെന്നത് സാരം. അൽപ്പനേരം പിന്നിട്ടപ്പോൾ എളാപ്പ മൊബൈൽ ഫോൺ കൊണ്ട് വന്നിട്ടുണ്ടന്ന് പെങ്ങളോട് ഉമ്മ പറയുന്നത് കേട്ടു.

ഇതു കേട്ട ഞാൻ ഉമ്മാനോട് ഫോണിനെ കുറിച്ച് ചോദിച്ചു, അങ്ങനെ ഉമ്മ മനസ്സില്ല മനസ്സോടെ ഒരു നീല പ്പെട്ടി കാണിച്ചു തന്നു.ഞാൻ ആ പ്പെട്ടിയെടുത്ത് തുറന്നു നോക്കിയപ്പോൾ...! ടീച്ചറുടെ കയ്യിൽ കണ്ട അതേ സാധനം. പിന്നെ അതിനെ കുറിച്ചായിരുന്നു മനസ്സിൽ മുഴുവനും. അന്നു രാത്രി ഉപ്പ സിമ്മുമായാണ് വീട്ടിലേക്ക് വരുന്നത്. അങ്ങനെ ഉപ്പ പെട്ടിയിൽ നിന്നും ഫോൺ എടുത്ത് സിം അതിലിട്ടു. ഫോൺ ഓൺ ചെയ്തപ്പോൾ NOKIA എന്നു തെളിഞ്ഞുവന്നു.അപ്പോളായിരുന്നു ഉപ്പ എന്നോട് ഫോൺ നമ്പർ എഴുതി വെക്കുന്ന ഡയറി കൊണ്ട് വരാൻ പറഞ്ഞത് ,ഞാൻ അത് കൊണ്ടുപ്പോയി കൊടുത്തു.അങ്ങനെ ഉപ്പ ഫോൺ വിളി തുടങ്ങി.

ഇങ്ങനെയിരിക്കെ ഒരു ദിവസം... ഫോൺ മേശപ്പുറത്ത് ചാർജ് ചെയ്യാൻ വച്ചത് എന്റെ ദൃഷ്ടിയിൽ പതിഞ്ഞു .പിന്നെ ഒന്നും നോക്കീല...! ഡയറി നോക്കി ഞാനും വിളി തുടങ്ങി.... അന്നായിരുന്നു എന്‍റെ ആദ്യത്തെയും അവസാനത്തെയും ഫോൺവിളി. അന്ന് ഉപ്പ റീച്ചാർജ് ചെയ്തതു മുഴുവൻ ഞാൻ തീർത്ത് അവിടെ തന്നെ വെച്ചു. ഉപ്പ വിളിക്കാൻ നോക്കിയപ്പോൾ ഉപ്പാന്‍റെ ഫോണിൽ പൈസയില്ല. പിന്നെ പറയേണ്ടതില്ലല്ലൊ...? വീട്ടിൽ പള്ളി പെരുന്നാളായിരുന്നു. 

ഒരു ദിനം സ്കൂളിലെത്തിയപ്പോൾ കൂട്ടുകാരോട് ഇതിനെ കുറിച്ച് പറഞ്ഞു. അപ്പോൾ എന്‍റെ സുഹൃത്തായ നവാസാണ് ഫോണിലെ ഗെയിമിനെ ക്കുറിച്ച് എനിക്ക് പറഞ്ഞു തന്നത്. ആ ദിവസം വീട്ടിലെത്തിയ ഉടൻ തന്നെ ഉപ്പാന്റെ ഫോണും എടുത്തു ഞാൻ ഗെയിം തപ്പി.അവസാനം അതിൽ പാമ്പിന്‍റെ ഗയിം  എനിക്ക് കിട്ടി. അതു കളിച്ചപ്പോൾ അതിനെ കുറിച്ച് എനിക്ക് ഐഡിയ കിട്ടി .ഇതുകണ്ടപ്പോൾ പെങ്ങൾക്കും ജേഷ്ഠനും ഗയിം കളിക്കണം, അങ്ങനെ മൂന്നു പേരും മത്സരമായി, ഭാഗ്യവശാൽ ഞാൻ അന്നത്തെ വിജയിയായി.

അങ്ങനെ സന്തോഷത്തോടെ ഫോണും കുത്തിയിരിക്കുന്നതിനിടെയാണ് കാലവർഷം വന്നത്. കാലവർഷം വന്നാൽ , പാടവും തോടും ഒന്നാകുക എന്ന പ്രതിഭാസത്തിന് എന്‍റെ നാട് സാക്ഷ്യം വഹിക്കാറുണ്ട്. ആ ദിവസം ഉപ്പ പാടത്തിലൂടെയായിരുന്നു വീട്ടിലേക്ക് വന്നിരുന്നത് ,യാത്രാ മധ്യത്തിൽ വെച്ച് ഫോൺ വെള്ളത്തിലേക്ക് വീണു. വീണതിനു ശേഷം ഫോൺ ഓണാകുന്നതുമില്ല. 

ഉപ്പ വീട്ടിലെത്തി സഭവിച്ചത്  വിശദീകരിച്ചു... അതിനു ശേഷം ഫോൺ എന്റെ കയ്യിൽ കിട്ടി.....! ഒരിക്കൽ ഫോൺ കടയിൽ ഉപ്പാന്‍റെ കൂടെ പോയപ്പോൾ അവിടുത്തെ ജീവനക്കാരൻ ) ഇത്തരത്തിലുള്ള ഫോൺ നന്നാക്കുന്നത് എന്‍റെ കണ്ടിരുന്നു. അതുപ്പോലെ ബൾബിനു താഴ്ഭാഗത്ത് ഫോൺ വെച്ച് അതിലെ ജലാംശം മുഴുവൻ ഒഴിവാക്കി. പിന്നീട് ബാറ്ററി ഘടിപ്പിച്ചു ഓണാക്കിയപ്പോൾ ഫോൺ ഓണായി. അതായിരുന്നു എന്റെ പോളിടെക്നിക് പരീക്ഷണ വിജയം. 

നാസിക്ക് തടത്തില്‍

Follow Us:
Download App:
  • android
  • ios