Asianet News MalayalamAsianet News Malayalam

കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഓൺലൈൻ ഗെയിം വരുന്നു

ജീവന് വരെ ഭീഷണി ഉയർത്തിയ മോമോ, ബ്ലൂ വെയ്ൽ തുടങ്ങിയ ​ഗെയിമുകൾ കുട്ടികളിൽ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷൻ സർക്കാർ പുറത്തിറക്കിയത്. 

New Online Game To stop Cyber crime Against Children
Author
New Delhi, First Published Sep 23, 2018, 11:10 PM IST

​ദില്ലി: കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഓൺലൈൻ ഗെയിമുമായി കേന്ദ്ര സർക്കാർ. ജീവന് വരെ ഭീഷണി ഉയർത്തിയ മോമോ, ബ്ലൂ വെയ്ൽ തുടങ്ങിയ ​ഗെയിമുകൾ കുട്ടികളിൽ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷൻ സർക്കാർ പുറത്തിറക്കിയത്. 

'സൈബർ ട്രിവിയ' എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷൻ കളിയിലൂടെ പഠനം എന്ന ഉദ്യേശത്തോടെയാണ് നിർമ്മിച്ചത്. നിരവധി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ​ഗെയിം ഇന്റർനെറ്റിൽ അപരിചിതരുമായി ഇടപെടുന്നതിനുള്ള മാർ​ഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുമെന്ന് ദേശീയ ബാല അവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) വ്യക്തമാക്കി. 
 
ഇന്റർനെറ്റിൽ അപരിചിതർ ചിത്രങ്ങൾക്കോ അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുന്നതിനോ ആവശ്യപ്പെട്ടാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ രസകരമായ രീതിയിൽ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് സൈബർ ട്രിവിയയുടെ ലക്ഷ്യമെന്ന് എൻസിപിആർ അംഗം യശ്വന്ത് ജയിൻ പറഞ്ഞു. ​

ഇന്നത്ത കാലത്തെ കുട്ടികൾ രക്ഷിതാക്കളെക്കാളും മിടുക്കരാണ്. എന്നാൽ സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ചോ ഓൺലൈൻ ഗെയിമുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ചോ ഈ കുട്ടികൾ ഒട്ടും ബോധവാൻമാരല്ല. ഈ കാരണത്താലാണ് ഫലപ്രദമായ മറ്റൊരു ​ഗെയിം വികസിപ്പിക്കാൻ തീരുമാനിച്ചത്. ഗൂ​ഗിൾ പ്ലേ സ്റ്റോർ അടക്കമുള്ള ഓൺലൈൻ സ്റ്റോറുകൾ ആപ്ലിക്കേഷൻ ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios